പൊക്കാളി  സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

പൊക്കാളി  സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍, ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ നെല്‍കൃഷി പദ്ധതി യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, സ്വയംസഹായസംഘങ്ങള്‍ക്കോ, ആക്ടിടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉളളവരായിരിക്കണം.

 

 

പാട്ടവ്യവസ്ഥയില്‍  അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 28 നകം എറണാകുളം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ, ഫോണ്‍ മുഖേനയോ ( 0484-2665479) ലഭിക്കും. വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം സി.സി 90/3907, പെരുമാനൂര്‍ പി.ള്‍, കനാല്‍ റോഡ്, തേവര, കൊച്ചി – 15.

Spread the love
Previous 2018 ലോകത്തെ ഏറ്റവും ചൂടേറിയ വര്‍ഷം
Next 5000 മുതല്‍ മുടക്ക്, 2 ലക്ഷം വരുമാനം; ഇത് ധൈര്യമായി തുടങ്ങാവുന്ന സംരംഭം

You might also like

Business News

സര്‍ക്കാര്‍ ചെലവില്‍ ബിസിനസ് തുടങ്ങാം

ചെറുകിട ബിസിനസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം. നാല് ലക്ഷം രൂപയാണ് കയര്‍ ഉദ്യമി യോജന പ്രകാരം ധനസഹായം ലഭിക്കുക. 10 ലക്ഷം രൂപ വരെ ചെലവാകുന്ന കയര്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 40 ശതമാനം കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കും. 55 ശതമാനം വായ്പ

Spread the love
Business News

ബിഎസ്എന്‍എല്‍ സൗജന്യ സേവനം നിര്‍ത്തലാക്കുന്നു

രാജ്യത്തെ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ചകളില്‍ നല്‍കുന്ന സൗജന്യ കോള്‍ സേവനം നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ആദ്യം മുതല്‍ സൗജന്യ സേവനം അവസാനിപ്പിക്കുവാനാണ് നീക്കം. പുതിയതും പഴയതുമായ ഉപഭോക്താക്കള്‍ക്ക് ഇനി ഞായറാഴ്ചത്തെ കോളുകള്‍ക്കും ചാര്‍ജ്ജ് നല്‍കേണ്ടിവരും. രാത്രികാലങ്ങളില്‍ നല്‍കുന്ന സൗജന്യ കോള്‍ സേവനത്തിന്റെ

Spread the love
NEWS

ജെസിഐ ഇന്ത്യ സോണ്‍ 20 ത്രിദിന കോണ്‍ഫറന്‍സ് ഇന്നു മുതല്‍ കൊച്ചിയില്‍

ജെസിഐ ഇന്ത്യ, സോണ്‍ 20-ന്റെ സോണ്‍ കോണ്‍ഫറന്‍സ് ‘ആരവം’ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത് ജെസിഐ അരയങ്കാവാണ്. കൊച്ചി മരടിലെ ന്യൂക്ലിയസ് മാളിലെ സിംഫണി ഹാള്‍, കാഞ്ഞിരമറ്റം ഹോട്ടല്‍ ഈഡന്‍ ഗാര്‍ഡന്‍, തൃപ്പൂണിത്തുറ ഹോട്ടല്‍ ക്ലാസിക് ഫോര്‍ട്ട്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply