ഇ കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ‘ഇ ടെയിലര്‍ മാര്‍ക്കറ്റ്’

ഇ കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ‘ഇ ടെയിലര്‍ മാര്‍ക്കറ്റ്’

ദിനംപ്രതി വളര്‍ച്ച നേടുന്ന മേഖലയാണ് ഇ കൊമേഴ്‌സ് രംഗം. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മറ്റ് കമ്പ്യൂട്ടര്‍-മൊബൈല്‍ ശൃംഖലകള്‍ ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന സംവിധാനമായ ഇ കൊമേഴ്‌സ് ഒരു തരത്തില്‍ നമ്മുടെ ഷോപ്പിംഗ് രീതികള്‍ തന്നെ മാറ്റിമറിച്ചുവെന്ന് പറയാം. വീട്ടിലോ ഓഫീസിലോ ഇരുന്ന് അലച്ചിലില്ലാതെ വിരല്‍തുമ്പില്‍ വ്യാപാരം ചെയ്യുന്നത് സമയലാഭത്തിനൊപ്പം സാമ്പത്തികലാഭവും പലപ്പോഴും പ്രദാനം ചെയ്യാറുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് രീതികള്‍ക്ക് ചിലപ്പോഴെങ്കിലും കുറവായി തോന്നിയിട്ടുള്ള കാര്യമായിരിക്കാം വിശ്വാസ്യതയിലെ കുറവ്. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ട് അറക്കപ്പൊടി ലഭിച്ചു, ഇഷ്ടിക ലഭിച്ചു തുടങ്ങിയ വാര്‍ത്തകള്‍ നാം പലപ്പോഴും കേള്‍ക്കാറുള്ളതാണ്. നിലവാര പരിശോധന നേരിട്ട് നടത്തി ഉല്‍പ്പന്നം കൈയിലെത്തിക്കുന്ന കമ്പനികളില്ലെന്ന് പറയാം. ഇതില്‍ ഒരു മാറ്റവുമായാണ് ഇടെയിലര്‍ മാര്‍ക്കറ്റ് എന്ന സംരംഭം ആരംഭിക്കുന്നത്. നാസിഹുല്‍ അമീന്‍, സുരഭി ലക്ഷ്മി എന്നിങ്ങനെ രണ്ട് യുവസംരംഭകരാണ് ഈ ആശയത്തിനു പിന്നില്‍.

ലഘുവ്യാപാര ശൃംഘലയുടെ പ്രത്യേകത

ഒരു ലഘുവ്യാപാര ശൃംഘല എന്ന നിലയിലാണ് ഇടെയിലര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഉല്‍പ്പന്നം വാങ്ങണമെന്നുണ്ടെങ്കില്‍ ഇടെയിലര്‍ മാര്‍ക്കറ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം. എന്നാല്‍ ആ ഉല്‍പ്പന്നം വില്‍പ്പനക്കാരന്റെ കൈയില്‍ നിന്നുമല്ല ലഭിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത. വില്‍പ്പനക്കാരന്റെ കൈയില്‍ നിന്നും കമ്പനിയുടെ സംഭരണശാലയിലെത്തിച്ച ശേഷം അവിടെ നിലവാര പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമേ ഉപയോക്താവിന്റെ കൈയിലേക്ക് ഉല്‍പ്പന്നം എത്തുകയുള്ളൂ. നിലവാരം ഉറപ്പുവരുത്തുക എന്ന ആശയമാണ് ഇവിടെ ഊട്ടി ഉറപ്പിക്കപ്പെടുന്നത്. സാധാരണ ഗതിയില്‍ ആറ് ദിവസം വരെയാണ് വിതരണത്തിന് സൈറ്റുകള്‍ എടുക്കുന്നതെങ്കില്‍ 10-12 ദിവസം വരെയാണ് ഇടെയിലര്‍ മാര്‍ക്കറ്റ് കമ്പനി എടുക്കുന്നത്.

 

പരിശോധനകള്‍ക്കാണ് അധികമായി വരുന്ന ദിവസങ്ങള്‍ ഉപയോഗിക്കുന്നത്. നിലവാരത്തില്‍ കുറവുണ്ടെന്ന തോന്നലുണ്ടായാല്‍ ഉപയോക്താവിനെ ബന്ധപ്പെട്ട് അവരെ അറിയിക്കും. വിലക്കുറവിന് കാരണം ഇതാണെന്നും, ആവശ്യമെങ്കില്‍ അവര്‍ക്ക് അത് മേടിക്കുകയോ തിരികെ അയയ്ക്കുകയോ ചെയ്യാം.  ഉല്‍പ്പന്നം തിരികെ അയയ്ക്കണമെങ്കില്‍ ഇടെയിലര്‍ കമ്പനിയുടെ സേവന വില്‍പനാധികാരമുള്ള കടകളില്‍ എത്തിക്കുന്ന സമയം തന്നെ പണമായോ, മറ്റൊരു ഉല്‍പ്പന്നമായോ മാറ്റിയെടുക്കാം. ഇതുതന്നെയാണ് ഓണ്‍ലൈന്‍ ലഘുവ്യാപാര ശൃംഘലയുടെ പ്രത്യേകത. സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

ആര്‍ക്കും വില്‍പന നടത്താം എന്നതാണ് മറ്റൊരു പ്രത്യേകത. ഗോഡൗണ്‍, കടകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയില്ലാത്തവര്‍ക്ക് പോലും ഇവിടെ വില്‍പന നടത്താന്‍ സാധിക്കും. നിങ്ങളുടെ കൈയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും നിങ്ങള്‍ക്ക് ഒരു ഉല്‍പ്പന്നം കണ്ട് അതിന്റെ വിലയിലും മികച്ച നിലയില്‍ വില്‍ക്കാമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് ഇടെയിലര്‍ മാര്‍ക്കറ്റ് സൈറ്റ് മുഖാന്തരം വില്‍ക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഷോപ്പിംഗ് ഒരേപോലെ നടത്താന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

 

സേവനങ്ങള്‍ സൗജന്യമാക്കുന്നതിലുള്ള ഗുണം

സാധാരണ ഇതേപോലെയുള്ള ഇ കൊമേഴ്‌സ് മേഖലയിലെ ബസിനസുകള്‍ക്ക് വില്‍പനക്കാരുടെ കൈയില്‍ നിന്നും പ്രതിഫലം ഈടാക്കാറുണ്ട്. കൂടാതെ വില്‍പനയിലുള്ളതിന്റെ വിഹിതവും നല്‍കേണ്ടി വരും. ഉദാഹരണത്തിന് രജിസ്‌ട്രേഷന്‍ ഫീസ്, മാനേജ്‌മെന്റ് ചാര്‍ജ്, പ്രോഡക്ട് മാനേജ്‌മെന്റ് ഫീസ് എന്നിങ്ങനെ നിരവധി ഇനങ്ങളില്‍ പരതിഫലം വാങ്ങുന്നു. എന്നാല്‍ ഇടെയിലര്‍ മാര്‍ക്കറ്റ് തികച്ചും സൗജന്യമാണെന്ന് പറയാം. ഇന്ത്യയിലെ ആദ്യ റീടെയിലര്‍ ശൃംഖല എന്ന് സ്വയം വിശേഷിപ്പിക്കുന്നു ഇടെയിലര്‍ മാര്‍ക്കറ്റ്. മാത്രമല്ല, ബിസിനസ് നടത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ബിസിനസ് ചെയ്യാം, പരിമിതികളില്ലാത്ത വില്‍പനശൃംഘലയാണ് ഇടെയിലര്‍ മാര്‍ക്കറ്റ് അവര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ഫിസിക്കല്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഗുണങ്ങളും ലഭിക്കും.

ഇടെയിലര്‍ മാര്‍ക്കറ്റ് പ്രചരിപ്പിക്കുന്നതിന് ഒരു വര്‍ഷം സമയം മുന്നില്‍ കണ്ടാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. വില്‍പ്പനക്കാരെയാണ് നിലവില്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്.

വെബ്‌സൈറ്റ് – https://www.etailermarket.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9562971235

 

Spread the love
Previous അജിത്തിനൊപ്പം വിദ്യയും ശ്രദ്ധയും
Next സണ്ണി ലിയോണും മമ്മൂട്ടിയും : ചിത്രങ്ങള്‍ വൈറല്‍

You might also like

SPECIAL STORY

അനാഥ മൃഗങ്ങള്‍ക്ക് കൂട്ടായി ഡോ.പ്രകാശ്

അനാഥരായ ആളുകള്‍ക്ക് ആശ്രയമാകുന്ന നിരവധി പേരുടെ കഥകളും വാര്‍ത്തകളും കണ്ടും കേട്ടിട്ടുമുണ്ടെങ്കിലും അനാഥ മൃഗങ്ങള്‍ക്ക് ആശ്രമാകുന്നവരെപ്പറ്റി അങ്ങനെ അറിഞ്ഞിരിക്കാനിടയില്ല. എന്നാല്‍ അങ്ങനെയും ഒരാള്‍ ഉണ്ടെന്ന് അറിയുന്നത് ഡോ.പ്രകാശ് ആംടേ എന്നയാളെ പരിചയപ്പെടുമ്പോഴാണ്. എന്നാല്‍ അദ്ദേഹം ആശ്രയമാകുന്നത് വന്യമൃഗങ്ങള്‍ക്കാണെന്ന് തിരിച്ചറിയുമ്പോഴാണ് അത്ഭുതം പതിന്‍മടങ്ങ്

Spread the love
Success Story

വാറന്‍ ബുഫെ എന്ന വ്യത്യസ്ഥനായ നിക്ഷേപകന്‍

വിജയം കൈവരിച്ച നിക്ഷേപകരുടെ കഥകള്‍ ഏറെയാണ് . എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥനാണ് വാറന്‍ ബുഫെ. തന്റെ ലളിതമായ ജീവിതം തന്നെയാണ് മറ്റ് നിക്ഷേപകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. നെബ്രാസ്‌കയിലെ ഒമാഹായിലുള്ള ബെര്‍ക്ഷയര്‍ ഹാത് വേ എന്ന കമ്പിനിയാണ് ബുഫെയുടെ

Spread the love
Business News

നിക്ഷേപകര്‍ക്ക് ആശ്രയമായി അക്യുമെന്‍

  സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടങ്ങളില്‍ പോലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ള ബ്രാന്‍ഡാണ് അക്യുമെന്‍. ഒരു നിക്ഷേപകനെ സംബന്ധിച്ച് അക്യുമെന്‍ എന്ന പേരിന് പ്രധാന്യം ഏറെയാണ്. ഏതൊരു ഉപഭോക്താവിനും വിശ്വസിക്കാവുന്ന ബ്രാന്‍ഡ്. ഒരു കൂട്ടം സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ ചേര്‍ന്ന് ആരംഭിച്ച

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply