റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു; വായ്പയെടുക്കുന്നവര്‍ക്ക് ഗുണം ചെയ്‌തേക്കും

റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു; വായ്പയെടുക്കുന്നവര്‍ക്ക് ഗുണം ചെയ്‌തേക്കും

 

റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു. പലിശ കുറഞ്ഞതോടെ ഇഎംഐ തവണകള്‍, മറ്റു വായ്പകള്‍ എന്നിവയില്‍ ഇളവുകള്‍ പ്രതീക്ഷിക്കാം.

പലിശ കുറച്ചതിന് ശേഷമുള്ള റിപോ നിരക്ക് 6.25 ശതമാനം ആണ്. റിവേഴ്‌സ് റിപോ 6.00 ശതമാനവും. ഇതിനൊപ്പം പണനയം തീരുമാനിക്കുന്ന കമ്മിറ്റി (എംപിസി) തങ്ങളുടെ നില കൂടുതല്‍ ഭദ്രമായ ന്യൂട്രല്‍ എന്നതിലേക്ക് മാറ്റിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തെ സൂചിപ്പിക്കുന്നതാണിത്. ഒക്ടോബര്‍ 2018 മുതല്‍ സാമ്പത്തികമായ ഒരു ഞെരുക്കമാണ് എംപിസി സ്വീകരിച്ചിരുന്നത്.

2017 ഓഗസ്റ്റിലാണ് അവസാനമായി നിരക്കുകള്‍ ആര്‍ബിഐ കുറച്ചത്. കഴിഞ്ഞ രണ്ട് അവലോകന യോഗങ്ങള്‍ക്ക് ശേഷവും ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണിലും ഓഗസ്റ്റിലും നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

റിപോ നിരക്ക് ആര്‍ബിആ കുറച്ചതോടെ തങ്ങളുടെ കൈവശമുള്ള പണത്തിന്റെ മാര്‍ജിനല്‍ കോസ്റ്റ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) നിരക്ക് ബാങ്കുകളും കുറയ്ക്കണം. വായ്പകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന കുറഞ്ഞ പലിശനിരക്കാണിത്. ഇതിനെക്കാള്‍ താഴെ പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.

Spread the love
Previous ആര്‍ത്തവ ഇമോജിക്ക് അംഗീകാരം : കളം നിറയാന്‍ പുതിയ ഇമോജികള്‍
Next സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആയിരം കോടി രൂപയുടെ നിക്ഷേപസാധ്യത

You might also like

Business News

നികുതി മുന്‍കൂറായി നല്‍കണം

ആദായനികുതി നിയമത്തിലെ 208 -ാം വകുപ്പനുസരിച്ച് 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുന്‍കൂറായി തന്നാണ്ടിലെ ആദായ നികുതി അടയ്ക്കണം. എന്നാല്‍ റെസിഡന്റ് ആയിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലെങ്കിലും മറ്റു വരുമാനങ്ങള്‍

Spread the love
Business News

ഗോഎയറിന് അന്താരാഷ്ട്ര അംഗീകാരം

കൊച്ചി : ഗോ എയറിനെ ഏറ്റവും വിശ്വസനീയമായ ആഭ്യന്തര എയര്‍ലൈനായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് (ഐബിസി) കോര്‍പ്പറേഷന്‍ തിരഞ്ഞെടുത്തു. മികച്ച പ്രകടനം, സേവനങ്ങളുടെ ഗുണനിലവാരം, പുതുമകള്‍, ഉപഭോക്തൃ സംതൃപ്തി, മാനേജുമെന്റിന്റെ ദീര്‍ഘകാല ദര്‍ശനം, ബിസിനസ്സ് തന്ത്രങ്ങള്‍, സെഗ്മെന്റിലെ ഭാവി ലക്ഷ്യങ്ങള്‍

Spread the love
NEWS

സ്വര്‍ണവില ഉയര്‍ന്നു; പവന് 22,360 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. 2,795 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില. Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply