ഇനിമുതല്‍ നീ ചിരട്ടയല്ല, നാച്വറല്‍ കോക്കനട്ട്‌ ഷെല്‍ കപ്പാണ്

ഇനിമുതല്‍ നീ ചിരട്ടയല്ല, നാച്വറല്‍ കോക്കനട്ട്‌ ഷെല്‍ കപ്പാണ്

അങ്ങനെയിരിക്കെ ചിരട്ടയ്ക്കും നല്ല കാലം വന്നിരിക്കുന്നു. വെള്ളം ചൂടാക്കാനും, അടുപ്പില്‍ കത്തിക്കാനുമൊക്കെ ചിരട്ട ഉപയോഗിക്കുന്നവര്‍ ഓര്‍ത്തോളൂ. ആയിരങ്ങളാണു കത്തി തീരുന്നത്. ഇന്നുരാവിലെ മുതല്‍ ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്നതു ചിരട്ടയാണ്. മറ്റൊന്നുമല്ല കാരണം, ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ചിരട്ടയും എത്തിയിരിക്കുന്നു.

ആമസോണ്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരപ്രകാരം ചിരട്ടയുടെ വില മൂവായിരം രൂപയാണ്. ഡിസ്‌കൗണ്ട് പ്രകാരം 1365 രൂപയ്ക്കു ഒരു ചിരട്ട ലഭിക്കും. പേരിന്റെ കാര്യത്തിലും ചെറിയൊരു പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്. നാച്വറല്‍ കോക്കനട്ട്‌  ഷെല്‍ കപ്പ് എന്നാണു നല്‍കിയിരിക്കുന്ന പേര്. പ്രകൃതിദത്തമായതിനാല്‍ ചെറിയ പോറലോ പൊട്ടലോ ഉണ്ടാവാം എന്നും മുന്നറിയിപ്പ് നല്‍കുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചിരട്ട ട്രോളുകള്‍ നിറയുകയാണ്.

Spread the love
Previous വിവാഹറാഗിംഗ് അതിരുകടക്കുന്നു : മുന്നറിയിപ്പുമായി കേരള പൊലീസ്‌
Next ഹൈടെക് ക്ലാസ് മുറികള്‍ പഠനത്തിന് ഫലപ്രദം

You might also like

SPECIAL STORY

‘Tzara’യുടെ ഭംഗിയില്‍ ആന്‍

പഠനം പൂര്‍ത്തിയാക്കി വിവാഹവും കഴിഞ്ഞ് ഒരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് കടന്ന് വന്നാല്‍ പിന്നെ സ്ത്രീയുടെ ലോകം അവരിലേക്ക് ഒതുങ്ങണമെന്നാണ് പൊതുബോധം. ഒഴിവ് സമയങ്ങള്‍ ടിവി സീരിയലിനും സൊറ പറച്ചിലിനുമായി മാറ്റിവെച്ച് എത്ര മിടുക്കികളാണേലും ആ ലോകത്തേക്ക് ചേക്കേറി കൊള്ളണ്ണം. പ്രത്യേകിച്ച്

Spread the love
NEWS

ടെലിവിഷന്‍ വിലയില്‍ വര്‍ധന

കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതോടെ എല്‍ഇഡി ടിവികള്‍ക്ക് പ്രമുഖ ബ്രാന്‍ഡുകള്‍ വില വര്‍ധിപ്പിച്ചു. എല്‍ഇഡി പാനലുകള്‍ക്കും ഇറക്കുമതി ചെയ്യുന്ന ടെലിവിഷന്‍ സെറ്റുകള്‍ക്കും നികുതി വര്‍ധിപ്പിച്ചതോടെ സ്‌ക്രീനുകളുടെ വലുപ്പമനുസരിച്ച് 300 രൂപ മുതല്‍ 2000 രൂപവരെ ടെലിവിഷനുകള്‍ക്ക് വില കൂട്ടി. സാംസങ്ങും പാനസോണിക്കുമാണ്

Spread the love
NEWS

യുവാവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി ഭാര്യയ്ക്ക് നല്‍കി; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പിഴ

ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പിഴ. യുവാവിന്റെ മൂന്നുവര്‍ഷത്തെ അക്കൗണ്ട് വിവരങ്ങളെല്ലാമാണ് ഭാര്യയ്ക്ക് നല്‍കിയത്. പരാതിക്കാരന് നഷ്ടപരിഹാരമായി 10,000 രൂപ പിഴ നല്‍കാന്‍ അഹമ്മദാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply