ടാറ്റയുടെ ലാഭം നഷ്ടമാക്കുന്നത് ജാഗ്വര്‍ & ലാന്‍ഡ്‌റോവര്‍

ടാറ്റയുടെ ലാഭം നഷ്ടമാക്കുന്നത് ജാഗ്വര്‍ & ലാന്‍ഡ്‌റോവര്‍

♦ ജെഎല്‍ആര്‍ വന്‍ പ്രതിസന്ധിയിലേക്ക്

ടാറ്റയുടെ പ്രീമിയം സബ് ബ്രാന്‍ഡായ ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ്‌റോവര്‍ മൂലം ടാറ്റാ മോട്ടോഴ്‌സിന് റിക്കോര്‍ഡ് നഷ്ടം. ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനം കൂടി നഷ്ടപ്പെടുത്തുകയാണ് ജെഎല്‍ആര്‍ എന്ന ജാഗ്വര്‍ & ലാന്‍ഡ്‌റോവര്‍

ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായ നഷ്ടം 26,993 കോടി രൂപയായി ഉയര്‍ന്നു. ജെഎല്‍ആര്‍ 27,838 കോടി രൂപ നഷ്ടം എഴുതിത്തള്ളിയതാണ് ഇത്ര ഭീമമായ തുക നഷ്ടം വരാന്‍ കാരണം. ചൈനയിലടക്കം പല രാജ്യങ്ങളിലും വില്‍പന കുറഞ്ഞുവെന്നതും സാങ്കേതികവിദ്യകള്‍ പരാജയപ്പെട്ടതുമെല്ലാം ജാഗ്വറിന്റെ ഡിമാന്റിന് കുറവു വരുത്തിയിട്ടുണ്ട്.

2018ല്‍ നിരവധി നഷ്ടങ്ങളാണ് ജെഎല്‍ആര്‍ നേരിട്ടത്. ഡീസല്‍ വാഹനങ്ങളുടെ ആവശ്യകത കുറഞ്ഞത് വില്‍പനയെ ഗണ്യമായി ബാധിച്ചു. വില്‍പന കുറഞ്ഞതോടെ യുകെയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ ജെഎല്‍ആറിന്റെ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു.

Spread the love
Previous പഴയ സ്‌കൂട്ടര്‍ നല്‍കി പുതിയത് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഹീറോ
Next ഷൂസ് വാടകയ്ക്ക് : പതിനാറുകാരന്റെ പുതുസംരംഭം

You might also like

AUTO

നിസ്സാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആമിര്‍ ഖാന്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മാറ്റം അനുഭവിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന എക്സ്പീരിയന്‍സ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാവും ആമിര്‍ ഖാന്‍ കമ്പനിക്കൊപ്പം ചേരുക. നവരാത്രി, ദീപാവലി ഉത്സവകാലം മുന്നില്‍ കണ്ടു

Spread the love
AUTO

ബിഎംഡബ്ല്യു ജി 310 ജിഎസ് ഇന്ത്യന്‍ വിപണയിലേക്ക്

ജര്‍മന്‍ വാഹന നിര്‍മാതക്കളായ ബിഎംഡബ്ല്യു മോട്ടോറാഡും ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസും ചേര്‍ന്ന് നിര്‍മിക്കുന്ന ജി 310 ജിഎസ് ഈ വര്‍ഷം അവസാനത്തോടെ വിപണയിലെത്തും.   ജി 310 ആര്‍ എന്ന ബൈക്കിനെ ആധാരമാക്കിയാണ് ജി 310 ജിഎസ്. ബിഎംഡബ്ല്യു മോട്ടറാഡ് യൂറോപ്പിനു

Spread the love
Car

അമെയ്സിനു പുറമെ ജാസും മുഖം മിനുക്കാൻ ഒരുങ്ങുന്നു

മുഖം മിനുക്കി ഇറങ്ങിയ അമെയ്സിനുപുറമെ ജാസും പുതിയ രീതിയിൽ വിപണിയിലിറക്കാൻ തയ്യാറെടുക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പുതിയ പതിപ്പ് ജൂലൈ അവസാനത്തോടെ വിപണിയിലെത്തും. ഹ്യുണ്ടായി എലൈറ്റ് ഐ 20 , മാരുതി ബലേനോ മോഡലുകളുമായാണ് ഹോണ്ട ജാസിന്റെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply