ഇഷ്ടനമ്പരിന്റെ വില 31 ലക്ഷം രൂപ! മലയാളിക്ക് പുതിയ റെക്കോര്‍ഡ്

ഇഷ്ടനമ്പരിന്റെ വില 31 ലക്ഷം രൂപ! മലയാളിക്ക് പുതിയ റെക്കോര്‍ഡ്

വാഹനങ്ങളുടെ നമ്പരുകളില്‍ ഫാന്‍സി ഭ്രമം കയറിക്കൂടിയിട്ട് കുറച്ചധികം നാളുകളായി. എന്ത് വില കൊടുത്തും ഇഷ്ടനമ്പര്‍ കരസ്ഥമാക്കുക എന്നത് ഇന്ന് പലരുടെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്.

തിരുവനന്തപുരം സ്വദേശിയും ദേവി ഫാര്‍മ ഉടമയുമായ കെഎസ് ബാലഗോപാലാണ് പുതിയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. കെഎല്‍ 01 സികെ 01 എന്ന നമ്പരിനുവേണ്ടി ഒരുലക്ഷം രൂപ ഫീസടക്കമാണ് 31 ലക്ഷം രൂപ ഇദ്ദേഹം മുടക്കിയത്.

1.20 കോടിയോളം വില വരുന്ന പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 718 ബോക്‌സ്റ്ററിനാണ് തന്റെ ഇഷ്ടനമ്പര്‍ ഇദ്ദേഹം വാങ്ങിയത്. ഫാന്‍സി ലേലത്തില്‍ കേരളത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്. ഇതിനു മുന്‍പുള്ള റെക്കോര്‍ഡും ബാലഗോപാലിന്റെ പേരില്‍ തന്നെയാണ്.

തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ ഈ നമ്പരിനയി മൂന്ന് പേര്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തിയിരുന്നു. എന്നാല്‍ കണ്ണുമടച്ച് പത്ത് ലക്ഷം രൂപ അധികം വിളിച്ചതോടെ വാഹനമ്പര്‍ ബാലഗോപാലിനു സ്വന്തമായി. മുന്‍പ് 18 ലക്ഷം രൂപയ്ക്ക് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ എസ് യുവിയ്ക്കും, 3.05 ലക്ഷം രൂപയ്ക്ക് മെഴ്‌സെഡീസ് ബെന്‍സിനും ഇദ്ദേഹം നമ്പര്‍ വാങ്ങിയിരുന്നു.

മറ്റെന്തിനെക്കാളും ഫാന്‍സി നമ്പരുകളാണ് തന്നെ ഭ്രമിപ്പിക്കുന്നതെന്നും എല്ലായിടത്തും ഒന്നാമത് എന്നുള്ള പ്രതീതി വരാന്‍ ഒന്നാം നമ്പര്‍ ഇനിയും വാങ്ങുമെന്നും ബാലഗോപാല്‍ പറയുന്നു.

Spread the love
Previous വിനയാന്വിതനായ വേണു : നസീറിനെ സിഐഡിയാക്കിയ സംവിധായകന്‍
Next അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം : ഫേസ്ബുക്കിലെ ആപ്ലിക്കേഷനുകളെക്കുറിച്ച്‌ മുന്നറിയിപ്പ്

You might also like

LIFE STYLE

വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നവരറിയാന്‍

വിശപ്പകറ്റുന്നതിനു മാത്രമല്ല നല്ല ആരോഗ്യമുണ്ടാകുന്നതിനുകൂടി വേണ്ടിയാണ് നമ്മള്‍ ഓരോരുത്തരും ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ വിശപ്പില്ലാത്ത അവസരങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദിവസവും രാവിലെ, ഉച്ചയ്ക്ക്, വൈകിട്ടും കൃത്യമായും ആവശ്യത്തിനും ആഹാരം കഴിക്കുന്നതാണ് നല്ല ഭക്ഷണക്രമം. എന്നാല്‍ പലരും ജോലിത്തിരക്കുകള്‍

Spread the love
LIFE STYLE

ഹെല്‍ത്ത് ഇന്‍ഷുര്‍ കുറഞ്ഞ ചിലവില്‍ ഇന്‍ഷുര്‍ ചെയ്യാവുന്ന അരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

വിശ്വനാഥന്‍ ഒടാട്ട് അസുഖങ്ങളും, അപകടങ്ങളും കൂടിവരുന്ന ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യകതയാണ് മെഡിക്ലെയിം പോളിസികള്‍. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിട്ടി 1-1-2008 മുതല്‍ ഇന്‍ഡ്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് മേലയില്‍ താരിഫ് നിയന്ത്രണം എടുത്തുമാറ്റിയതോടെ പല കമ്പനികളും പുതുമകളോടെ, മത്സര ബുദ്ധിയോടെ പോളിസികള്‍

Spread the love
LIFE STYLE

വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക

തേങ്ങ ഉല്‍പാദനം കുറയുന്നതോടെ വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ വരവ് കുറഞ്ഞതും കൊപ്ര വില കൂടിയതും വെളിച്ചെണ്ണ വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. കേരളത്തില്‍ ലൂസ് വെളിച്ചെണ്ണയ്ക്ക് 200 രൂപയ്ക്ക് മുകളിലും ബ്രാന്‍ഡഡിന് 220 രൂപയ്ക്ക് മുകളിലുമാണ് ഇന്നലെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply