അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം : ഫേസ്ബുക്കിലെ ആപ്ലിക്കേഷനുകളെക്കുറിച്ച്‌ മുന്നറിയിപ്പ്

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം : ഫേസ്ബുക്കിലെ ആപ്ലിക്കേഷനുകളെക്കുറിച്ച്‌ മുന്നറിയിപ്പ്

നിങ്ങളോട് സാമ്യമുള്ള സിനിമാനടന്‍ ആരാണ്, അടുത്ത ജന്മത്തില്‍ ആരാവും, നിങ്ങളുടെ മരണം എങ്ങനെയായിരിക്കും….ഇങ്ങനെ സാമൂഹ്യ മാധ്യമത്തിന്റെ ചൂണ്ടയില്‍ ഇരയെ കൊത്തി കാത്തിരിക്കുന്ന നിരവധി ലിങ്കുകളുണ്ട്. ഒരു കൗതുകത്തിനു പുറത്ത് ഇവയിലൊക്കെ തല വച്ചു കൊടുക്കുന്നവരാണ് അധികവും. എന്നാല്‍ ഇതിനു പിന്നിലെ ചതിക്കുഴികളെക്കുറിച്ച് അധികം പേരും ബോധവാന്മാരല്ല. ഇത്തരം ലിങ്കുകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു കേരള പൊലീസ്.

 

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ മുന്നറിയിപ്പിന്റെ പൂര്‍ണരൂപം :-

 

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ
പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക:
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം…

“അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? 
നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും?
ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? ”
തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണ്. ഈ ലിങ്ക് വഴി ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇൻസ്റ്റാൾ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോർത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാർക്ക് നൽകുന്നതെന്നോർക്കുക.

 

ഫേസ്ബുക്കിൽ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുത്. മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം #isaac_odenttemഎന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

 

അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പ്രൈവസി സെറ്റിങ്സിലും, സെക്യൂരിറ്റി സെറ്റിങ്സിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക. നിങ്ങളുടെ അക്കൗണ്ടിൽ സെക്യൂരിറ്റി സെറ്റിങ്സിൽ Apps and Websites എന്ന മെനുവിലൂടെ നിങ്ങൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കാണുവാൻ സാധിക്കും. അതിലുള്ള ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുക. വ്യാജആപ്പുകൾ വഴി Data Sharing ഓപ്ഷനിലൂടെ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ Apps, websites and games മെനുവിൽ സെറ്റിംഗ്സ് Turn Off ചെയ്യുക. കൂടാതെ ഫെയ്സ്ബുക്കിന്റെ സെറ്റിങ്സിൽ Security and login തിരഞ്ഞെടുത്താൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.

Spread the love
Previous ഇഷ്ടനമ്പരിന്റെ വില 31 ലക്ഷം രൂപ! മലയാളിക്ക് പുതിയ റെക്കോര്‍ഡ്
Next ഒരു കുപ്പി പാലിന് വില 20,000 രൂപ! ലേലം വിളിയുടെ മറ്റൊരു കഥ

You might also like

SPECIAL STORY

ധൈര്യശാലികള്‍ക്കൊപ്പം സൗഭാഗ്യവും വരും

ജോഷി ജോര്‍ജ്, മൈന്‍ഡ് പവര്‍ ട്രെയിനര്‍ ഒരുകാര്യം നിങ്ങള്‍ അപ്രാപ്യമാണെന്ന് ചിന്തിച്ചുപോയോ, പിന്നെ നിങ്ങള്‍ അക്കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ശ്രമവും നടത്തുകയില്ല. നിങ്ങളിലുണ്ടാകുന്ന അശുഭ ചിന്തകള്‍ അതിന് തടസം നില്‍ക്കുകയും ചെയ്യും. -റോബിന്‍ ശര്‍മ്മ ചെറിയ മനുഷ്യരിലാണോ വലിയ മനസ്സുണ്ടാകുന്നത്..? അതേ

Spread the love
NEWS

വിമാനങ്ങളിലെ മുന്നറിയിപ്പ് ഇനിമുതല്‍ പ്രാദേശിക ഭാഷയിലും

വിമാനങ്ങള്‍ക്കകത്തെ അറിയിപ്പുകള്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും ലഭിക്കും. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വിമാനങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നത്. എന്നാല്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും നല്‍കണമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കബനികള്‍ക്കാണ് ഡിജിസിഎ

Spread the love
NEWS

ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിടി ചെക്ക് അസാധു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച കേരളത്തിന്റെ സ്വന്തം ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്കുകള്‍ മാര്‍ച്ച് 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് എസ്ബിഐ വ്യക്തമാക്കി.   എസ്ബിടിക്കു പുറമെ ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പെടെ എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply