കുട്ടിയെ കൊത്തി; പൂവന്‍കോഴിക്കെതിരേ കേസ്!

കുട്ടിയെ കൊത്തി; പൂവന്‍കോഴിക്കെതിരേ കേസ്!

അയല്‍വക്കക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും കലഹങ്ങളും പലപ്പോഴു കൈയാങ്കളിയിലും പൊലീസ് കേസിലുമെല്ലാം എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ കൈയാങ്കളിക്ക് ഒരു പൂവന്‍കോഴി കോടതി കയറുന്നത് വരെ എത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം അരങ്ങേറുന്നത്.

അയല്‍വക്കത്തെ കുട്ടിയെ കോഴി കൊത്തിയതിനു പേരിലാണ് ദമ്പതികള്‍ക്ക് സ്റ്റേഷനിലെത്തേണ്ടി വന്നത്. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെ നാല് തവണ കോഴി ഉപദ്രവിച്ചു എന്ന പേരില്‍ വിചിത്രമായ കേസ് നല്‍കിയത് അയല്‍വാസിയാണ്. ഇതോടെ കോഴി ഉടമകളായ പപ്പു യാദവിനെയും ഭാര്യ ലക്ഷ്മിയെയും പൊലീസ് വിളിച്ചുവരുത്തി.

പ്രതിയെന്ന് ആരോപിക്കപ്പെട്ട കോഴിയും സ്ഥലത്തുണ്ടായിരുന്നു. താക്കീത് നല്‍കിയിട്ടും കോഴി തങ്ങളുടെ കുട്ടികളെ ആക്രമിക്കുകയാണെന്ന് അയല്‍വാസി പരാതി പറഞ്ഞു.
മക്കളില്ലാത്ത തങ്ങള്‍ക്ക് കോഴി കുട്ടികളെപ്പോലെയാണെന്നും വെറുതേ വിടണമെന്നും പപ്പു-ലക്ഷ്മി ദമ്പതികള്‍ പറഞ്ഞതോടെ പൊലീസിനും ദയവുതോന്നി. അവസാനം, ഇനി ഒരു തവണകൂടി ആക്രമണം ഉണ്ടായാല്‍ കോഴിയെ വില്‍ക്കാമെന്ന ഉറപ്പിന്‍മേല്‍ കോഴിയെ ദമ്പതികള്‍ക്കൊപ്പം വിട്ടയച്ചു.

Spread the love
Previous വെള്ളിത്തിരയില്‍ നെറികേടിന്റെ മാമാങ്കം : കഠിനാധ്വാനത്തില്‍ പിറന്ന സിനിമയുടെ പിതൃത്വം തട്ടിയെടുക്കുമ്പോള്‍
Next പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; വിതരണം ഈ മാസം ആരംഭിക്കുമെന്ന് സൂചന

You might also like

SPECIAL STORY

സംരംഭകര്‍ക്ക് കരുത്തായി ലിങ്കിഡ് ഇന്‍

സാധാരണ സോഷ്യല്‍ മീഡിയാ ഫ്‌ളാറ്റ് ഫോമുകളില്‍ നിന്ന് വ്യത്യസ്ഥമായ പ്രൊഫഷണ്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ് ഫോമാണ് ലിങ്കിഡ് ഇന്‍. തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും, കണ്ടെത്തുന്നതിനുമായാണ് പ്രധാനമായും ലിങ്കിഡ് ഇന്‍ ഉപയോഗിക്കുന്നത്. ലോകത്താകമാനം 50 കോടിയിലധികം ആളുകള്‍ ഈ ഫ്‌ളാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നതായി കമ്പിനി അവകാശപ്പെടുന്നുണ്ട്. ലിങ്കിഡ്

Spread the love
SPECIAL STORY

ചുമരുകളെ രാജകീയമാക്കുന്ന മൊണാര്‍ക്ക് വിരുത്

ഒരു വീട് നിര്‍മിക്കുമ്പോള്‍ ഏറ്റവും ചെലവേറിയ കാര്യങ്ങളില്‍ ഒന്നാണ് അതിന്റെ ഭിത്തി തേക്കുന്നതും പുട്ടിയിടുന്നതും പെയിന്റിംഗുമെല്ലാം. എന്നാല്‍ അതിന് ബദലായി ഏത് ചുമരിനെയും വ്യത്യസ്തവും മനോഹരവുമാക്കുന്ന സ്റ്റോണ്‍ ടെക്‌സ്റ്റര്‍ വര്‍ക്കുകള്‍ക്ക് ഇന്ന് പ്രചാരമേറിക്കഴിഞ്ഞു. ഈ സാധ്യത കൈമുതലാക്കി ചുമരുകളെ രാജകീയ രീതിയില്‍

Spread the love
SPECIAL STORY

ബ്രൈഡല്‍ സ്‌റ്റോര്‍ ഒരു വലിയ സംരംഭം

ഇന്ന് കല്ല്യാണത്തിനും വിവാഹ നിശ്ചയത്തിനും വധുവരന്മാര്‍ ഇടുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയിച്ച് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് വളരെയേറെ സാധ്യതകളാണുള്ളത്. വിവാഹം, വിവാഹ നിശ്ചയം എന്നീ പ്രധാന ചടങ്ങുകളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലയിലോ ഡിസൈനിലോ യാതൊരു കോംപ്രമൈസിനും വധുവരന്മാര്‍ തയ്യാറല്ലെന്നത് ഈ ഖേലയ്ക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply