കാത്തിരിപ്പിന് വിരാമമിട്ട് വാലന്റൈന്‍സ് ദിനത്തില്‍ XUV 300 വരുന്നു

കാത്തിരിപ്പിന് വിരാമമിട്ട് വാലന്റൈന്‍സ് ദിനത്തില്‍ XUV 300 വരുന്നു

യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ എക്‌സ്യുവി 300 ന്റെ കാത്തിരിപ്പ് അവസാനിക്കാറായി. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് എക്‌സ്യുവി 300 നിരത്തിലെത്തുന്നത്. മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്യോങിന്റെ ചെറു എക്‌സ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനമാണ് എക്‌സ്യുവി 300. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്താന്‍ 12 സെക്കന്‍ഡ് മതിയെന്നതും 100ല്‍ നിന്നും പൂജ്യത്തിലെത്താന്‍ അഞ്ച് സെക്കന്‍ഡ് മതിയെന്നതുമാണ് പുതിയ എക്‌സ്യുവി 300 ന്റെ സവിശേഷത.

എക്‌സ്യുവി 300 ഉയര്‍ന്ന സമ്മര്‍ദത്തെ അതിജീവിക്കുന്ന എയറോ ഡൈനാമിക് ഡിസൈന്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.  വാഹനത്തിന്റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടാണ് പരീക്ഷണം. വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. എസ് 201 എന്ന കോഡ് നാമത്തിലാണ് എക്‌സ്യുവി 300 അറിയപ്പെട്ടിരുന്നത്. വലിയ ടയറുകളും മസ്‌കുലറായ രൂപവും എക്‌സ്യുവി 300 വിനുണ്ടാകും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള കാറിന്റെ പെട്രോള്‍ പതിപ്പില്‍ 1.2 ലീറ്റര്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 1.5 ലീറ്റര്‍ എന്‍ജിനുമുണ്ടാകും. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്‌സ്യുവി 500 ന് സമാനമായ ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ടെയില്‍ ലാംപ് എന്നിവയുണ്ടാകും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവും വാഹനത്തിന്റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഏഴു മുതല്‍ 12 ലക്ഷം വരെയായിരിക്കും എക്‌സ്യുവി 300 ന്റെ വില.  300 ന്റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര നേരത്തെ തുടങ്ങിയിരുന്നു. ഓണ്‍ ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്നും നേരിട്ടും എക്‌സ്യുവി 300 ബുക്ക് ചെയ്യാം. 20,000 രൂപ അടച്ച് രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും എസ്യുവിയുടെ ബുക്കിംഗ് സ്വീകരിക്കും.

Previous 'കൊക്കോണിക്‌സ്' വരുന്നു; മലയാള നാടിന് ഇനി സ്വന്തം ലാപ്‌ടോപ്പ്
Next കലാഭവന്‍ മണിയുടെ മരണം; ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കും

You might also like

AUTO

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയിലേക്ക്

ടോയോട്ടൊ എറ്റിയോസ് ക്രോസിന് വെല്ലുവിളിയുമായി ഇന്ത്യന്‍ നിരത്തുകളിലേക്ക് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ എത്തുന്നു. കൃത്യമായ ലോഞ്ചിങ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഫോര്‍ഡ് ഇന്ത്യയുടെ വെബ് സൈറ്റില്‍ ഫ്രീസ്റ്റൈല്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.   ആറു മുതല്‍ എട്ടു ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഫ്രീ

Car

മാരുതിക്ക് ഇനി സ്വന്തം ഹൃദയം

മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്ന ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഒഴിവാക്കും. പകരം മാരുതി സുസുക്കി സ്വന്തമായി രൂപപ്പെടുത്തിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനസജ്ജമായെന്ന് റിപ്പോര്‍ട്ട്. സിയാസിനാകും ആദ്യം മാരുതിയുടെ പുതിയ എഞ്ചിന്‍ ഉപയോഗിക്കുന്നത്. പുതിയ എഞ്ചിനില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ

Business News

മുളകൊണ്ട് ബൈക്കുമായി ബനാട്ടി

വാഹനങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലീനീകരണം ലോകത്തെവിടെയും ചര്‍ച്ചാവിഷയമാകുകയാണല്ലോ ഇന്ന്. ഇവിടെ തികച്ചും വ്യത്യസ്തമാകുകയാണ് ബനാട്ടി എന്ന കമ്പനി.   മുളകൊണ്ട് നിര്‍മിച്ച ഒരു ഇലക്ട്രിക് ബൈക്കുമായി വിപണിയില്‍ എത്തുകയാണ് ബനാട്ടി. 4349 കിലോമീറ്റര്‍ ഒറ്റചാര്‍ജില്‍ പിന്നിടാമെന്നതാണ് ഗ്രീന്‍ഫാല്‍ക്കണ്‍ എന്ന ഈ ബൈക്കിന്റെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply