രജനിയുടെ നൃത്തം വൈറല്‍ : ഏറ്റെടുത്ത് ആരാധകര്‍

രജനിയുടെ നൃത്തം വൈറല്‍ : ഏറ്റെടുത്ത് ആരാധകര്‍

വെള്ളിത്തിരയില്‍ രജനികാന്തിന്റെ നൃത്തം ആരാധകര്‍ക്ക് വിരുന്നായി മാറാറുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നു തെളിയുന്നു. മകളുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ രജനി ചുവടുവച്ചത് വൈറലായിരിക്കുന്നു. അതിഥികളിലാരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

 

മകള്‍ സൗന്ദര്യയുടെ വിവാഹച്ചടങ്ങുകളോടനുബന്ധിച്ചാണു രജനി കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ചുവടുവച്ചത്. സൗന്ദര്യയുടെ വിവാഹ ആഘോഷങ്ങള്‍ ഒരാഴ്ച്ചയായി തുടരുകയായിരുന്നു. സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. സിനിമാക്കാര്‍ക്കായി ഫെബ്രുവരി പന്ത്രണ്ടിന് റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ബിസിനസുകാരനായ വിശാഖനാണു സൗന്ദര്യയെ വിവാഹം ചെയ്തത്.

 

 

Previous ഒരു അഡാര്‍ വരവിനൊരുങ്ങി അഡാര്‍ ലവ്; റിലീസ്  2000 തീയറ്ററുകളില്‍
Next ആമസോണില്‍ ഇനി കുടുംബശ്രീ ഉത്പന്നങ്ങളും

You might also like

MOVIES

ട്രെയിലറും തകര്‍ത്തു : വിക്രമിന്റെ മകന്‍ പ്രതീക്ഷയേറ്റുന്നു

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് അരങ്ങേറ്റം കുറിക്കുന്ന വര്‍മ്മ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ട്രെയിലറില്‍ ധ്രുവിന്റെ പ്രകടനത്തിനു വന്‍ വരവേല്‍പ്പാണു ലഭിക്കുന്നത്. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണു വര്‍മ്മ. നടന്‍ സൂര്യയാണു ട്രെയിലര്‍ റിലീസ് ചെയ്തത്.

MOVIES

സമകാലികത്തിലൂടെ സിനിമ ലക്ഷ്യമിട്ട് സഫ്‌വാന്‍

2017ലെ ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട് ഫിലിം സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സ്വന്തമാക്കിയ സമകാലികം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. മലയാളികളുടെ സദാചാര കണ്ണുകളുടെയും തോന്നലുകളുടെയും വേറൊരുതലം സമകാലികത്തിലൂടെ സഫ്‌വാന്‍ കെ ബാവ എന്ന യുവ സംവിധായകന്‍ നമുക്ക് കാട്ടിത്തരുന്നു. സമകാലികത്തിലൂടെ സിനിമ

Movie News

ഒടിയന്‍ ചതിച്ചെന്ന് ആരാധകര്‍; ശ്രീകുമാര്‍ മേനോന്റെ പേജില്‍ ആരാധകരുടെ തെറിയഭിഷേകം

”മലയാളസിനിമയിലെ ഏറ്റവും വലിയ ചതി ഏതെന്ന ചോദ്യത്തിന് ഇനി ഒരു ഉത്തരമേയുള്ളു; അത് മോഹന്‍ലാലിന്റെ ഒടിയന്‍ ആണ്”; ഒടിയന്‍ ആദ്യ ഷോ കണ്ടിറങ്ങിയ ഒരു ആരാധകന്റെ വിലാപമാണിത്. മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നുറപ്പിച്ച് റിലീസായ മോഹന്‍ലാല്‍ – ശ്രീകുമാര്‍ മേനോന്‍ ചിത്രം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply