ചെങ്കല്‍ നിര്‍മ്മാണം;  പ്രതിമാസം 10 ലക്ഷത്തിലധികം വരുമാനം

ചെങ്കല്‍ നിര്‍മ്മാണം;  പ്രതിമാസം 10 ലക്ഷത്തിലധികം വരുമാനം

വ്യത്യസ്തവും പുതുമയുള്ളതുമായ സംരംഭങ്ങളിലൂടെ മികച്ച വരുമാനമുണ്ടാക്കാം. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെങ്കല്ല്. ചെങ്കല്ലിന് ഒരു ക്ഷാമവുമില്ല. എന്നാല്‍ ചെങ്കല്ല് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. ചെങ്കല്ല് ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ വിപണന മൂല്യം അറിയാത്തത് കൊണ്ടാണ് അധികമാരും ഈ മേഖലയിലേക്ക് കടന്നു വരാത്തത്. എന്നാല്‍ ചെങ്കല്ലില്‍ കൊത്തിയെടുത്ത അലങ്കാര ശില്‍പങ്ങള്‍, ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഉപയോഗിക്കാനുള്ള ചെങ്കല്‍ രൂപങ്ങള്‍ എന്നിവക്കെയല്ലാം വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. അതിനാല്‍ തന്നെ ലക്ഷങ്ങള്‍ മാസവരുമാനം തരുന്ന ബിസിനസാണിത്.

 

 

 

 

 

 

 

 

 

 

നമ്മുടെ നാട്ടിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും ക്ഷേത്ര നിര്‍മാണത്തില്‍ ചെങ്കല്ലിനു വലിയ പ്രാധാന്യം നല്‍കി വരുന്നു. കൂടാതെ ഒരു പ്രകൃതിദത്ത ഉല്‍പന്നമെന്ന നിലയിലും ഏറെ സാധ്യതകളുണ്ട്. ചെങ്കല്‍ മുറിക്കുന്നതിനു മെഷിനറി സംവിധാനം ഉപയോഗിക്കാം. ഇത് ഉല്‍പാദനം വര്‍ദ്ധിക്കാനും വ്യാപ്തി കൂട്ടാനും സഹായിക്കും. കടുപ്പവും നല്ല നിറവുമുള്ള ചെങ്കല്ലാണ് തിരഞ്ഞെടുക്കേണ്ടത്. ഇതു ഡിസൈന്‍,  വലുപ്പം, കനം എന്നിവ അനുസരിച്ച് മെഷിനറി സഹായത്താല്‍ മുറിച്ച് ടൈല്‍ ആയി രൂപപ്പെടുത്തുന്നു. എന്നിട്ട് ശ്രദ്ധാപൂര്‍വം പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്യാം.

ഇതിനായി സ്ലൈസിങ് മെഷീന്‍, എഡ്ജ് കട്ടിങ് മെഷീന്‍, പ്ലെയിനിങ് മെഷീന്‍, വാട്ടര്‍ ഫില്‍ട്ടറേഷന്‍, വേസ്റ്റ് ഡിസ്‌പോസല്‍ തുടങ്ങിയ മെഷിനറി സംവിധാനങ്ങള്‍ ഉപയോഗിക്കാം. മാര്‍ബിള്‍, ടൈല്‍ ഷോപ്പുകള്‍ വഴി വില്‍പന നടത്താം. കേരളത്തിലെ മിക്കവാറും ജില്ലകളില്‍ ഇത്തരം ഷോപ്പുകളില്‍ ചെങ്കല്‍ ടൈല്‍സ് ലഭ്യമാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടുന്നത്. ഓര്‍ഡര്‍ അനുസരിച്ചാണ് കൂടുതല്‍ വില്‍പനയും നടക്കും. ചതുരശ്രയടിക്ക് 150 രൂപയാണു ശരാശരി വില. ചുമരില്‍ ഒട്ടിക്കാനും ഫ്‌ലോറില്‍ പതിക്കാനും പ്രത്യേകം ടൈലുകള്‍ ഇറക്കുന്നുണ്ട്. കുറഞ്ഞ കച്ചവടം ആണെങ്കില്‍ പോലും 10 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടത്തിന് സാധിക്കും.

Previous നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റ് വരുന്നു; ബ്രാന്റ് അംബാസിഡര്‍ ടൊവിനോ
Next 2018 ലോകത്തെ ഏറ്റവും ചൂടേറിയ വര്‍ഷം

You might also like

Business News

രാജ്യത്ത് ഏറ്റവുമധികം വിമാനങ്ങളുള്ള കമ്പനി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയില്‍ ഏറ്റവുമധികം വിമാനങ്ങളുള്ള എയര്‍ലൈന്‍സ് എന്ന ബഹുമതി ഇനി ഇന്‍ഡിഗോയ്ക്ക്. ഫ്രാന്‍സിലെ എയര്‍ബസ് ഫാക്ടറിയില്‍ നിന്നും വ്യാഴാഴ്ചയാണ് ഏറ്റവും പുതിയ വിമാനമായ എ320 നിയോ ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ 200 വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. യാത്രാ ചെലവ് കുറഞ്ഞ സര്‍വീസ് എന്ന ലക്ഷ്യത്തിലാണ്

Business News

ഡല്‍ഹി ഓട്ടോ എക്‌സ്‌പോ തുടങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്കു തുടക്കം. വരും വര്‍ഷങ്ങളില്‍ വിപണിയില്‍ ഇറക്കാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച പ്രമുഖ കന്പനികള്‍, തങ്ങളുടെ ജനപ്രിയ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും പുറത്തിറക്കി. മെഴ്സിഡസ്ബെന്‍സ്, ബി.എം.ഡബ്ള്യു, ടൊയോട്ട, ഹ്യൂണ്ടായ്, ഹോണ്ട, മഹീന്ദ്ര തുടങ്ങിയവയാണ് പരിഷ്ക്കരിച്ച വാഹനങ്ങള്‍ അവതരിപ്പിച്ചത്.

Business News

കൊച്ചി കപ്പല്‍ശാലയുടെ ലാഭം 113.76 കോടി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാല നടപ്പുസാന്പത്തികവര്‍ഷത്തിന്‍റെ മൂന്നാംപാദത്തില്‍ 113.76 കോടി രൂപ നേട്ടമുണ്ടാക്കി. കഴിഞ്ഞ സാന്പത്തികവര്‍ഷത്തിലെ ഈ കാലയളവിലെ ലാഭം 90.35 കോടിയായിരുന്നു. കപ്പല്‍ശാലയുടെ വരുമാനത്തിലും നടപ്പുവര്‍ഷത്തില്‍ 46.78 കോടി രൂപയുടെ വര്‍ദ്ധനവുണ്ട്. 666.04 കോടി രൂപയാണ് വരുമാനം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply