മാലിന്യത്തില്‍ നിന്നു വരുമാനം : ഇതു നെടുങ്കണ്ടം മോഡല്‍
മാലിന്യം നാടിന് ശാപമാകുമ്പോള്‍ അതേ മാലിന്യത്തില്‍ നിന്ന് വരുമാനവും കണ്ടെത്തുകയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. മാലിന്യം സംസ്കരിച്ച് ടാറിംഗ് കമ്പനികള്‍ക്ക് വില്പന നടത്തിയും, ജൈവവളം നിര്‍മിച്ചു നല്‍കിയുമാണ് പഞ്ചായത്ത് മാലിന്യത്തില്‍ നിന്ന് വരുമാനം കണ്ടെത്തുന്നത്. കൂടാതെ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
പ്രതിദിനം ഒരു ടണ്‍ മാലിന്യമാണ് സംസ്കരിക്കുന്നത്. ആറു മാസംകൊണ്ട് തന്നെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മാത്രം ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചതായും, വരുമാനത്തിലുപരി മാലിന്യ സംസ്കരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി പി.വി ബിജു പറഞ്ഞു. ജൈവമാലിന്യത്തില്‍ നിന്ന് ജൈവവളം നിര്‍മിച്ച് മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണവും ചെയ്യുന്നുണ്ട്. നിലവില്‍ 8000 കിലോ ജൈവവളം, 10,000 കിലോ പ്ലാസ്റ്റിക് മാലിന്യവും വില്പനക്കായി സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ ഗോവര്ധന് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയായ വൈദ്യുത ഉത്പാദന യൂണിറ്റില്‍ അടുത്ത മാസം മുതല്‍ വൈദ്യുതി ഉത്പാദനവും ആരംഭിക്കും.
മാലിന്യമുക്ത നെടുങ്കണ്ടം പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡിലെയും ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക്- ഖര-ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബേഡ്മെട്ടിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെത്തിച്ച് സംസ്കരിക്കുകയാണ്. സംസ്കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ടാറിംഗിനായി ക്ലീന്‍ കേരള കമ്പനി വഴി ടാറിങ് കമ്പനികള്‍ക്ക് വില്പന നടത്തിയാണ് വരുമാനം നേടുന്നത്.
You might also like
മുരുകന്റെ മരണം; ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തേക്കും
ചികിത്സ ലഭിക്കാതെ ഇതരസംസ്ഥാന തൊഴിലാളി മുരുകന് മരിച്ച കേസില്‍ അന്ന് ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിയേയുമാണ് പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. മുരുകന്റെ മരണത്തില്‍
യു.എസ് ഫെഡ് പലിശനിരക്ക് കൂട്ടി
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് കൂട്ടി. 1.75 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കിയാണ് കൂട്ടിയത്. ജനുവരിയ്ക്ക് മുമ്പ് രണ്ട് തവണ കൂടി പലിശ നിരക്ക് കൂട്ടാനാണ് തീരുമാനം. അമേരിക്കയില്‍ പലിശ വേഗം കൂടുന്നത് വികസ്വര രാജ്യങ്ങളില്‍ നിന്നു മൂലധന
കേരള ബ്ലാസ്റ്റേഴ്സ് ഇനി ലുലു ഗ്രൂപ്പിന്; ഹൃദയം എപ്പോഴും മഞ്ഞപ്പടയോടെപ്പമെന്ന് സച്ചിന്
ഐ എസ് എല്‍ വമ്പന്മാരായ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്നും ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ പിന്മാറി. ഐഎസ്എല്‍ അഞ്ചാം സീസണ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വാര്‍ത്ത വരുന്നത്. ബ്ലാസ്റ്റേര്‍സ് മികച്ച ടീമാണെന്നും ടീം ഇനിയും മുന്നേറുമെന്നും
0 Comments
No Comments Yet!
You can be first to comment this post!