തൃശ്ശൂര്‍ ജില്ലയില്‍ 15708 ചെറുകിട സംരംഭങ്ങള്‍ : തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ച്‌ വ്യവസായ വകുപ്പ്‌

തൃശ്ശൂര്‍ ജില്ലയില്‍ 15708 ചെറുകിട സംരംഭങ്ങള്‍ : തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ച്‌ വ്യവസായ വകുപ്പ്‌

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷിക്കുന്ന വേളയില്‍ 15708 ചെറുകിട സംരംഭങ്ങളാണ്‌ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിലൂടെ 1600 കോടി രൂപയുടെ മൂലധന നിക്ഷേപവും 92,000 തൊഴിലവസരങ്ങളുമുണ്ടാക്കാന്‍ വ്യവസായ വകുപ്പിന്‌ സാധിച്ചു. ചെറുകിട സംരംഭ മേഖലയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ലക്ഷ്യമിട്ട്‌ `എന്റര്‍പ്രൈസിങ്‌ തൃശൂര്‍’ എന്ന പദ്ധതിയും ജില്ലയിലുണ്ട്‌. ജില്ലാ വ്യവസായ വകുപ്പ്‌ 2018-19 ല്‍ ഡിസംബര്‍ 31 വരെ 1836 സംരംഭങ്ങളും ഏകദേശം 119.88 കോടി രൂപയുടെ മൂലധന നിക്ഷേപവും 5202 തൊഴിലവസരങ്ങളുമാണ്‌ സൃഷ്‌ടിച്ചെടുത്തത്‌. 2017-18 ല്‍ 1700 സംരംഭങ്ങളും 110 കോടി രൂപയുടെ മൂലധന നിക്ഷേപവും 5500 തൊഴിലവസരങ്ങളും സൃഷ്‌ടിച്ചു. 2016-17 ല്‍ 1592 സംരംഭങ്ങള്‍ എംഎസ്‌എംഇ യിലൂടെ ആരംഭിച്ചു. ഇതിലൂടെ 113.6 കോടി രൂപയുടെ മൂലധന നിക്ഷേപവും 5000 ത്തിലധികം തൊഴിലവസരങ്ങളും സൃഷ്‌ടിച്ചു.

 

വ്യവസായ പാര്‍ക്കിനായി തലപ്പിളളി താലൂക്കിലെ വരവൂര്‍ വില്ലേജില്‍ 1.93 കോടി രൂപയ്‌ക്ക്‌ 8.55 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന വ്യവസായ പാര്‍ക്കിന്റെ ആകെ അടങ്കല്‍ തുക 13.45 കോടി രൂപയാണ്‌. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 75 ശതമാനവും പൂര്‍ത്തിയായി. മൂന്നാം ഘട്ട നിര്‍മാണത്തിന്‌ 10.45 കോടി രൂപയുടെ പ്രൊപ്പോസലും സര്‍ക്കാരിലേക്ക്‌ സമര്‍പ്പിച്ചു. 88 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന അയ്യന്‍കുന്ന്‌ വ്യവസായ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 16 ലക്ഷം രൂപയും വാട്ടര്‍ സപ്ലൈ സംവിധാനത്തിന്‌ 52.05 ലക്ഷം രൂപയും ചെലവഴിച്ചു.

 

അത്താണി എസ്റ്റേറ്റ്‌ റോഡുകളുടെ അറ്റകുറ്റപണികള്‍ 59,50,000 രൂപ ചെലവഴിച്ചാണ്‌ പൂര്‍ത്തിയാക്കിയത്‌. പദ്ധതിയില്‍ മിച്ചം വന്ന 13 ലക്ഷം രൂപ ഉപയോഗിച്ച്‌ പ്രകൃതി ഡ്രൈനേജ്‌ പദ്ധതി നടപ്പിലാക്കും. ഇവിടെ പവര്‍ ഫീഡര്‍ സ്ഥാപിക്കുന്നതിന്‌ 45 ലക്ഷം രൂപ, കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന്‌ 2.30 ലക്ഷം രൂപ എന്നിവയും മാറ്റിവെച്ചു. കുന്നംകുളത്തേയും വേളക്കോട്ടേയും ഡവലപ്‌മെന്റ്‌ പ്ലോട്ടില്‍ എസ്റ്റേറ്റ്‌ ഓഫീസര്‍ക്കുള്ള ബില്‍ഡിങ്‌ നിര്‍മ്മിക്കുന്നതിന്‌ യഥാക്രമം 12,20,000 രൂപ, 12 ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി നിര്‍മ്മിക്കുന്ന കുമ്പളങ്ങാട്‌ വ്യവസായ സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന്‌ അനുവദിച്ച 5 കോടി രൂപയില്‍ 2 കോടി രൂപ കരാറുകാര്‍ക്ക്‌ നല്‍കി നിര്‍മാണം ആരംഭിച്ചു.

 

പുഴയ്‌ക്കല്‍ വ്യവസായ പാര്‍ക്കിന്‌ ഏറ്റെടുത്ത 51.4 ഏക്കര്‍ ഭൂമിയില്‍ 11.41 ഏക്കറില്‍ 5 ഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കും. പാര്‍ക്കില്‍ 2.5 ഏക്കറില്‍ 3 നില കെട്ടിടത്തിന്റെ പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.15 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഇനിയുള്ള കെട്ടിട പൂര്‍ത്തീകരണം, പാര്‍ക്കിങ്‌, ഇന്റേണല്‍ റോഡുകള്‍, ഡ്രൈനേജ്‌, കള്‍വര്‍ട്ട്‌, ഫയര്‍ എക്‌സ്‌റ്റിംഗ്യുഷിങ്‌, ഇലക്‌ട്രിഫിക്കേഷന്‍, ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ലിഫ്‌റ്റ്‌ എന്നിവയ്‌ക്ക്‌ 4.64 കോടി രൂപയുടെ റിവൈസ്‌ഡ്‌ എസ്റ്റിമേറ്റ്‌ അനുമതിയും ലഭിച്ചു. പുഴയ്‌ക്കലിലെ ബഹുനില വ്യവസായ സമുച്ചയത്തില്‍ 3.75 ഏക്കറില്‍ 2 നിലകളുള്ള കെട്ടിടം പൂര്‍ത്തിയായി. ഇവിടെ ഇതേവരെ 13.25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

 

സംരംഭകത്വ വികസന പരിപാടി, താലൂക്കുകളില്‍ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റ്‌, 72 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യവസായ ബോധവത്‌ക്കരണ സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ 77 എന്റര്‍പ്രണര്‍ഷിപ്പ്‌ ഡവലപ്‌മെന്റ്‌ ക്ലബ്ബുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.  സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ നെയ്‌ത്തുകൂലി ഇനത്തില്‍ 1 കോടി 28 ലക്ഷം രൂപ ജില്ലയ്‌ക്ക്‌ അനുവദിച്ചു. ജില്ലയില്‍ ഇതേവരെ 96,378 മീറ്റര്‍ സ്‌കൂള്‍ യൂണിഫോം തുണി ഉല്‌പാദിപ്പിച്ചു. പ്രൊഡക്ഷന്‍ ഇന്‍സെന്റീവ്‌ പദ്ധതിയില്‍ 207 നെയ്‌ത്തുകാര്‍ക്ക്‌ 15,50,000 രൂപ വിതരണം ചെയ്‌തു.
തളിക്കുളം വസ്‌ത്ര ഗ്രാമം പദ്ധതി നൂതന മെഷീനറികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനോദ്‌ഘാടനം, വ്യവസായ വകുപ്പ്‌, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സംയുക്തമായി നിര്‍മ്മിക്കുന്ന 5 കോടി രൂപയുടെ ബഹുനില കെട്ടിട ഉദ്‌ഘാടനം, ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഇ-ഓഫീസ്‌ ഉദ്‌ഘാടനം, ഉത്രാളിക്കാവ്‌ അഖിലേന്ത്യാ എക്‌സിബിഷന്‍ പവലിയന്‍, ടെക്‌നോളജി കോണ്‍ക്ലേവ്‌ എന്നിവയാണ്‌ ഉടന്‍ നടപ്പിലാക്കുന്ന വ്യവസായ വകുപ്പിന്റെ മറ്റ്‌ മാതൃകാപ്രവര്‍ത്തനങ്ങളെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

Spread the love
Previous ആസിഫലി വക്കീല്‍ വേഷത്തില്‍ : ഒ. പി 160 /18 കക്ഷി അമ്മിണിപ്പിള്ള ടീസര്‍
Next തുഗ്ലക്ക്: വിജയ് സേതുപതിയുടെ പുതിയ ചിത്രം

You might also like

NEWS

സീറ്റിനിടയില്‍ പ്രമുഖ നടന്റെ വിരല്‍ കുടുങ്ങി; വിമാനക്കമ്പനിക്കെതിരേ നടപടിയുമായി നടന്‍

വിമാനയാത്രയ്ക്കിടെ പ്രമുഖ നടന്റെ വിരല്‍ സീറ്റിനിടയില്‍ കുടുങ്ങി. വിമാനക്കമ്പനിക്കെതിരേ നടപടിയുമായി നടന്‍. ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ സീറ്റിനിടയില്‍ കുടുങ്ങിയ വിരല്‍ പുറത്തെടുത്തത് ഒരു മണിക്കൂറിനു ശേഷമാണ്. യാത്രികര്‍ക്ക് സുരക്ഷിതത്വം ഒരുക്കേണ്ട കമ്പനികള്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്നാണ് നടന്റെ പക്ഷം. അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ

Spread the love
NEWS

റിലയന്‍സ് ജിയോ ‘ജിയോ ഇന്ററാക്ട്’ അവതരിപ്പിച്ചു

റിലയന്‍സ് ജിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. വീഡിയോ കോള്‍ സെന്റേഴ്‌സ്, വീഡിയോ ക്യാറ്റലോഗ്, വെര്‍ച്വല്‍ ഷോറൂംസ് തുടങ്ങിയ സംവിധാനങ്ങളോടു കൂടിയ ഈ പ്ലാറ്റ്‌ഫോമിന് ജിയോ ഇന്ററാക്ട് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സിനിമകളുടെ പ്രമോഷനും ബ്രാന്‍ഡ്

Spread the love
NEWS

കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് അവസരങ്ങളുടെ പെരുമഴ : സര്‍ക്കാരിന്റെ പിന്തുണയും

എതിരാളികളെ അനായാസം കബളിപ്പിച്ച് തന്റേതായ ശൈലിയില്‍ ഫുട്ബാളുമായി മുന്നേറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പരപ്പ ദേലംപാടിയിലെ മഹ്‌റൂഫിന് മുന്നില്‍ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ നിരവധി വാതിലുകളാണ് തുറന്നിരിക്കുന്നത്. കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് മികച്ച ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കാന്‍ എല്ലാ പിന്തുണയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply