കരകൗശലത്തില്‍ മാന്ത്രികത തീര്‍ത്ത് ഫിസ്‌കോ

കരകൗശലത്തില്‍ മാന്ത്രികത തീര്‍ത്ത് ഫിസ്‌കോ

ഒരു വീടോ ഓഫീസോ റെസ്റ്റോറന്റുകളോ തുടങ്ങുമ്പോള്‍ ഫര്‍ണിച്ചറുകള്‍ക്കും, ഇന്റീരിയറിനുമെല്ലാം വളരെയധികം പ്രാധാന്യം നല്‍കുന്നതാണ് ഇന്നുള്ള രീതി. ‘ആംബിയന്‍സിന്’ ആളുകള്‍ അത്രയധികം പ്രാധാന്യം നല്‍കുന്നുവെന്നതിനു തെളിവാണിത്. എന്നാല്‍ അനവധി ഫര്‍ണിച്ചര്‍ ഷോറൂമുകളുള്ള നമ്മുടെ നാട്ടില്‍ മികച്ച ഒരു ഫര്‍ണിച്ചര്‍ കണ്ടെത്തുകയെന്നത് തീര്‍ത്തും പ്രയാസകരമാണ്. പുതുമയുള്ള ഡിസൈനുകളില്ലെന്നു മാത്രമല്ല വാങ്ങിക്കുന്നവയൊന്നും ഈടുനില്‍ക്കുമെന്ന ഉറപ്പ് പോലുമില്ല. അത്തരം സ്ഥാപനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഫിസ്‌കോ. മലബാറിലെ താമരശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ആരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ വ്യവസായ മേഖലയില്‍ കൃത്യമായൊരു സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത് അവരുടെ വിശ്വാസ്യത കൊണ്ടു മാത്രമാണ്.

മറ്റ് ഫര്‍ണിച്ചര്‍ ഷോപ്പുകളില്‍ നിന്നും ഫിസ്‌കോയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലേറ്റവും പ്രധാനം അവരുടെ ആകര്‍ഷകമായ ഫര്‍ണിച്ചറുകളാണ്. നൂറുശതമാനവും ഇന്‍ഡോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഫര്‍ണിച്ചറുകള്‍ കരകൗശലത്തിന്റെ മാസ്മരികത എടുത്തുകാണിക്കുന്നവയാണ്.

 

 

 

 

 

 

 

 

 

 

 

 

ഇന്തോനേഷ്യന്‍ ഫര്‍ണിച്ചറുകളുടെ ഗുണമേണ്മ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാരായ അഷറുദ്ദീന്‍, ഷുക്കൂര്‍ ഹാജി, അഹമ്മദ് കോയ, ജുറൈജ്, അന്‍സറുദ്ദീന്‍ തുടങ്ങിയ അഞ്ച് പേര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഏറ്റവും നൂതനമായ ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പൂര്‍ണതയിലും ഗുണമേണ്മയിലുമെല്ലാം ഇന്ത്യയില്‍ ഇന്നു ലഭ്യമായ ഫര്‍ണിച്ചറുകളെക്കാള്‍ പതിന്‍മടങ്ങ് മികവില്‍ കിടപിടിക്കുന്ന ഉല്‍പന്നങ്ങളാണ് ഇവരുടെ ഹൈലൈറ്റ്. അത്തരത്തിലുള്ള 635 തരം ഫര്‍ണിച്ചറുകള്‍ ഫിസ്‌കോയുടെ ശേഖരത്തിലുണ്ട്. ഫോസില്‍ ഫര്‍ണിച്ചര്‍, റൂട്ട് ഫര്‍ണിച്ചര്‍, വുഡന്‍ ഹാന്റ് ക്രാഫ്റ്റ്, ലാമ്പുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. നൂറു ശതമാനം തേക്കില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങളാണ് എല്ലാം. വുഡന്‍ ഫ്ളോര്‍, വുഡന്‍ പാനെലിങ്, വുഡന്‍ സ്റ്റെയര്‍കെയ്സ് തുടങ്ങി എല്ലാ ഫര്‍ണിച്ചറുകളും നൈസര്‍ഗികതയുള്ള ഫിനിഷിങ്ങിലൂടെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്‍ഡോനേഷ്യയിലെ കരകൗശലത്തിലെ വിദഗ്ധരാണ് ഫര്‍ണിച്ചറുകളെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി വുഡന്‍ വര്‍ക്ക് ചെയ്യുന്ന ഇവരുടെ ഓരോ ഉല്‍പ്പന്നങ്ങളെല്ലാം തന്നെ ഏറെ ഈടു നില്‍ക്കുന്നതും ഉപയോഗിക്കാന്‍ കംഫര്‍ട്ടബിളുമാണ്. വിപണിയിലെത്തിക്കു ഉല്‍പ്പന്നങ്ങളില്‍ സ്വയമേ ഉറപ്പിക്കുന്ന വിശ്വാസ്യതയാണ് ഈ സംരംഭത്തില്‍ ഫിസ്‌കോയുടെ നെടുംതൂണ്.

യൂറോപ്പ്, ജിസിസി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഔട്ട് ഡോര്‍ ഫര്‍ണിച്ചര്‍ ചെയ്തിട്ടുള്ള പരിചയത്തില്‍ നിന്നാണ് ഫിസ്‌കോയുടെ തുടക്കം. ആരംഭത്തില്‍ ഏതൊരു സംരഭത്തേയും പോലെ ആശങ്കകളുണ്ടായിരുന്നെങ്കിലും ഒന്നര വര്‍ഷത്തിനുള്ളില്‍ വന്‍ സ്വീകാര്യത ലഭിച്ചു. ആദ്യം മലബാറില്‍ മാത്രമായിരുന്ന ഫിസ്‌കോയുടെ വിപണി പിന്നീട് കേരളത്തിലൊട്ടുക്കും അതു കഴിഞ്ഞ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. പരസ്യങ്ങളൊന്നുമില്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമായിരുന്നു ഉയര്‍ച്ചയിലേക്കുള്ള ഓരോ ചുവടുവയ്പും. ബിസിനസില്‍ കസ്റ്റമേഴ്‌സിനെ നേരിട്ട് ഡീല്‍ ചെയ്യുന്ന രീതിയായിരുന്നു. ഇറക്കുമതി ചെയ്യുന്ന സാമഗ്രികള്‍ക്ക് മൂന്നു വര്‍ഷത്തെ റീപ്ലെയ്‌സ്‌മെന്റ് ഗ്യാരണ്ടിയും ഇവര്‍ നല്‍കുന്നുണ്ട്.

Spread the love
Previous നിക്ഷേപകർക്ക് കെസ്വിഫ്റ്റ് ഓൺലൈൻ സംവിധാനം വഴി അപേക്ഷിക്കാം
Next പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ഉജ്ജീവന സഹായ പദ്ധതി: വായ്പാനടപടി ത്വരിതപ്പെടുത്തും

You might also like

SPECIAL STORY

വലിയ ലക്ഷ്യങ്ങളിലേക്ക് ഉറച്ച ചുവടുവെപ്പുകളോടെ കരുവന്നൂര്‍ ബാങ്ക്

നിലവിലുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുമെല്ലാം വ്യത്യസ്തമായി, ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതോടൊപ്പംതന്നെ ഒരു നാടിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനുകൂടി നേതൃത്വം നല്‍കുന്നതിലൂടെയാണ് കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വ്യത്യസ്തമാകുന്നത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ച്

Spread the love
Success Story

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റ്

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ട്. ചെത്തുമാങ്ങ, മാങ്ങ, നെല്ലിക്ക, ക്യാരറ്റ്, മുളക്, വെള്ളരിക്ക, ചാമ്പക്ക തുടങ്ങി നിരവധി ഉപ്പിലിട്ട വിഭവങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമായി സഹകരിച്ചോ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ തുടങ്ങാവുന്നൊരു സംരംഭമാണ് ഉപ്പിലിട്ട ഉല്‍പ്പന്നങ്ങളുടെ വിപണി. വീട്ടില്‍ത്തന്നെ

Spread the love
Success Story

ബാങ്ക് വായ്പകള്‍ക്ക് ഇനി അലയേണ്ട, RFSIL കൂടെയുണ്ട്

എല്ലാം സംരംഭകരുടെയും അടിസ്ഥാന പ്രശ്‌നം മൂലധനമാണ്. പുതിയത് തുടങ്ങുവാനും ഉള്ളത് വിപൂലീകരിക്കുവാന്‍ പണം അനിവാര്യമാണ്. പണം ഇല്ലാത്തത് കൊണ്ട് സംരംഭ മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ടവരും നമ്മുടെ അറിവിലുണ്ട്. പണമില്ലാത്തത് കൊണ്ട് ഒരാള്‍പോലും സംരംഭക മോഹം ഉപേക്ഷിക്കരുതെന്ന ദൃഢനിശ്ചയത്തില്‍ പിറന്ന സ്ഥാപനമാണ് റിലയബിള്‍ ഫിസ്‌കല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply