പ്രളയശേഷം തൊഴിലുറപ്പില്‍ എത്തിയത് 63285 കുടുംബങ്ങള്‍ : മാര്‍ച്ചിനകം 10 കോടി തൊഴില്‍ദിനങ്ങള്‍

പ്രളയശേഷം തൊഴിലുറപ്പില്‍ എത്തിയത് 63285 കുടുംബങ്ങള്‍ : മാര്‍ച്ചിനകം 10 കോടി തൊഴില്‍ദിനങ്ങള്‍

പ്രളയ ദുരന്തത്തിനു ശേഷം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയതായി രജിസ്റ്റർ ചെയ്തത് 63285 കുടുംബങ്ങൾ. പ്രളയം തകർത്തെറിഞ്ഞ ജീവിതം കരുപ്പിടിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതി സഹായകമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രളയബാധിത ജില്ലകൾക്ക് 50 തൊഴിൽ ദിനങ്ങൾ പ്രത്യേകം അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 16നു ശേഷം 9.52 ലക്ഷം കുടുംബങ്ങളിൽ 10.56 ലക്ഷം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ട്. ഇതുവരെ 5.03 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. മാർച്ചിനകം പത്തു കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ നാലു ലക്ഷം കുടുംബങ്ങൾക്ക് ശരാശരി 100 ദിവസം തൊഴിൽ ലഭിക്കും.

 

അടുത്ത സാമ്പത്തിക വർഷം പത്തു കോടി തൊഴിൽ ലഭ്യമാകും വിധം ലേബർ ബഡ്ജറ്റ് കേന്ദ്രസർക്കാരിനു മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലേബർ ബഡ്ജറ്റിന് ആനുപാതികമായി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ ദേശീയതലത്തിൽ കേരളം ഒന്നാമതാണ്. നടപ്പു സാമ്പത്തിക വർഷാരംഭത്തിൽ 550 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രളയാനന്തര പുനർനിർമാണത്തിലൂടെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായതോടെ ഡിസംബറിൽ തന്നെ ഈ ലക്ഷ്യം കൈവരിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ലേബർ ബഡ്ജറ്റ് 700 ലക്ഷം തൊഴിൽദിനങ്ങളായി പുതുക്കി അംഗീകരിക്കുകയായിരുന്നു. ഈ ലക്ഷ്യത്തിന്റെ 106.61 ശതമാനം നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. 20 ലക്ഷം കുടുംബങ്ങളിൽ നിന്ന് 24 ലക്ഷം തൊഴിലാളികളാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായുള്ളത്. ഇതിൽ 16 ലക്ഷം പേർ ഈ വർഷം തൊഴിൽ ചെയ്തിട്ടുണ്ട്. 90 ശതമാനമാണ് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം. ഈ വർഷം ഇതുവരെ 2321.39 കോടി രൂപ ചെലവായി. ഇതിൽ 871.90 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് വേതനയിനത്തിൽ ലഭിക്കാനുണ്ട്.

 

 

2018-19ൽ 1.49 ലക്ഷം കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. ഇതിൽ 12518 പട്ടികവർഗ കുടുംബങ്ങളുണ്ട്. 400 ലധികം പട്ടികവർഗ കുടുംബങ്ങൾ 200 തൊഴിൽദിനങ്ങൾ പൂർത്തിയാക്കുകയും രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് 150 ദിവസത്തിലധികം തൊഴിൽ ലഭിക്കുകയും ചെയ്തു.

 

 

Spread the love
Previous പിഎസ്‌സി പരീക്ഷയിലും പുലിരുമുകന്‍ !!
Next നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റ് വരുന്നു; ബ്രാന്റ് അംബാസിഡര്‍ ടൊവിനോ

You might also like

NEWS

വാഹന രജിസ്ട്രേഷനിലെ ക്രമക്കേട് തടയാന്‍ പുതിയ സോഫ്റ്റ് വെയര്‍

വാഹന രജിസ്ട്രേഷനിലെ ക്രമക്കേട് തടയാന്‍ പുതിയ സംവിധാനം എത്തുന്നു. ദേശീയ ഏകീകൃത സംവിധാനമായ വാഹന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാത്രമേ വാഹന രജിസ്ട്രേഷന്‍ സാധ്യമാവുകയുള്ളു. വാഹന വില്പന സയമത്ത് രജിസ്ട്രേഷനില്‍ വരുത്തുന്ന ക്രമക്കേടുകള്‍ തടയുന്നതിനായാണ് പുതിയ സോഫ്റ്റ് വെയര്‍  അവതരിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച്

Spread the love
Special Story

കടലമ്മയുടെ സ്വന്തം രേഖ : ആഴക്കടലിലെ പെൺകരുത്ത്‌

ഷമീം റഫീഖ്‌ ( ബിസിനസ് കോച്ച് & കോര്‍പ്പറേറ്റ് ട്രെയിനര്‍ ) ആഴക്കടലിൽ പോയി കൊമ്പൻ സ്രാവിനെ പിടിക്കുന്ന നിരവധി നായകന്മാരുടെ കഥപറഞ്ഞ നാടാണ് നമ്മുടേത്. ചെമ്മീനിലെ പഴനിയും, അമരത്തിലെ അച്ചൂട്ടിയും ഒക്കെ ഈ കരുത്തു തെളിയിച്ചതാണ്. പക്ഷെ ഇന്നുവരെ ഒരു നായികയും

Spread the love
NEWS

കുറഞ്ഞ നിരക്കില്‍ ചിക്കന്‍ ലഭ്യമാക്കാന്‍ കേരള ചിക്കന്‍ പദ്ധതി

വമ്പിച്ച വിലക്കുറവുമായി കേരള ചിക്കന്‍. കിലോക്ക് 20 രൂപ വരെ കുറവില്‍ കോഴിയിറച്ചി ലഭ്യമാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് വിപണിയില്‍ വലിയ സ്വീകാര്യതയുണ്ട്. കേരള ചിക്കന്‍ പദ്ധതിയില്‍ കോഴിക്ക് കിലോ 87 രൂപയും ഇറച്ചിക്ക് 140 രൂപയുമാണ് നിരക്ക്. എന്നാല്‍, പൊതുവിപണിയില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply