ഒരു അഡാര്‍ വരവിനൊരുങ്ങി അഡാര്‍ ലവ്; റിലീസ്  2000 തീയറ്ററുകളില്‍

ഒരു അഡാര്‍ വരവിനൊരുങ്ങി അഡാര്‍ ലവ്; റിലീസ്  2000 തീയറ്ററുകളില്‍

ഷൂട്ടിംഗ് സമയത്തുതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് അഡാറ് ലൗ. ഇപ്പോഴിതാ റിലീസ് സമയത്തും വാര്‍ത്തയാകുകയാണ് ചിത്രം. ചിത്രത്തിന്റെ വമ്പന്‍ റിലീസ് തന്നെയാണ് അതിന് കാരണം. ഫെബ്രുവരി 14ന് റിലീസിനെത്തുന്ന ഒമര്‍ ലുലു ചിത്രം ഇന്ത്യയില്‍ മാത്രം 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ചിത്രത്തിന്റെ എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെ ആറ് കോടി രൂപയാണ് മൊത്തം ബജറ്റ്. ഒരു ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനു മുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ ലാഭക്കണക്കുകള്‍ അഡാറ് ലൗവിന്റേതാകാന്‍ സാധ്യതയുണ്ട്.

 

 

 

 

 

 

 

 

 

 

 

ചിത്രത്തിന്റെ മലയാളം സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. തുപ്പാക്കിയും തെറിയും കബാലിയും പോലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ നിര്‍മിച്ച കലൈപ്പുലി താണു തമിഴില്‍ റിലീസിനെടുത്തിരിക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രമോഷന്‍ വര്‍ക്കുകളാണ് നടത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട സിനിമാ മേഖലയില്‍ നിന്നും വലിയ പ്രതീക്ഷകളോടെയാണ് യുവപ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍ ഈ പ്രതീക്ഷയുടെ തെളിവാണെന്നു പറയാം. എല്ലാ ഭാഷകളിലും നിലവില്‍ സാറ്റലൈറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ചിത്രമാകാന്‍ അഡാറ് ലൗവിന് സാധിച്ചു.

Previous അശോകസ്തംഭത്തിന് 13 ലക്ഷം, ബുദ്ധപ്രതിമയ്ക്ക് 7 ലക്ഷം : പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങളുടെ ലേലവിവരങ്ങള്‍
Next രജനിയുടെ നൃത്തം വൈറല്‍ : ഏറ്റെടുത്ത് ആരാധകര്‍

You might also like

MOVIES

ഇന്‍ടു ദി വൈല്‍ഡ്…. കാട് കയറുന്നവരെക്കുറിച്ച്…

നീല്‍ മാധവ് പറഞ്ഞു പറഞ്ഞു കാടു കയറുന്നതിനു മുമ്പ്, കാടു കയറിയ ഒരു കഥയെക്കുറിച്ചു പറയാം. ഇന്റര്‍നെറ്റില്‍ സിനിമ ആസ്വാദകരുള്ള കോണുകളില്‍ ഊളിയിടുന്നതിനിടയ്ക്ക് ഒരു ഫോട്ടോ എന്റെ കണ്ണില്‍പ്പെട്ടു. 142 എന്ന് രേഖപ്പെടുത്തിയ ഒരു പഴഞ്ചന്‍ ബസ്സിനു മുകളില്‍ ഒരു സഞ്ചാരി,

MOVIES

ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്

കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കാണികള്‍ക്കു നേരെ കൈ ചൂണ്ടുന്ന കമല്‍ഹാസന്റെ ചിത്രമാണു പോസ്റ്ററിലുള്ളത്. സംവിധായകന്‍ ശങ്കര്‍ ട്വിറ്ററിലൂടെയാണു ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ബോക്‌സോഫിസില്‍ വന്‍ വിജയം

MOVIES

രണ്ടാമൂഴം പ്രതിസന്ധിയില്‍: എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് സംവിധായകനെ തടഞ്ഞു

കോഴിക്കോട്: മോഹന്‍ലാല്‍ നായകനാക്കിയുള്ള ബ്രഹ്മാണ്ടചിത്രമായ രണ്ടാമൂഴം പ്രതിസന്ധിയിലേക്ക്. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ള എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനെ കോടതി തടഞ്ഞു. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ട സാഹചര്യത്തിലാണ് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply