അപേക്ഷിച്ച് അരമണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് : സര്‍വകലാശാല സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്‌

അപേക്ഷിച്ച് അരമണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് : സര്‍വകലാശാല സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്‌

കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

 

 

എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ, അറിയിപ്പുകൾ, പ്രധാന തിയതികൾ, ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയെല്ലാം ഓൺലൈനിൽ ലഭ്യമാകും. വിദ്യാർത്ഥികൾ കോളേജിൽ പഠനാവശ്യത്തിന് മാത്രം വരുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഫീസുകൾ ഓൺലൈനിൽ അടയ്ക്കാൻ ഇപ്പോൾ തന്നെ സംവിധാനമുണ്ട്. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെയാണ് നൽകുക. എം. ജി സർവകലാശാല വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷ നൽകി അര മണിക്കൂറിനകം സേവനം ലഭിക്കുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.

 

 

സേവനങ്ങൾ ഓൺലൈനിലേക്ക് പൂർണമായി മാറുന്നതിന് മുന്നോടിയായി സർവകലാശാലകളിലെ കമ്പ്യൂട്ടർ വിഭാഗം മേധാവികൾക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ ചോദ്യപേപ്പറും ഓൺലൈൻ ചോദ്യബാങ്കും തയ്യാറാക്കും. എം. ജി. സർവകലാശാല ഈ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരിൽ ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പ് ഓൺലൈനിൽ നിന്ന് ചോദ്യപേപ്പർ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിൻസിപ്പലിന് ലഭിക്കുന്ന ഒ. ടി. പി ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കോളേജിലെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും സംവിധാനമുണ്ടാകും. ഓൺലൈൻ ചോദ്യപേപ്പർ സംവിധാനം നിലവിൽ വരുന്നതോടെ ചോദ്യപേപ്പർ മാറുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ഒഴിവാകും.  കോളേജുകളിൽ സ്മാർട്ട് ക്ളാസ്റൂമുകളും ലൈബ്രറിയും തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളെയും സർവകലാശാലകളെയും ബന്ധിപ്പിച്ച്  വീഡിയോ കോൺഫറൻസിനുള്ള സൗകര്യവും എല്ലായിടത്തുമുണ്ടാവും. സുറ്റഡന്റ് ഗ്രിവൻസ് സെല്ലുകളും ഓൺലൈനാകും.

Previous പൗള്‍ട്രി ഫാം ഹൈടെക്കായി : കോഴി വളര്‍ത്തല്‍ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നതിങ്ങനെ
Next അശോകസ്തംഭത്തിന് 13 ലക്ഷം, ബുദ്ധപ്രതിമയ്ക്ക് 7 ലക്ഷം : പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങളുടെ ലേലവിവരങ്ങള്‍

You might also like

NEWS

സര്‍ക്കാര്‍ അനുവദിച്ചാല്‍ പകുതി വിലയ്ക്ക് ഇന്ധനം; മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാംദേവ്

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തും യോഗാഗുരു ബാബാ രാംദേവ്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. മോദി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടേ ഇല്ലെന്ന് പറയുന്നില്ല, ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്ന് ബാബാ രാംദേവ്

NEWS

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി

ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് നാളെ പത്തനംതിട്ട ജില്ലയ്ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ വ്യക്തമാക്കി.

Business News

സ്വകാര്യ ബസുകളുടെ സമയക്രമവും പെര്‍മിറ്റും ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്തെ നിരക്കുകളിലോടുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഓണ്‍ലൈനിലേക്കു മാറ്റുന്നു. പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, അമിത വേഗം, വ്യാഡജ സമയ പട്ടിക എന്നിവ തടയുന്നതിനായാണ് ഇത്. ഇതിനായി ബസുകളില്‍ ജിപിഎസ് ഉപകരണം ഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെര്‍മിറ്റ് വിവരങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റുന്നത്.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply