പിഎസ്സി പരീക്ഷയിലും പുലിരുമുകന്‍ !!
മലയാളികളെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു പുലിമുരുകന്. റിലീസ് ചെയ്തു മൂന്നു വര്‍ഷം പിന്നിടുമ്പോഴും ആ ചിത്രത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ജനപ്രീതി നേടി എന്നതു പോലെ തിയറ്ററില്‍ കാശു വാരിയ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ പുലിമുരുകന് പിഎസ്സി പരീക്ഷയിലും ഇടംപിടിച്ചിരിക്കുന്നു.
കഴിഞ്ഞദിവസം നടന്ന പ്യൂണ്‍ അറ്റന്‍ഡര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലായിരുന്നു പുലിമുരുകന് എത്തിയത്. നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രം എന്നതായിരുന്നു ചോദ്യം. എന്ന് നിന്റെ മൊയ്തീന്, ചാര്‍ളി, സഖാവ്, പുലിമുരുകന് എന്നീ ഓപ്ഷനുകളും നല്കിയിട്ടുണ്ടായിരുന്നു. എന്തായാലും പുലിമുരുകന് പിഎസ് സി ചോദ്യപേപ്പറില്‍ ഇടംപിടിച്ചതു ആഘോഷമാക്കുന്നുണ്ട് ആരാധകര്‍.
You might also like
ഒരു കരീബിയന്‍ ഉഡായിപ്പ് ജനുവരിയില്‍ തീയേറ്ററുകളിലേക്ക്
നവാഗതനായ ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലേക്ക്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാമുവല്‍ അബിയോള റോബിന്‍സ് സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം ജനുവരി
നായികയും സംവിധായികയും ഒന്നിച്ച് : വികാരനിര്‍ഭരം അതിജീവനം
പടപ്പാട്ടുകളുടെ വിപ്ലവകാരി പി.കെ മേദിനിയും സംവിധായിക സജിത മഠത്തിലും അതിജീവനം 2019 ല്‍ ഒന്നിച്ചപ്പോള്‍ ഇതള്‍ വിരിഞ്ഞത് മറവിയിലാണ്ടു പോയേക്കാമായിരുന്ന ഒരു കാലഘട്ടമായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സി.എം.എസ് കോളേജില്‍ നടത്തിയ ഡോക്യുമെന്ററി ഫെസ്റ്റിവലിലാണ് നായികയും സംവിധായികയും
രജനികാന്ത് രാഷ്ട്രീയത്തിറങ്ങുന്നത് ഉചിതമെന്ന് ധനുഷ്
ചെന്നൈ : രജനികാന്ത് ആള്‍ക്കൂട്ടത്തിന്റെ നേതാവാണെന്നും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത് ഉചിതമാണെന്നും മരുമകനും നടനുമായ ധനുഷ്. രജനികാന്തിപ്പോലൊരാള് രാഷ്ട്രീയത്തിലിറങ്ങുന്നത് എന്തുകൊണ്ടും നല്ലതാണെന്നാണ് കൂടി ധനുഷ് പ്രതികരിക്കുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേഷനത്തെക്കുറിച്ച് ധനുഷ് പ്രതികരിച്ചത്. രാഷ്ട്രീയ പ്രവേശനം
0 Comments
No Comments Yet!
You can be first to comment this post!