‘Tzara’യുടെ ഭംഗിയില്‍ ആന്‍

‘Tzara’യുടെ ഭംഗിയില്‍ ആന്‍

പഠനം പൂര്‍ത്തിയാക്കി വിവാഹവും കഴിഞ്ഞ് ഒരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് കടന്ന് വന്നാല്‍ പിന്നെ സ്ത്രീയുടെ ലോകം അവരിലേക്ക് ഒതുങ്ങണമെന്നാണ് പൊതുബോധം. ഒഴിവ് സമയങ്ങള്‍ ടിവി സീരിയലിനും സൊറ പറച്ചിലിനുമായി മാറ്റിവെച്ച് എത്ര മിടുക്കികളാണേലും ആ ലോകത്തേക്ക് ചേക്കേറി കൊള്ളണ്ണം. പ്രത്യേകിച്ച് കേരളത്തിന് പുറത്ത് പോയി താമസിക്കുന്നവരാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. നമുക്ക് ചുറ്റും പലപ്പോഴും നടന്ന് കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഈ പൊതുബോധത്തെ പൊട്ടിച്ച് എറിയുന്നവരുടെ എണ്ണമോ വളരെ കുറച്ച് മാത്രം. തനിക്ക് ജിഞ്ജാസ തോന്നിയ ഒരു കാര്യത്തിനെ ഒരു വരുമാന മാര്‍ഗമാക്കുന്നവര്‍ അധികമാരും ഉണ്ടാവില്ല. അവിടെയാണ് ആന്‍ ആയീക്കല്‍ എന്ന വീട്ടമ്മ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാകുന്നത്. ഹാന്‍ഡി ക്രാഫ്റ്റ് ആഭരണങ്ങളോട് നമുക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. ആ ഇഷ്ടത്തില്‍ നിന്നാണ് ആന്‍ തന്റെ വരുമാനം കണ്ടെത്തുന്നത്.

 

നര്‍ത്തകിയില്‍ നിന്ന്

എംടെക് പൂര്‍ത്തിയാക്കി വിവാഹം കഴിഞ്ഞ് സ്ട്രച്ചറല്‍ എഞ്ചിനീയറായി ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നതിന്. പിന്നീട് ജോലിയൊക്കെ മതിയാക്കി കുഞ്ഞുമായി ഇരിക്കുമ്പോള്‍ വെറുതെ ഇരുന്ന് സമയം കെല്ലണ്ടാന്ന് കരുതി ഇടക്ക് വെച്ച് നിന്ന് പോയ നൃത്തം വീണ്ടും ആരംഭിച്ചത്. ആ തോന്നലില്‍ നിന്നാണ് ബാഗ്ലൂരിലെ അപാര്‍ട്ട്മെന്റില്‍ തന്നെ കുട്ടികള്‍ക്കായി ഭരതനാട്യ ക്ലാസ്സ് എന്ന ആശയം വരുന്നതും ആരംഭിക്കുന്നതും. അതില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം വാങ്ങുന്ന കൂട്ടത്തില്‍ സുഹൃത്തിന്റെ കൈയ്യില്‍ നിന്നും വാങ്ങിയ ഒരു മാലയോട് തോന്നിയ ഇഷ്ടമാണ് ഇന്ന് സ്വന്തമായി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ആനിനെ എത്തിച്ചത്. ആ മാലയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംഷയില്‍ നിന്ന് സുഹൃത്ത് തന്നെ നിര്‍മ്മിച്ചതാണെന്ന് അറിഞ്ഞപ്പോഴുള്ള കൗതുകമാണ് ഈ സംരംഭത്തിലെത്തിച്ചത്. അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചോദിച്ച് അറിഞ്ഞതിന്റെ കൂടെ ഗൂഗിളിനേയും യൂടൂബിനേയുമെല്ലാം പ്രയോജനപ്പെടുത്തി. കച്ചവടത്തെ കുറിച്ച് ചിന്തിക്കാതെയാണ് ആദ്യമായി ആഭരണം ഉണ്ടാക്കാന്‍ ഇറങ്ങിയത്. നമുക്ക് തന്നെ അണിയാലോ അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ പരീക്ഷണം വിജയിച്ചപ്പോള്‍ ഇതിലെ കച്ചവട സാധ്യതയെ കുറിച്ച് പലരും   ഓര്‍മ്മപ്പെടുത്തുമ്പോഴാണ് ആന്‍ അതിനെ കുറിച്ച് ആലോചിച്ചത് തന്നെ.

ഓള്‍ റൗണ്ടര്‍

ആഭരണങ്ങളുടെ ഡിസൈന്‍ തൊട്ട്  പാക്കിങ്ങ്‌ ചെയ്ത് പോസ്റ്റ് ഓഫിസില്‍ പോയി കസ്റ്റമേഴ്സിന് അയച്ച് കൊടുക്കുന്നത് വരെ ആന്‍ തനിച്ചാണ് ചെയ്യുന്നത്. ഓരോന്നിനും വ്യത്യസ്ത അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത്.

 

 

 

 

 

അതിന്റെ ലഭ്യത എവിടെ നിന്ന് ലഭിക്കുന്നത് എന്ന് അന്വേഷിച്ച് കണ്ടെത്തി അവരുമായി ബന്ധപ്പെട്ട് കലക്ട് ചെയ്യലാണ് പതിവ്. അധികവും ഉത്തരേന്ത്യയില്‍ നിന്നാണ് വാങ്ങുന്നത്.

 

കസ്റ്റമേഴ്സിന്റെ താല്‍പര്യത്തിനനുസരിച്ചും ആഭരണങ്ങള്‍ ചെയ്ത് നല്‍കാറുണ്ട്. 150 രൂപ മുതല്‍ 1500 രൂപ വരെയാണ് ആഭരണങ്ങളുടെ വില. ഒരു മാസത്തില്‍ ഏകദേശം 25000രൂപയോള്ളം ആന്‍ സമ്പാദിക്കുന്നു്.

വിപണ തന്ത്രം

ആദ്യമാദ്യം നമുക്ക് പരിചയത്തിള്ളവര്‍ക്കിടയിലായിരുന്നു തന്റെ വര്‍ക്കിനെ കച്ചവടം നടത്തിയിരുന്നത്. അത് മാത്രം പോര കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്ന തോന്നലിന് സാമൂഹിക മാധ്യമത്തെ തന്നെയാണ് ആന്‍ കൂട്ടു പിടിച്ചത്. അങ്ങനെയാണ് ‘Tzara by Ann’ എന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജിലൂടെ വില്‍പന നടത്താന്‍ തുടങ്ങിയത്. അല്ലാതെ വിപണ തന്ത്രങ്ങളൊന്നും താന്‍ ഇതുവരെ മെനഞ്ഞിട്ടില്ല.

കുടുംബം

ഭര്‍ത്താവ് മാഗിലും രണ്ട് വയസ്സുകാരന്‍ ഇലോനുമടങ്ങിയതാണ് ആനിന്റെ കുടുംബം.

വലിയ ബുദ്ധിമുട്ടുകളില്ലാതെ നമ്മള്‍ വെറുതെ കൊന്ന് തീര്‍ക്കുന്ന സമയങ്ങളില്‍ അല്‍പ്പം ക്രിയേറ്റിവിറ്റി ചേര്‍ത്ത് വീട്ടില്‍ ഇരുന്ന് തന്നെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആരംഭിച്ച സംരംഭത്തിലൂടെ തെളിയിച്ച് തരികയാണ് ആന്‍

Previous ഗൂഗിളിന്റെ ഷോപ്പിങ് ടാഗ് ഫീച്ചര്‍ ഉടനെത്തും
Next നാല് ക്യാമറകളുടെ പിന്‍ബലത്തില്‍ സാംസംഗ് ഗ്യാലക്‌സി എ9

You might also like

SPECIAL STORY

ജമന്തികൃഷി: ലാഭം നേടാന്‍ വേറിട്ട മാര്‍ഗം

അല്‍പ്പസ്ഥലത്തുപോലും കൃഷി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ജമന്തി. കേരളത്തിന്റെ കാലാവസ്ഥയ്ക്കും കൃഷിക്കാരന്റെ ലാഭത്തിനും ഇണങ്ങുന്ന ഒന്നാണിത്. വീടുകളിലും വിശേഷാവസരങ്ങളിലും അലങ്കാരത്തിനും പൂജയ്ക്കുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ജമന്തി. ചട്ടിയില്‍ നട്ടു വളര്‍ത്തുന്ന ചെടികള്‍ വീട്ടിന്റെ മുന്‍വശത്തു പോര്‍ട്ടിക്കോവിലും ചവിട്ടുപടികളുടെ ഇരുവശത്തും അതുപോലെ

SPECIAL STORY

ബിറ്റ്‌കോയിന്‍ പരാജയത്തിലേക്ക്

ലോക സമ്പദ് വ്യവസ്ഥയെ അനിശ്ചിതത്വത്തിന്റെ പാരമ്യതയില്‍ എത്തിച്ച ബിറ്റ്‌കോയിന്‍ യുഗത്തിന് അന്ത്യമാവുന്നതായി സൂചന. യൂറോപ്യന്‍ രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങുന്നതായാണ് ഇംഗ്ലണ്ട് നല്‍കുന്ന സൂചന. സാങ്കല്‍പികമായ മൂല്യം കല്‍പിച്ച് ഒരു സെക്യൂരിറ്റിയുമില്ലാതെ അമിത ലാഭത്തിന്റെ പിന്നാലെ പായുമ്പോള്‍ ഉള്ള

SPECIAL STORY

പപ്പട നിര്‍മാണത്തിലൂടെ നേടാം ദിവസവും ഏഴായിരം

കേരളീയരുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് പപ്പടം. കുറഞ്ഞ മുതല്‍ മുടക്കില്‍ ഉത്പാദിപ്പിച്ച് വിതരണം നടത്താന്‍ കഴിയുന്ന സംരംഭമാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പപ്പട നിര്‍മ്മാണം. മുമ്പ് പാരമ്പര്യ തൊഴിലെന്ന നിലയില്‍ കൈത്തൊഴിലായിരുന്നു പപ്പട നിര്‍മ്മാണം. എന്നാല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply