അമിത ഉപയോഗം;  ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു

അമിത ഉപയോഗം;  ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു

പൊതുജനാരോഗ്യത്തിനും പരിസ്ഥിതി ജൈവവൈവിധ്യത്തിനും പൊതു ആവാസവ്യവസ്ഥയ്ക്കും ദോഷം ചെയ്യുന്ന ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു. ഗ്ലൈഫോസേറ്റ് കളനാശിനിയുടേയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗവും വില്പനയും വിതരണവുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഗ്ലൈഫോസേറ്റിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചത്.

കീടാനാശിനി പ്രയോഗത്തില്‍ നിന്നും സംസ്ഥാനത്തെ ഘട്ടംഘട്ടമായി വിരാമമിടീപ്പിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം വളം-കീടനാശിനി പ്രയോഗത്തിലേര്‍പ്പെടുന്ന തൊഴിലാളികളെ കൃഷിഭവന്‍ തലത്തില്‍ ഫെബ്രുവരി രണ്ടാം വാരത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഈ വര്‍ഷം രാസകീടനാശിനി/കുമിള്‍ നാശിനികളുടെ ഉപയോഗം 2015-16 നെ അപേക്ഷിച്ച് 17.2 ശതമാനം കുറഞ്ഞിട്ടുണ്ട്.

Spread the love
Previous സ്വര്‍ണ വില കുറയുന്നു
Next എപ്പോഴും ഭംഗിയായിരിക്കാന്‍ സ്ത്രീകള്‍ ബാഗില്‍ കരുതേണ്ട 6 സാധനങ്ങള്‍

You might also like

NEWS

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ സജീവമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനായി സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് മിന്നല്‍ പണിമുടക്ക് പോലുള്ള സമരങ്ങളിലേക്ക് ജീവനക്കാര്‍ കടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. Spread

Spread the love
NEWS

ട്രാൻസ് ജെൻഡറുകൾക്ക് കോളേജുകളിൽ സംവരണം

സംസ്ഥാനത്തെ എല്ലാ അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാരിന്റെ പുതിയ തീരുമാനം. സർവകലാശാലകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കോളേജിലെയും എല്ലാ കോഴ്‌സിലേക്കും രണ്ട് സെറ്റ് വീതം ട്രാൻസ് ജെൻഡറുകൾക്കായി മാറ്റി വയ്ക്കാനാണ് നിർദേശം. ഈ

Spread the love
NEWS

സുഗന്ധം വില്‍ക്കാം, ചെറിയ മുതല്‍മുടക്കില്‍

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആഗോള ബ്രാന്‍ഡുകളേക്കാള്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കു പ്രിയമേറി നിന്ന കാലം കഴിഞ്ഞു. ബാന്‍ഡിനേക്കാള്‍ ക്വാളിറ്റി നോക്കുന്ന ഇന്നത്തെ യുവ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ചെറുകിട സംരംഭങ്ങള്‍ക്കു കഴിയുന്നുമുണ്ട്.   സുഗന്ധ വിപണന രംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കുതിച്ചുയരുന്ന വിപണിയാണ് അത്തറിന്റേത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply