വയര്‍ കുറക്കാം;  ഈ പാനീയങ്ങള്‍ ശീലമാക്കു

വയര്‍ കുറക്കാം;  ഈ പാനീയങ്ങള്‍ ശീലമാക്കു

അമിതവണ്ണം, ചാടിയ വയര്‍ ഇതെല്ലാം ഇന്ന് ചെറുപ്പക്കാരിലും മുതിര്‍ന്നവരുലും സാധാരണമായിക്കഴിഞ്ഞു. ഇത് ഒരു പരിധി കഴിയുമ്പോള്‍ എല്ലാവരും എളുപ്പത്തില്‍ തന്നെ ഡയറ്റിംഗിലേക്ക് തിരിയുകയാണ് ചെയ്യുക.  എന്നാല്‍ വയറ് മാത്രം കുറയ്ക്കാന്‍ ഡയറ്റിംഗ് അത്ര ഫലപ്രദമായ മാര്‍ഗമല്ല. ഭക്ഷണരീതി കൂടി ശ്രദ്ധിച്ചാല്‍ വയര്‍ കുറക്കുന്നതിനോടൊപ്പം അമിത വണ്ണവും കുറക്കാം.  ഇതിന് സഹായിക്കുന്ന നാലുതരം പാനീയങ്ങളാണ് ബീറ്റ്റൂട്ട് ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, ഇഞ്ചിച്ചായ, സിനമണ്‍ വാട്ടര്‍ തുടങ്ങിയവ.

  • ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്ററൂട്ടിന്റെ ഗുണഗണങ്ങള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. 100 എം.എല്‍ ബീറ്റ്റൂട്ട് ജ്യൂസില്‍ ആകെ 35 കലോറിയാണ് അടങ്ങിയിരിക്കുന്നത്. കുറഞ്ഞ കലോറി മാത്രം അടങ്ങിയിരിക്കുന്നു എന്ന പ്രത്യേകതയാണ് വണ്ണം കുറയ്ക്കുന്നതിന് ബീറ്റ്റൂട്ട് സഹായകമാകാന്‍ കാരണം. ബീറ്റ്റൂട്ടിന്റെ തനി രുചി ഇഷ്ടമല്ലാത്തവര്‍ക്ക് മറ്റേതെങ്കിലും പഴങ്ങളോ പച്ചക്കറിയോ ഇതില്‍ ചേര്‍ക്കാവുന്നതുമാണ്.

  • ക്യാരറ്റ് ജ്യൂസ്

100 എം.എല്‍ ക്യാരറ്റ് ജ്യൂസില്‍ 39 കലോറിയാണ് അടങ്ങിയിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന കത്തിക്കാളിയുള്ള വിശപ്പിനെ ശമിപ്പിക്കാനും ക്യാരറ്റ് നല്ലതാണ്. ധാരാളം ഫൈബറുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനവ്യവസ്ഥയെ ആക്കപ്പെടുത്താനും ക്യാരറ്റ് സഹായിക്കുന്നു.

  • സിനമണ്‍ വാട്ടര്‍

പട്ട കുതിര്‍ത്തുവച്ച വെള്ളമാണ് ഇത്. ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത് കുടിക്കാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ ദിവസം മുഴുവന്‍ തന്നെ ഇത് കുടിക്കാവുന്നതുമാണ്.

  • ഇഞ്ചിച്ചായ

ചായ കടിക്കണമെന്ന് തോന്നുമ്പോള്‍ സാധാരണ ചായ കഴിക്കുന്നതിന് പകരം ഇഞ്ചിച്ചായ ശീലമാക്കാം. സാധാരണ ചായ ഗ്യാസ് ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ. ഇഞ്ചിച്ചായ ശരീരത്തിനും ഏറെ ഗുണകരമാണ്. എന്നാല്‍ ഇഞ്ചിച്ചായയില്‍ മധുരത്തിനായി ഒരിക്കലും പഞ്ചസാര ചേര്‍ക്കരുത്. മധുരം  നിര്‍ബന്ധമുള്ളവര്‍ക്ക് തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Previous ഷൂസ് വാടകയ്ക്ക് : പതിനാറുകാരന്റെ പുതുസംരംഭം
Next ഭക്ഷണം മൂന്നു വര്‍ഷം വരെ സൂക്ഷിക്കാനുള്ള കണ്ടുപിടുത്തവുമായി മുംബൈ യൂണിവേഴ്‌സിറ്റി

You might also like

LIFE STYLE

നമ്മെ പിന്തുടരുന്ന ചില കാലടിശബ്ദങ്ങള്‍

സുധീര്‍ ബാബു ശ്രീജിത്തിന്റെ സഹനസമരത്തിന്റെ അലകള്‍ മലയാളത്തിന്റെ കാറ്റില്‍ അലിഞ്ഞുചേര്‍ന്നു മറ്റൊരു തേങ്ങല്‍ നമുക്ക് മുന്നിലേക്ക് വീണ്ടും എത്തിക്കുന്നു. കാതോര്‍ത്താല്‍ ഇന്നും നമുക്കത് കേള്‍ക്കാം. ഒരച്ഛന്റെ അടക്കിപ്പിടിച്ച വിതുമ്പല്‍. രാജ്യം അടിയന്തിരാവസ്ഥയുടെ ഭീകരതയില്‍ അമര്‍ന്ന ദിനങ്ങളൊന്നില്‍ ആ അച്ഛന് തന്റെ മകനെ

Entrepreneurship

ഹോബിയില്‍ നിന്നും വരുമാനം വേണോ? എങ്കില്‍ ഇത് പരീക്ഷിച്ചുനോക്കൂ..

വെറുതേ വീട്ടിലിരിക്കുന്നവര്‍ക്കും ജോലിക്കുപോകുന്നവര്‍ക്കുമെല്ലാം സൈഡായി വരുമാനം ലഭിക്കണമെന്ന് ആഗ്രഹമുണ്ടാകും. പക്ഷെ, എങ്ങനെ ആ ഹോബിയെ വരുമാനമാക്കും എന്ന് അറിവുണ്ടാവില്ല. വലിയ മുതല്‍മുടക്കില്ലാതെയുള്ള ഹോബി വരുമാനമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില ടിപ്‌സ് നോക്കാം.ഏത് ബിസിനസ് ആണെങ്കിലും മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ഹോബി വരുമാനമാക്കാന്‍

LIFE STYLE

നിപ വൈറസ് അറിയേണ്ടതെല്ലാം

നിപ വൈറസിനെപറ്റിയുള്ള നിരവധി വ്യാജ പ്രചരണങ്ങള്‍ സജീവമാണ്. എന്നാല്‍ എന്താണ് നിപ്പ വൈറസെന്നും ഇതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആര്‍.എന്‍.ഐ വൈറസായ നിപ്പ ഹെനിപാ വൈറസ് ജീനസിലുള്ള വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കാണ് ഇവ പകരുന്നത്. പന്നികളിലും,

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply