വൈറസ് സിനിമയ്ക്ക് സ്റ്റേ : ടൈറ്റിലും കഥയും മോഷ്ടിച്ചതെന്ന് ആരോപണം
നിപ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിനു സ്റ്റേ. എറണാകുളം സെന്‍ഷന്‍സ് കോടതിയാണ് സ്റ്റേ പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഉദയ് അനന്തന് നല്കിയ ഹര്ജിയിന്മേലാണ് സ്റ്റേ പുറപ്പെടുവിച്ചത്.
അതേപേരിലൊരു നാടകം ചെയ്തിരുന്നുവെന്നും, ആ കഥ മോഷ്ടിച്ചാണു സിനിമ ആക്കിയിരിക്കുന്നതെന്നുമാണു ഉദയ് അനന്തന് ആരോപിച്ചിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനവും മറ്റു ഭാഷകളിലേക്കു മൊഴി മാറ്റുന്നതും നിര്‍ത്തിവയ്ക്കണമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്.നിപ വൈറസ് കേരളത്തില്‍ പടര്‍ന്നു പിടിച്ച് അധികം കഴിയുന്നതിനു മുമ്പു തന്നെ വൈറസ് എന്ന പേരില്‍ ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചിരുന്നു. ജനുവരി ആദ്യം കോഴിക്കോട് ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.
വന്‍ താരനിരയാണു ചിത്രത്തില്‍ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, പാര്‍വതി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. നേഴ്സ് ലിനിയായി റിമ കല്ലിങ്കലാണ് വേഷമിടുന്നത്. ഒപിഎം പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹ്സിന് പെരാരി, അമല്‍ നീരദ് എന്നിവരാണ്. വിഷു റിലീസായി ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
You might also like
കോടതി വിധി പുതിയ തുടക്കമെന്ന് മാധവന്
മുന്‍ ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് നമ്പിനാരായണന് അനകൂലമായ സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് നടന് മാധവന്. ബിഗ് സ്ക്രീനില്‍ നമ്പി നാരായണനായി അഭിനയിക്കാന്‍ പോകുന്ന മാധവന്, വിധി പുതിയ തുടക്കമാണെന്ന് ട്വീറ്റ് ചെയ്തു. ‘അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ എന്നായിരുന്നു
കാസ്റ്റിംഗ് കൗച്ച് തുറന്നുപറഞ്ഞ് ഹണി റോസ്
ഭാഷാ ഭേദമന്യേ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല നടിമാരും അവരുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ നടിമാര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് നടി പാര്‍വതിയാണ്. നടിക്കെതിരായ ആക്രമണത്തിന് ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍. ഒടുവിലിതാ ഹണി റോസും തനിക്ക് കാസ്റ്റിങ് കൗച്ച്
കട്ടക്കലിപ്പില്‍ പ്രണവ്: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവിനെ നായകനാക്കി രാമലീല സംവിധായകന് അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ്
0 Comments
No Comments Yet!
You can be first to comment this post!