‘നൂറ്റാണ്ടിനു മുന്‍പേ മരിച്ചു പോയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ‘

‘നൂറ്റാണ്ടിനു മുന്‍പേ മരിച്ചു പോയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ‘

വിനു വി നായര്‍

ച്ചന്മാരുടെ പൊന്നുമക്കള്‍ സിനിമയില്‍ വരുമ്പോള്‍, അല്ലേല്‍ വരുത്തുമ്പോള്‍ ഇത് നമുക്ക് പറ്റിയ പണിയാണോ എന്ന് അവരവര്‍ തന്നെ ആദ്യം ഒന്ന് ചിന്തിക്കുന്നത് നന്ന്. അല്ലേല്‍ തിയേറ്ററില്‍ പടം നടക്കുമ്പോള്‍ അവനവന്റെ അപ്പന്മാര്‍ ദൂരെയിരുന്നു തുമ്മും. മോഹന്‍ലാല്‍ എന്ന പ്രതിഭയെ വീണ്ടും നാട്ടുകാരെക്കൊണ്ട് തുമ്മിക്കുന്ന പരിപാടിയാണ് ഇത്തവണയും പ്രണവ് ചെയ്യിക്കുന്നത്. പ്രണവിനെ കുറിച്ച് കേട്ടിട്ടുള്ളത് ഒരുപിടി കഴിവുകള്‍ ഉള്ള മികച്ച ഒരു ചെറുപ്പക്കാരന്‍ എന്നാണ്. എന്നാല്‍ അയാള്‍ മറ്റാരുടെയൊക്കെയോ ചട്ടുകം ആയിപെടുന്നോ എന്നൊരു ശങ്ക. അപ്പനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് പിടിച്ചുകയറ്റിയ ഇരുപതാം നൂറ്റാണ്ടിന്റെ പേരുപിടിച്ചു ഇരുപത് ‘ഇരുപത്തിയൊന്നാക്കി’ ചമച്ചുവിട്ട അരുണ്‍ഗോപി ചിത്രം ‘ജനപ്രിയം’ എന്ന പേരില്‍ അടുത്ത ആഴ്ച പോസ്റ്റര്‍ ഇറക്കിയാല്‍ അത് തികച്ചും ഇന്നാട്ടിലെ പ്രബുദ്ധരായ പ്രേക്ഷകരെ വീണ്ടും പൊട്ടന്മാരാക്കാം.

ആദ്യ 45 മിനിറ്റ് ചിത്രത്തില്‍ എന്തൊക്കെയാണ് കാട്ടേണ്ടത് എന്ന് സംവിധായകനും കൂട്ടരും ഗോവയില്‍ റിസേര്‍ച് നടത്തുകയായിരുന്നു. പിന്നീട് കുറച്ചു ഗോവ ചരിത്രം… തുടക്കം മുതല്‍ ഒരു നിമിഷം വാ അടക്കാതെ ഒരുത്തനെ കൗണ്ടര്‍ തമാശകള്‍ക്കു വേണ്ടി സിനിമയുടെ അവസാനം വരെ എത്തിച്ചു. ആങ്ങെ പൊങ്ങേ എന്നുപറയുന്ന ഒരു നായിക. തെറ്റുപറയരുതല്ലോ… പ്രണവും ആ നായികയും റേച്ചല്‍ (പുതുമുഖം) മത്സരിച്ചഭിനയിച്ചു; എന്തിനെന്നോ… ഒരുഭാവവും മുഖത്ത് വരാതിരിക്കാന്‍.

 

തുടക്കം മുതല്‍ കാതടപ്പിക്കുന്ന ബാക്ഗ്രൗണ്ട് സംഗീതം ഉഗ്രന്‍. ഇന്റര്‍വെല്‍ കഴിഞ്ഞു കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് തിരിച്ചുവെച്ച ക്യാമറ കുറേയേറെ കണ്ടതും തേഞ്ഞതുമായ കുറേ മുഖങ്ങള്‍ ഒപ്പിയെടുത്തു. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ ധര്‍മജനും ബിജുക്കുട്ടനും കിടന്ന് തിളച്ചു. അച്ഛന്റെ തലയാട്ടും ശരീരമിട്ടുള്ള ഉലച്ചില്‍ കാട്ടലുമായി നമ്മുടെ സുരേഷ്ഗോപി മകന്‍ ഗോകുലും സഖാവായി ഇടയ്ക്കു കയറി. സത്യം പറയാമല്ലോ; ഗോകുല്‍ തന്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

പിന്നെ കിടക്കുവല്ലേ നീണ്ട നിര. മനോജ് കെ ജയന്‍, സിദ്ധിഖ്, മേനക സുരേഷ്, ടിനിടോം, ഇന്നസെന്റ്… പിന്നെ ആന്റണി പെരുമ്പാവൂര്‍ ഉണ്ടാവാതെ പറ്റില്ലല്ലോ… പ്രകടനവും മോശമല്ലായിരുന്നു…

ക്ലൈമാക്‌സ് – സാധാരണ ഹിന്ദി സിനിമകളില്‍ മാത്രം പണ്ടുകാലങ്ങളില്‍ കണ്ടുവന്നിരുന്ന ഒരപൂര്‍വ്വ സൃഷ്ടിയായിരുന്നു ഓടുന്ന ട്രെയിനിന് മുകളില്‍ കിടന്നുള്ള സ്റ്റണ്ടു രംഗങ്ങള്‍. ഇത് ഒരൊന്നന്നര ഇടികളാണ് പടച്ചോനേ… അവിടം കൊണ്ട് തീരുമെന്നുവച്ചപ്പോള്‍… ഇവിടെ ട്വിസ്റ്റ്..അവിടെ ട്വിസ്റ്റ്… ടിസ്റ്റോടു ട്വിസ്റ്റ്… അവസാനം മൂന്ന് ക്ലൈമാക്‌സ് കഴിഞ്ഞു പിന്നേം ദാ വരുന്നു…. വയ്യ എഴുതാന്‍….

പ്രിയ സംവിധായകാ… നിങ്ങള്‍ തന്നെയാണല്ലോ ഇതിന്റെ കഥാകൃത്തും. എന്തിനാണ് നിങ്ങള്‍ ഈ ചിത്രത്തിന് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ‘ എന്ന പേരിട്ടതെന്നു പ്രേക്ഷകര്‍ക്കു പറഞ്ഞുകൊടുക്കുമോ ? ഏതായാലും ഈ സിനിമ മുളകുപാടത്തിനു നഷ്ടം വരുത്തില്ല. മോഹന്‍ലാല്‍ എന്ന മഹാനടന്റെ ഫാന്‍സ് അത്ര ആത്മാര്‍ത്ഥത ഉള്ളവരാണെന്നു അറിയാം. ഇനിയെങ്കിലും മഹാനടന്മാരുടെ മക്കളുടെ ഡേറ്റ് വാങ്ങി അവരുടെ അപ്പന്മാരെ പറയിപ്പിക്കരുത് എന്നൊരപേക്ഷയുണ്ട്.

പിന്നാമ്പുറം : പല പഴയകാല സൂപ്പര്‍ഹിറ്റ് ഫിലിമുകളുടെ ടൈറ്റിലുമായി പുതിയ കുപ്പിയും, ചാക്കുമായി താരമക്കളുടെ പിന്നാലെ ചിലര്‍ കൂടിയിട്ടുണ്ടെന്നു മോളിവുഡില്‍ കുശുകുശുപ്പുണ്ട് . മക്കളേ, നിങ്ങള്‍ ജാഗ്രതൈയ്.

Spread the love
Previous വ്യജന്മാരെ തുരത്താന്‍ കര്‍ശന നടപടിയുമായി ഫേസ് ബുക്ക്
Next വിമുക്തി സെന്ററുകള്‍ വിജയത്തിലേക്ക്: കൗണ്‍സിലിങ്ങിന് എത്തിയത് 500 ഓളം പേര്‍

You might also like

MOVIES

വിനോദ് കോവൂര്‍ പിന്നണി ഗായകനാകുന്നു

മറിമായം, എം 80 മൂസ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ക്കു പുറമെ ചലച്ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങളിലൂടെ അഭിനയമികവിന്റെ പുതുതലങ്ങള്‍ തേടുന്ന വിനോദ് കോവൂര്‍ ഗാനരംഗത്തേക്ക് കടക്കുകയാണ്. മര്‍വ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ. എ. കൃഷ്ണകുമാര്‍ നിര്‍മിച്ച് സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന

Spread the love
NEWS

ഓൺലൈൻ വിപണിയോട് വിട പറഞ്ഞ് ഇന്ത്യ

ഡല്‍ഹി: ഇന്ത്യയിൽ ഒരുവര്‍ഷത്തിനിടെ ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കണ്ടെത്തല്‍. ഗൂഗിളും ബയാന്‍ ആന്റ് കമ്പനിയും നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോർട്ട്‌ പുറത്ത് വന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Spread the love
Movie News

ആരാരോ ആര്‍ദ്രമായി.. : ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം റിലീസ് ചെയ്തു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആരാരോ ആര്‍ദ്രമായി എന്നു തുടങ്ങുന്ന ഗാനമാണു റിലീസ് ചെയ്തത്. പ്രണവും പുതുമുഖം സയയുമാണു ഗാനരംഗത്തിലുള്ളത്. ബി. കെ. ഹരിനാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply