ടൂറിസത്തില്‍ കേരളത്തിന്റെ ഭാവി : നടപ്പാക്കുന്നത് 550 കോടിയുടെ പദ്ധതികള്‍

ടൂറിസത്തില്‍ കേരളത്തിന്റെ ഭാവി : നടപ്പാക്കുന്നത് 550 കോടിയുടെ പദ്ധതികള്‍

ടൂറിസത്തിലാണു കേരളത്തിന്റെ ഭാവിയെന്നും, കേന്ദ്ര ടൂറിസം മന്ത്രാലയം കേരളത്തില്‍ നടപ്പാക്കുന്നതു 550 കോടി രൂപയുടെ പദ്ധതികളാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ടൂറിസം മേഖലയുടെ വികസനം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണെന്നും  കണ്ണന്താനം പറഞ്ഞു. വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

 

ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടില്‍ സംസ്ഥാന ഗവണ്‍മെന്റിനും നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി വ്യക്തമാക്കി. 234 ഡോളറാണ് കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍നിന്ന് രാജ്യത്തിന് ലഭിച്ച വരുമാനം. ഇതില്‍ 27 ബില്യണ്‍ ഡോളര്‍ മാത്രമാണ് വിദേശ ടൂറിസ്റ്റുകളില്‍നിന്ന് ലഭിച്ചത്. ടൂറിസം മേഖലയില്‍ കൂടുതല്‍ വരുമാനവും ലഭിക്കുന്നത് ആഭ്യന്തര ടൂറിസ്റ്റുകളില്‍നിന്നാണ്. ആഭ്യന്തര ടൂറിസ്റ്റുകള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് കൂടുതലും സന്ദര്‍ശിക്കുന്നത്. ഇതുകൊണ്ടാണ് സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം ഊന്നല്‍ നല്‍കുന്നതെന്നും കണ്ണന്താനം വ്യക്തമാക്കി. കേരളത്തിലെ 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് 85 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി വ്യക്തമാക്കി.

 

സ്വദേശ് ദര്‍ശന്‍ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തി ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം 69.47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം- അരുവിപ്പുറം- കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം- ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ആത്മീയ സര്‍ക്യൂട്ട്.
വിനോദസഞ്ചാരികള്‍ക്കായുള്ള സൗകര്യകേന്ദ്രങ്ങള്‍, സൗന്ദര്യവത്കരണം, മെഡിറ്റേഷന്‍/യോഗ കേന്ദ്രങ്ങള്‍, പൊതു സൗകര്യങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, കുടിവെള്ളം, കരകൗശല ബസാര്‍, ബസ് ഷെല്‍ട്ടറുകള്‍, ആഡിയോ, വീഡിയോ വിര്‍ച്വല്‍ റിയാലിറ്റി ഷോ, മള്‍ട്ടിമീഡിയാ ഷോ, വഴിയോര സൗകര്യങ്ങള്‍, പാര്‍ക്കിംഗ്, സിസി.ടി.വി, വൈഫൈ, കഫ്റ്റീരിയകള്‍, ഓപണ്‍ എയര്‍ തീയേറ്റര്‍, സ്മാരകങ്ങളിലും  പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി ദീപാലങ്കാരം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കും.

 

 

Spread the love
Previous ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിലേക്ക്
Next പിഎസ്‌സി പരീക്ഷയിലും പുലിരുമുകന്‍ !!

You might also like

NEWS

സൂര്യാഘാതം: 28 വരെ മുന്നറിയിപ്പ്‌

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ ആലപ്പുഴ, കോട്ടയം, പാലക്കാട്,  കോഴിക്കോട് ജില്ലകളിൽ 26 വരെ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്ന്  മുതൽ നാല് ഡിഗ്രി വരെയും  27  നും 28  നും ഉയർന്ന താപനില ശരാശരിയിൽ നിന്നും

Spread the love
NEWS

അശോകസ്തംഭത്തിന് 13 ലക്ഷം, ബുദ്ധപ്രതിമയ്ക്ക് 7 ലക്ഷം : പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങളുടെ ലേലവിവരങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച പുരസ്‌കാരങ്ങളുടെ ലേലം രണ്ടാഴ്ച്ചയായി തുടരുകയായിരുന്നു. യഥാര്‍ഥ വിലയേക്കാള്‍ കൂടിയ വിലയ്ക്കാണു പല പുരസ്‌കാരങ്ങളും വിറ്റു പോയത്. നമാമി ഗംഗ പദ്ധതിക്കു വേണ്ടിയായിരിക്കും ഈ തുക വിനിയോഗിക്കുക. ആദ്യം ഓണ്‍ലൈനില്‍ ആരംഭിച്ച ലേലത്തിന്റെ നേരിട്ടുള്ള ലേലനടപടികളും തുടര്‍ന്നു

Spread the love
Sports

റോണോയുടെ വഴിയേ റംസിയും

പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ യുവന്റന്‍സിനെതിരേ റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിസര്‍ കട്ടിലൂടെ നേടിയ ഗോളിന്റെ ആവേശം അടങ്ങുന്നതിനു മുന്‍പേ യുവേഫ യൂറോപ്പ ലീഗിലും സൂപ്പര്‍ ഗോള്‍. ആര്‍സണല്‍ താരം ആരോണ്‍ റംസിയാണ് സിഎസ്‌കെ മോസ്‌കോവിനെതിരേ സൂപ്പര്‍ ഗോള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply