യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ്  ശനിയാഴ്ച കൊച്ചി ക്രൗണ്‍ പ്ലാസയില്‍

യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ് ശനിയാഴ്ച കൊച്ചി ക്രൗണ്‍ പ്ലാസയില്‍

എന്റെ സംരംഭം ബിസിനസ് മാഗസിന്‍ സംഘടിപ്പിക്കുന്ന യെസ് ബിസ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് ശനിയാഴ്ച (ജനുവരി 19) കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. വിവിധ ബിസിനസ്‌മേഖലകളില്‍ വിജയം നേടിയ പ്രഗത്ഭര്‍ക്കാണു പുരസ്‌കാരം നല്‍കുന്നത്. ഇതു രണ്ടാംവട്ടമാണു എന്റെ സംരംഭത്തിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് അവാര്‍ഡുകള്‍ നല്‍കുന്നത്. വൈകീട്ട് 6-ന് നടക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം. എം മണി പുരസ്‌കാരദാനം നിര്‍വഹിക്കും. കെ വി തോമസ് എം പി അഅധ്യക്ഷത വഹിക്കും. അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് കോര്‍പ്പറേറ്റ് ട്രെയ്‌നറും ബിസിനസ് കോച്ചുമായ ഷമീം റഫീഖ് നയിക്കുന്ന ഏകദിന കോച്ചിംഗ് പ്രോഗ്രാം രാവിലെ 9.30ന് ആരംഭിക്കും.

 

ഇരുപത്തേഴ് വിഭാഗങ്ങളിലായാണ് ഇത്തവണത്തെ പുരസ്‌കാരങ്ങള്‍. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍ ഐടിയു ബാങ്കിനും വീകേവീസ് കാറ്ററേഴ്‌സ് സ്ഥാപക ചെയര്‍മാന്‍ വി. കെ. വര്‍ഗീസിനും സമ്മാനിക്കും. മികച്ച എന്റര്‍ടെയ്ന്‍മെന്റ് ബ്രാന്‍ഡിനുള്ള അവാര്‍ഡിന് നീല്‍ എന്റര്‍ടെയ്ന്‍മെന്റും സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അവാര്‍ഡിന് ചിപ്‌സാന്‍ ഏവിയേഷനുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മറ്റ് അവാര്‍ഡുകള്‍: മികച്ച എജ്യുക്കേഷന്‍ ബ്രാന്‍ഡ് – കോണ്‍സ്പി അക്കാഡമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്; മികച്ച റീട്ടെയ്ല്‍ ബ്രാന്‍ഡ് – ക്രോക്കറി ഡോട്ട് കോം; മികച്ച വാട്ടര്‍ പ്യൂരിഫയര്‍ ബ്രാന്‍ഡ് – അക്വാഫ്രഷ് ക്യാപിറ്റ; മികച്ച ഫുഡ് ബ്രാന്‍ഡ് – അജ്മി ഫ്‌ളോര്‍ മില്‍സ് ഇന്ത്യ; മികച്ച ഫര്‍ണീച്ചര്‍ ബ്രാന്‍ഡ് – ഫിസ്‌കോ ഇന്ത്യ; മികച്ച ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് അക്കാഡമി – കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ട്; മികച്ച ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് ബ്രാന്‍ഡ് – നെറ്റ്‌കോം സര്‍വീസസ്; മികച്ച ഇന്നോവേറ്റീവ് ടൂറിസം ബ്രാന്‍ഡ് – ട്രാന്‍സ് കാര്‍സ്; സേഫ്റ്റി ബ്രാന്‍ഡ് ഓഫ് കേരള – സ്റ്റീല്‍ ബേര്‍ഡ് ഹെല്‍മെറ്റ് ആന്‍ഡ് ടയേഴ്‌സ്; ടൂറിസം ബ്രാന്‍ഡ് ഓഫ് കേരള – ഒസാക്ക എയര്‍ട്രാവല്‍സ്; ബെസ്റ്റ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡ് – സ്മാര്‍ട്ട് പിക്‌സ് മീഡിയ; സ്‌പൈസസ് ബ്രാന്‍ഡ് ഓഫ് കേരള – മൂന്നാര്‍ സ്‌പൈസസ് ആന്‍ഡ് ഹെര്‍ബല്‍സ്; ഫാഷന്‍ ഐക്കണ്‍ ഓഫ് ദ ഇയര്‍ – ഡോ. അജിത് രവി, ചെയര്‍മാന്‍, പെഗാസസ് ഗ്ലോബല്‍; മികച്ച ലക്ഷ്വറി ബ്രാന്‍ഡ് – കേരളാ വോള്‍വോ; മികച്ച മ്യൂച്ചല്‍ ഫണ്ട് ബ്രാന്‍ഡ് – കാനറ റൊബേക്കോ; യംഗ് എന്‍ട്രപണര്‍ ഓഫ് ദ ഇയര്‍ – വിഷ്ണു എം. എം, മാനേജിംഗ്് പാര്‍ട്ണര്‍, പാലറ്റ് ഹില്‍വ്യൂ റിസോര്‍ട്ട്; ടെക്‌സ്റ്റര്‍ ബ്രാന്‍ഡ് ഓഫ് കേരള – മൊണാര്‍ക്ക് സിന്‍പ്ലാസ്റ്റ്; മികച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍ ട്രാവല്‍ ടെക്‌നോളജി – ഇന്ത്യന്‍ ട്രാവല്‍ കഫേ; മികച്ച എജ്യുക്കേഷണല്‍ എന്‍ട്രപനര്‍ – എച്ച്. അഹിനസ്, ഡയറക്ടര്‍, എംജിഎം ഗ്രൂപ്പ് ഓഫ് കോളേജസ്. എം. ദാസന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി; മികച്ച ട്രസ്റ്റഡ് ബില്‍ഡര്‍ ബ്രാന്‍ഡ് – ലോര്‍ഡ് കൃഷ്ണ ബില്‍ഡേഴ്‌സ്; മികച്ച സിആര്‍എം ബ്രാന്‍ഡ് – സെയില്‍സ് ഫോക്കസ്; ഇന്റീരിയര്‍ സൊലൂഷന്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – ഡാഫോഡില്‍ ഇന്റീരിയര്‍; കാര്‍ ഓഫ് ദി ഇയര്‍ – മറാസോ. ഇന്റീരിയര്‍ സൊലൂഷന്‍ ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ – ഡാഫോഡില്‍സ് ഇന്റീരിയേഴ്‌സ്.

 

ഒരു സംരംഭകന് വില്‍പ്പന എങ്ങനെ വര്‍ധിപ്പിക്കാം, നല്ല ജീവനക്കാരെ എങ്ങനെ കണ്ടെത്താം, നേതൃത്വഗുണം വികസിപ്പിക്കുന്നതെങ്ങനെ, സംരംഭകന്‍ പ്രൊഡക്ടീവ് ആകുന്നതെങ്ങനെ, ബിസിനസ് ലക്ഷ്യങ്ങള്‍ എങ്ങനെ ക്രമീകരിക്കാം എന്നിവയ്ക്കുള്ള ഉത്തരങ്ങളുമായാണ് ഇന്ത്യയിലും വിദേശങ്ങളിലും പ്രശസ്തനായ കോര്‍പ്പറേറ്റ് ട്രെയ്‌നറും ബിസിനസ് കോച്ചുമായ ഷമീം റഫീഖ് നയിക്കുന്ന ഏകദിന കോച്ചിംഗ് പ്രോഗ്രാം. രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടായിരത്തിലധികം സംരംഭകരുള്‍പ്പെടെ രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ള ഇദ്ദേഹം എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ്‌സ് മികച്ച എന്‍ട്രപ്രണര്‍ഷിപ്പ് കോച്ച് പുരസ്‌ക്കാരം നേടിയിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത ബിസിനസുകാരുടെ അനുഭവങ്ങളും അവര്‍ നേരിട്ട വെല്ലുവിളികളും നടപ്പാക്കിയ പ്രശ്‌നപരിഹാരങ്ങളും ഈ കോച്ചിംഗ് പ്രോഗ്രാമിന്റെ ഭാഗമായിരിക്കും.

 

വിശദവിവരങ്ങള്‍ക്ക് 9995203992, 9995185190

Spread the love
Previous ആസ്വദിക്കാം പയ്യാമ്പലത്തിന്റെ രാത്രി സൗന്ദര്യം
Next നിശാഗന്ധി നൃത്തോത്സവം 20 മുതൽ

You might also like

Special Story

ഐടി ലക്ഷ്യസ്ഥാനമാകാന്‍ കേരളം : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി സര്‍ക്കാര്‍

ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതും, അതിനൂതാനാശയങ്ങളുമായി എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രോത്സാഹനനം നല്‍കുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സിന്റെയും മേക്കര്‍ വില്ലേജിന്റെയും ഉദ്ഘാടനം കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Spread the love
LIFE STYLE

കരിപ്പൂര്‍ ചിറക് വിരിക്കുന്നു; ഡിസംബര്‍ 5 മുതല്‍ വലിയ വിമാനങ്ങളിറങ്ങും

മലപ്പുറം: ഡിസംബര്‍ 5 മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുനഃരാരംഭിക്കും. നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. രണ്‍വേയുടെ പൂര്‍ത്തികരണം നടത്തിയിട്ടും സര്‍വീസ് പുനഃരാരംഭിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ആദ്യം കരിപ്പൂരിലെത്തുക. ഡിസംബര്‍

Spread the love
NEWS

പലേരക്കട : ഓണ്‍ലൈന്‍ വിപണി കീഴടക്കിയ സംരംഭം

പലചരക്കുകളുടെ പുതുമണം നിറഞ്ഞു നില്‍ക്കുന്ന പലചരക്കുകടയുടെ കാലം കഴിയുന്നു. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈനിന്റെ കച്ചവടയിടങ്ങളില്‍ പുതിയ സങ്കേതങ്ങള്‍ തുറക്കുകയാണ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഓണ്‍ലൈനില്‍ വ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍ ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരമൊരു വ്യാപര

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply