ഭക്തി, തൊഴില്‍, വരുമാനം : കുംഭമേളയുടെ സാമ്പത്തികമുഖം

ഭക്തി, തൊഴില്‍, വരുമാനം : കുംഭമേളയുടെ സാമ്പത്തികമുഖം

അലഹബാദിന്റെ മണ്ണില്‍ ആത്മീയതയുടെ മഹാസംഗമം. നൂറ്റാണ്ടുകള്‍ കൈമാറുന്ന വിശ്വാസത്തിന്റെ ഭൂമികയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നു. അതിതീവ്രഭക്തിയുടെ ദൃശ്യങ്ങള്‍, ആത്മീയതയുടെ അതുവരെ കാണാത്ത മുഖങ്ങള്‍….ഇതിനൊക്കെയപ്പുറം കുംഭമേളയ്‌ക്കൊരു സാമ്പത്തിക മുഖമുണ്ട്. കോടികളുടെ വരുമാനം ഒഴുകിയെത്തുന്ന മേളയെന്ന വിശേഷണവുമുണ്ട്. ഓരോ ഇടത്തിലേയും തീര്‍ത്ഥാടനത്തിനൊടുവില്‍, അക്കക്കണക്കില്‍ താരതമ്യം പോലും അസാധ്യമാകുന്ന വിധത്തിലാണു അലഹബാദില്‍ തുടരുന്ന കുംഭമേളയുടെ സാമ്പത്തിക സാധ്യതകള്‍.

 

ജനുവരി പതിനഞ്ചിന് ആരംഭിച്ച് മാര്‍ച്ചില്‍ ശിവരാത്രി നാൡലാണു കുംഭമേളയുടെ സമാപനം. ഇക്കാലമത്രയും കൊണ്ട് ഇവിടേക്ക് ഒഴുകിയെത്തുന്നതു കോടികളുടെ വരുമാനമാണ്. തൊഴില്‍ ലഭിക്കുന്നതാകട്ടേ ആറു ലക്ഷത്തിലധികം പേര്‍ക്കും. പ്രതീക്ഷിക്കുന്ന വരുമാനം 1.2 ലക്ഷം കോടി രൂപയ്ക്കു മുകളിലുമാണ്.

 

ഹോട്ടല്‍, എയര്‍ലൈന്‍സ്, ടൂറിസം, മെഡിക്കല്‍ ടൂറിസം തുടങ്ങിയ മേഖലകളിലായി നിരവധി പേര്‍ക്കു തൊഴില്‍ ലഭിക്കുന്നു. അതുകൂടാതെ വൊളന്റിയറായും ടാക്‌സി ഡ്രൈവര്‍മാരായും കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയുമൊക്കെ വരുമാനം ഉണ്ടാക്കുന്നവര്‍ വേറെ. ഇത്തവണത്തെ കുംഭമേള അവസാനിക്കുമ്പോഴേക്കും പന്ത്രണ്ടു കോടി ആളുകള്‍ അവിടെ എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ദിനങ്ങളിലെ തീര്‍ഥാടകരുടെ എണ്ണവും അതു തന്നെയാണ് സൂചിപ്പിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് ഇത്തരമൊരു കണക്കെടുത്തത്.

Spread the love
Previous നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം ആരംഭിക്കുന്നു
Next സിമന്റിന് വില കൂട്ടി കമ്പനികള്‍; സര്‍ക്കാരിനെതിരെ വ്യാപാരികള്‍

You might also like

Sports

സ്വര്‍ണ്ണവും വെള്ളിയും 800 മീറ്ററില്‍ ഇന്ത്യയ്ക്ക് തന്നെ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിംഗിന് സ്വര്‍ണവും മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും സ്വന്തമാക്കി. സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ജിന്‍സണെ അവസാന മിനുറ്റില്‍ പിന്തള്ളിയാണ് മന്‍ജിത് ഒന്നാമതെത്തിയത്. ഗെയിംസില്‍ ഇന്ത്യയുടെ ഒമ്പതാമത്തെയും ട്രാക്കില്‍ നിന്നുള്ള

Spread the love
Business News

ജിഎസ്ടി: എഫ്എംസിജി മേഖലയില്‍ മാന്ദ്യം

ഒന്നര വര്‍ഷത്തെ പണ ദൗര്‍ലഭ്യവും ജിഎസ്ടിയും എഫ്എംസിജി മേഖലയില്‍ മാന്ദ്യം സൃഷ്ടിക്കുന്നതായി വിലയിരുത്തല്‍. മിക്ക എഫ്എംസിജി നിര്‍മാതാക്കളും തങ്ങളുടെ ആകെ വിറ്റുവരവിന്റെ ലക്ഷ്യം ഗണ്യമായി കുറച്ചിരിക്കുകയാണ്. വിറ്റുവരവിന്റെ വോള്യം ഗണ്യമായി കുറഞ്ഞത് മിക്ക കമ്പനികളെയും തങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

Spread the love
SPECIAL STORY

ചെലവ് ചുരുക്കാന്‍ ചില പൊടിക്കൈകള്‍

മാസശമ്പളക്കാരുടെ ഏറ്റവും വലിയ വിഷയമാണ് മാസാവസാനം പോക്കറ്റ് കാലിയാവുന്നത്. ചില്ലറ ചെലവുകള്‍ നിയന്ത്രിക്കാനായാല്‍ മാസാവസാനം അടിപൊളിയാക്കാന്‍ കഴിയും. വലിയ ചെലവുകളില്‍ മാത്രം ശ്രദ്ധ കൊടുക്കുമ്പോള്‍ അറിയാതെ പോക്കറ്റ് കാലിയാകുന്നവര്‍ക്ക് അത് സംരക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്. മൊബൈല്‍ റീചാര്‍ജ് ആവശ്യത്തിനും അനാവശ്യത്തിനും മൊബൈല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply