ആര്‍ത്തവ ഇമോജിക്ക് അംഗീകാരം : കളം നിറയാന്‍ പുതിയ ഇമോജികള്‍

ആര്‍ത്തവ ഇമോജിക്ക് അംഗീകാരം : കളം നിറയാന്‍ പുതിയ ഇമോജികള്‍

ആധുനികയുഗത്തിലെ ആശയവിനിമയത്തിന്റെ ചിത്രരൂപങ്ങളായ ഇമോജികള്‍ എല്ലാക്കാലവും പരിഷ്‌കരിക്കപ്പെടാറുണ്ട്. പുതിയ അപ്‌ഡേഷനില്‍ ഇത്തവണ ആര്‍ത്തവവും ഇടം പിടിച്ചിരിക്കുന്നു. ഒരു ചോരത്തുള്ളിയുടെ ചിത്രത്തിലൂടെയാണ് ഇമോജിയിലൂടെ ആര്‍ത്തവത്തെ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ഇരുന്നൂറിലധികം പുതിയ ഇമോജികളും ഇടംപിടിക്കും.

 

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനിയാണു ഡിജിറ്റല്‍ ലോകത്തെ ഇമോജികള്‍ കൈകാര്യം ചെയ്യുന്നത്. ഇമോജി പരിഷ്‌കരണത്തില്‍ ആര്‍ത്തവത്തെ പ്രതിനിധീകരിക്കുന്ന ചിത്രവുമുണ്ടാകുമെന്ന് ഈ കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്നല്ല അംഗീകാരം ലഭിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ പ്ലാന്‍ ഇന്റര്‍നാഷണലിന്റെ ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവിലാണ് ഇത്തരമൊരു കാര്യം അംഗീകരിക്കപ്പെടുന്നത്. ഇതു സംബന്ധിച്ചു പ്ലാന്‍ ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വെയില്‍ ഇത്തരമൊരു ചിത്രമുണ്ടെങ്കില്‍ നല്ലതായിരിക്കുമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

 

 

അംഗവൈകല്യം സംഭവിച്ചവര്‍ക്കുള്ള ഇമോജികള്‍, പത്തോളം പുതിയ കാറുകള്‍ തുടങ്ങിയവയെല്ലാം ഇക്കുറി ഇടംപിടിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഇമോജികള്‍ ആശയവിനിമയത്തിന്റെ സങ്കേതങ്ങളില്‍ അപ്‌ഡേറ്റഡ് ആവുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Previous വൈറസ് സിനിമയ്ക്ക് സ്റ്റേ : ടൈറ്റിലും കഥയും മോഷ്ടിച്ചതെന്ന് ആരോപണം
Next റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു; വായ്പയെടുക്കുന്നവര്‍ക്ക് ഗുണം ചെയ്‌തേക്കും

You might also like

LIFE STYLE

കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ കൊടുക്കേണ്ട സമയം

പ്രസവാവധി കഴിഞ്ഞ് തിരിച്ച ജോലിക്ക് പോകാൻ തുടങ്ങുമ്പോളേക്കും അമ്മമാരുടെ ആധിയും കൂടുകയാണ്. താൻ പോകുമ്പോൾ കുഞ്ഞ് കരയുമോ ? എങ്ങനെ മുലപ്പാൽ കുടിക്കാൻ സാധിക്കും? മുലപ്പാലല്ലാതെ മറ്റെന്തെങ്കിലും കൊടുക്കാൻ സാധിക്കുമോ? കുപ്പിപ്പാലിനോട് കുഞ്ഞ് എങ്ങനെ പ്രതികരിക്കും …. ഇങ്ങനെ നീണ്ടുപോകുകയാണ് അമ്മമാരുടെ

LIFE STYLE

കള്ളിച്ചെടിയില്‍ വിരിയുന്ന പഴം

രാജേഷ് കാരാപ്പള്ളി ഡ്രാഗണ്‍ ഫ്രൂട്ട്… പേരില്‍ തന്നെ കൗതുകമുണര്‍ത്തുന്ന ഈ ചെടിയുടെ വരവ് വിയറ്റ്‌നാമില്‍ നിന്നാണ്. മലേഷ്യ വഴി കേരളത്തിലുമെത്തി നാട്ടിലെ കാലാവസ്ഥയ്ക്ക് അനുകൂലമായി വളര്‍ന്ന് ഫലം തന്നു തുടങ്ങിയിരിക്കുകയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കള്ളിമുള്‍ വര്‍ഗത്തിലെ വള്ളിച്ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മരങ്ങളിലും

LIFE STYLE

കുറഞ്ഞ ചിലവേ വരൂ; സുന്ദരമാക്കാം നിങ്ങളുടെ വീട്

മനോഹരമായൊരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. വീട് എന്ന ആശയം നാല് ചുവരുകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിട്ടുണ്ട്. ഭംഗിയായും വൃത്തിയായും അലങ്കരിച്ച് മാറ്റിയെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വീട് നിര്‍മ്മാണം കഴിയുമ്പോഴെക്കും കീശ കാലിയാകും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ കാരണം വീട് അലങ്കരിക്കുന്നത് പിന്നീട് ചെയ്യാമെന്ന ധാരണയില്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply