ആമസോണില്‍ ഇനി കുടുംബശ്രീ ഉത്പന്നങ്ങളും

ആമസോണില്‍ ഇനി കുടുംബശ്രീ ഉത്പന്നങ്ങളും

ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണും കുടുംബശ്രീയും കൈകോര്‍ക്കുന്നു. ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലോകമെങ്ങുമെത്തിക്കാനാണ് ഈ പുതിയ ചുവടുവയ്പ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സൂക്ഷ്മ സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള ആമസോണ്‍ സഹേലി വിഭാഗത്തിലാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭിക്കുന്നത്. നാടന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ ഈ ശ്രമം.

 

 

 

 

 

 

 

 

 

 

 

ആമസോണ്‍ പ്രതിനിധികളുമായി കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ 27-ാം തീയതി കരാര്‍ ഒപ്പിടും. കുടുംബശ്രീ ബസാറിലുള്ള 525 ഉത്പന്നങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത കരകൗശല വസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ടോയ്ലറ്റ് ക്ലീനര്‍, ആയുര്‍വേദ ഉത്പന്നം തുടങ്ങി 110 എണ്ണമാണ് ലഭ്യമാക്കുക. ഭക്ഷ്യവസ്തുക്കള്‍ ലഭിക്കില്ല.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസം മുമ്പ് 69 ഉത്പന്നങ്ങള്‍ ആമസോണില്‍ ലഭ്യമാക്കിയിരുന്നു. ഇതിനിടെ അഞ്ച് ഓര്‍ഡറുകളും ലഭിച്ചു. ഹിമാചല്‍ പ്രദേശില്‍ നിന്നായിരുന്നു ആദ്യ ഓര്‍ഡര്‍. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ കസ്റ്റമര്‍ കെയര്‍ സെന്ററുമുണ്ട്.

Spread the love
Previous രജനിയുടെ നൃത്തം വൈറല്‍ : ഏറ്റെടുത്ത് ആരാധകര്‍
Next ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിലേക്ക്

You might also like

Business News

ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂട്ടാന്‍ ഐആര്‍സിടിസി

ട്രെയിനില്‍ നല്‍കുന്ന ചായക്കും കാപ്പിക്കും നിലവിലെ ഏഴു രൂപയില്‍ നിന്നും പത്തു രൂപയായി ഉയര്‍ത്താന്‍ റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. ടീ ബാഗിനൊപ്പം ലഭിക്കുന്ന 150 മില്ലി ചായയും ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ ഉപയോഗിച്ച് ഉണ്ടാകുന്ന 150 മില്ലി കാപ്പിയും

Spread the love
NEWS

2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് സൗജന്യം

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകളെ പ്രത്യേക ചാര്‍ജ് ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈടാക്കിയിരുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍)

Spread the love
Business News

കോടികളുടെ നിക്ഷേപവുമായി എച്ച്പിസിആല്‍

ന്യൂഡല്‍ഹി:അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മൂലധന ചെലവിടലിനായി ഏകദേശം 75000 കോടി രൂപയുടെ നിക്ഷേപ പദ്ധതി തയ്യാറാക്കിയതായി എച്ച് പി സി ആല്‍ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ്) . ഇതില്‍ 8425 കോടി രൂപയോളം ഈ സാമ്പത്തിക വര്‍ഷം നിക്ഷേപിക്കുമെന്നും എച്ച്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply