നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം ആരംഭിക്കുന്നു

നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം ആരംഭിക്കുന്നു

നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് സംരഭകത്വ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ വിവിധ ജില്ലകളിൽ പരിശീലന പരിപാടി നടത്തും.

 

15 ന് തിരുവനന്തപുരം – തൈയ്ക്കാട്  സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്, 18 ന് കൊല്ലം  – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, 12 ന് ആലപ്പുഴ – സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ഹാൾ, എട്ടിന് എറണാകുളം – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, 11 ന് തൃശ്ശൂർ – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, 12 ന് പാലക്കാട് – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, നാലിന് മലപ്പുറം – കോട്ടക്കുന്ന് ബാങ്ക് ഹാൾ, 11 ന് കോഴിക്കോട്, വയനാട് – കോഴിക്കോട് ന്യൂ നളന്ദ ആഡിറ്റോറിയം, ആറിന് കണ്ണൂർ, കാസർഗോഡ് – കണ്ണൂർ കെ.റ്റി.ടി.സി ഹാൾ എന്നിവിടങ്ങളാണ് പരിശീലനം നടക്കുകയെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Spread the love
Previous സമേതം പോര്‍ട്ടല്‍ : സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
Next ഭക്തി, തൊഴില്‍, വരുമാനം : കുംഭമേളയുടെ സാമ്പത്തികമുഖം

You might also like

NEWS

കരകൗശല തൊഴിലാളികൾക്ക് സ്വയം തൊഴിൽ വായ്പ

കേരളകരകൗശല വികസന കോർപ്പറേഷൻ കരകൗശലതൊഴിലാളികൾക്കുളള വായ്പാപദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം. വുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം 18-55. വാർഷിക വരുമാനം ഗ്രാമ, നഗര പരിധിയിൽ പരമാവധി 3,00,000 രൂപയ്ക്ക് താഴെയായിരിക്കണം.

Spread the love
NEWS

ചൂട് കൂടുന്നു : അപകടം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സംസ്ഥാനത്ത് ഇപ്പോൾ വരണ്ട കാലാവസ്ഥയും ചൂടും കൂടുതലായതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.  ഇപ്പോൾ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.  ഇക്കാര്യത്തിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാകേണ്ട സാഹചര്യം നിലവിൽ ഇല്ല.   കൂടുതൽ

Spread the love
NEWS

ചെറുതേനീച്ചകളുടെ പരിപാലനത്തെക്കുറിച്ചറിയാം : ഈ നമ്പറില്‍ വിളിക്കുക

ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയ പരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ്‌ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക്‌ ചെറുതേനീച്ച വളര്‍ത്തലില്‍ പ്രാവീണ്യം നേടിയ ആര്‍ രാമചന്ദ്രന്‍  2019 ഫെബ്രുവരി 20 ബുധനാഴ്ചരാവിലെ 10 മുതല്‍ ഉച്ചയ്ക്ക്ഒരുമണിവരെഫോണിലൂടെമറുപടി നല്‍കും.   കോള്‍സെന്റര്‍ നമ്പര്‍ 0481  2576622.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply