ടൊവിനോ മോഹന്‍ലാലിനോട് ചോദിച്ചു മിയാമി ബീച്ചിലേക്കുള്ള ദൂരമെത്രയെന്ന്: ഉത്തരം കേള്‍ക്കാം

ടൊവിനോ മോഹന്‍ലാലിനോട് ചോദിച്ചു മിയാമി ബീച്ചിലേക്കുള്ള ദൂരമെത്രയെന്ന്: ഉത്തരം കേള്‍ക്കാം

വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും മിയാമി ബീച്ചിലേക്കുള്ള ദൂരം എത്രയെന്നു ചോദിച്ചാല്‍ മലയാളിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. 1986ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു എന്നതിലേതാണ് ഈ ഡയലോഗ്. ഇപ്പോള്‍ ഈ ഡയലോഗ് പുതിയ സിനിമയ്ക്കു ടൈറ്റില്‍ ആയിരിക്കുന്നു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മിക്കുന്നതും അദ്ദേഹം തന്നെ.

കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ മോഹന്‍ലാലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത്. ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച് എന്നു ടൊവിനോ ചോദിച്ചപ്പോള്‍ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നു മോഹന്‍ലാല്‍ പറഞ്ഞു കൊണ്ടായിരുന്നു ടൈറ്റില്‍ പ്രഖ്യാപിച്ചത്. ഇതിന്റെ വിഡിയോ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ടൊവിനോയോടൊപ്പം ഗോപി സുന്ദറും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണ്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.

Previous 5000 മുതല്‍ മുടക്ക്, 2 ലക്ഷം വരുമാനം; ഇത് ധൈര്യമായി തുടങ്ങാവുന്ന സംരംഭം
Next കാജു ഇന്ത്യ 2019 ഉച്ചകോടിക്ക് നാളെ തുടക്കം

You might also like

MOVIES

കാളിദാസിന്റെ വ്യത്യസ്ത വേഷം : മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി ട്രെയിലര്‍ എത്തി

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു ജീത്തു ജോസഫാണ്. ഫെബ്രുവരി ഇരുപത്തിരണ്ടിനാണു ചിത്രത്തിന്റെ റിലീസ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടിയിരുന്നു. ക്വട്ടേഷന്‍

MOVIES

സിനിമ പരാജയം : ബാക്കി പ്രതിഫലം വേണ്ടെന്നു സായി പല്ലവി

സിനിമ പരാജയപ്പെട്ടാല്‍ പ്രതിഫലം തിരിച്ചു നല്‍കുന്ന കഥ ആദ്യം കേട്ടതു പ്രേംനസീറില്‍ നിന്നാണ്. പിന്നെയും പല താരങ്ങളും ഈ മാതൃക പിന്തുടര്‍ന്നു. എന്നാല്‍ നടികളില്‍ നിന്നും അപൂര്‍വമായി മാത്രമേ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുള്ളൂ. ഇക്കാര്യത്തിലൊരു അപവാദമാവുകയാണു നടി സായി പല്ലവി.  

Home Slider

മമ്മുട്ടിയുടെ ‘യാത്ര’ പറഞ്ഞതിലും നേരത്തേ എത്തും

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും ചരിത്രനായകനുമായ വൈ എസ് ആര്‍ ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്ര പറഞ്ഞതിലും നേരത്തേ റിലീസ് ചെയ്യും. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പുറത്തുവിട്ടു. ജനുവരിയില്‍ നിന്ന് ഡിസംബര്‍ 21 ലേക്ക്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply