കാജു ഇന്ത്യ 2019 ഉച്ചകോടിക്ക് നാളെ തുടക്കം

കാജു ഇന്ത്യ 2019 ഉച്ചകോടിക്ക് നാളെ തുടക്കം

കാജു ഇന്ത്യ 2019 എന്ന പേരിട്ടിരിക്കുന്ന കശുവണ്ടി ഉച്ചകോടി നാളെ ആരംഭിക്കും. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ്‌ ആഗോള കശുവണ്ടി ഉച്ചകോടി നടക്കുന്നത്.  ദില്ലിയിലെ താജ് പാലസ് ഹോട്ടലില്‍ വച്ചാണ് ഉച്ചകോടി നടക്കുക. മറ്റ് രാജ്യങ്ങളില്‍ നിന്നുളള 75 പേര്‍ പങ്കെടുക്കും.

ഏറ്റവും പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യയും ഉച്ചകോടിയുടെ ഭാഗമായ മെഷീന്‍ എക്‌സ്‌പോയില്‍ പരിചയപ്പെടുത്തും. ഇന്ത്യയില്‍ നിന്ന് കശുവണ്ടി കയറ്റുമതി ആരംഭിച്ചതിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കും കാജു ഇന്ത്യയില്‍ തുടക്കമാകും.  കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളുമുണ്ടാകും. 800 ഓളം ക്ഷണിതാക്കളാകും ഉച്ചകോടിയുടെ ഭാഗമാകുക. ഉച്ചകോടി 15 ന് സമാപിക്കും.

 

Spread the love
Previous ടൊവിനോ മോഹന്‍ലാലിനോട് ചോദിച്ചു മിയാമി ബീച്ചിലേക്കുള്ള ദൂരമെത്രയെന്ന്: ഉത്തരം കേള്‍ക്കാം
Next സ്വര്‍ണ വില കുറയുന്നു

You might also like

SPECIAL STORY

ഇന്ത്യന്‍ മാര്‍ക്കറ്റ് : ഈ വര്‍ഷം എങ്ങോട്ട്?

കഴിഞ്ഞ നാലു വര്‍ഷമായി വളരെയേറെ കുതിച്ചുയര്‍ന്ന ഇന്ത്യന്‍ മാര്‍ക്കറ്റ് ഒരു അനിശ്ചിതത്വത്തിന്റെ പ്രവണതയിലേക്ക് നീങ്ങുകയാണെന്ന തരത്തിലാണ് ട്രെന്‍ഡ് പ്രകടമാവുന്നത്. എന്നാല്‍ ഒരു വലിയ ഇറക്കമോ കയറ്റമോ ഇന്നത്തെ സാഹചര്യത്തില്‍ പ്രവചിക്കുക അസാധ്യമെന്നുതന്നെ പറയാം. മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണബജറ്റ് എന്ന വിശേഷണവുമായി

Spread the love
NEWS

ഊബര്‍ മാതൃകയില്‍ ടാക്‌സി സംരംഭം തുടങ്ങാനൊരുങ്ങി സഹകരണ വകുപ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംരംഭം തുടങ്ങാന്‍ സഹകരണ വകുപ്പ്. ഊബര്‍ മാതൃകയില്‍ ടാക്‌സി സേവനം തുടങ്ങാനാണ്  നീക്കം. ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളത്ത് ടാക്‌സി സേവനം ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്‌സി സംരംഭം പദ്ധതി വിജയകരമാണെങ്കില്‍

Spread the love
NEWS

അമേരിക്കയില്‍ ഗവര്‍ണറാകാന്‍ പതിനാറുകാരന്‍

അമേരിക്കന്‍ സംസ്ഥാനമായ കന്‌സാസിന്റെ ഗവര്‍ണര്‍ സ്ഥാത്തേക്കുള്ള മത്സരത്തെ എല്ലാവരും ഉറ്റുനോക്കുകയാണ് ഇത്തവണ. ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രായമാണ് അതിനു കാരണം. ജാക് ബെര്‍ഗിന്‍സണ്‍ എന്ന ഗവര്‍മര്‍ സ്ഥാനാര്‍ത്ഥിക്ക് പ്രായം 16 തികഞ്ഞിട്ടേയുള്ളൂ. ഗവര്‍മര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ കന്‍സാസില്‍ പ്രായപരുധി ഏര്‍പ്പെടുത്തിയിട്ടിന്നതിനാലാണ് ജാകിനു മത്സരിക്കാനായത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply