ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25ന് എത്തും

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25ന് എത്തും

പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി ഇരുപത്തഞ്ചിന് തിയറ്ററുകളിലെത്തും. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായപ്പോള്‍, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അവരുടെ മക്കള്‍ എത്തുന്നു എന്ന പ്രത്യേകയുമുണ്ട്. അരുണ്‍ ഗോപിയാണു ചിത്രത്തിന്റെ സംവിധാനം.

എന്നാല്‍ 1987ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമല്ല പുതിയ സിനിമയെന്നു സംവിധായകന്‍ അരുണ്‍ ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സീ സര്‍ഫറുടെ വേഷത്തിലാണു ചിത്രത്തില്‍ പ്രണവ് അഭിനയിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്കു ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണ്‍, ഗോവ തുടങ്ങിയയിടങ്ങളിലും ചിത്രത്തിന്റെ ലൊക്കേഷനുണ്ടായിരുന്നു.

Spread the love
Previous ഗവേഷണ സഹകരണത്തിന് സിഎംഎഫ്ആർഐയും മഹാരാജാസ് കോളേജും
Next ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമായി ജിഎസ്ടി ഇളവുകള്‍

You might also like

Movie News

സിനിമയെക്കുറിച്ച് ഇനിയൊന്നും ചോദിക്കരുത്: രഹസ്യം വെളിവാക്കാതെ രാജമൗലി

ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വന്‍ വിജയമായ ബാഹുബലി 2വിനു ശേഷമുള്ള ചിത്രമായതു കൊണ്ടു തന്നെ പ്രതീക്ഷകള്‍ ഏറെയാണ്. കഴിഞ്ഞദിവസം നടന്ന ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ അതിഥിയായി രൗജമൗലി എത്തിയിരുന്നു. പുതിയ ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോള്‍,

Spread the love
NEWS

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ

Spread the love
Special Story

ലൂസിഫര്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍

” ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍ ‘ നടന്‍ പ്രഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമിടുന്ന ലൂസിഫറിന്റെ ടാഗ് ലൈനാണിത്. തിന്മ എന്ന വാക്ക് വരുമ്പോള്‍ തന്നെ ഇത് ഒരു പക്കാ ആക്ഷന്‍ ചിത്രമെന്ന ബോധ്യം ആരാധകരിലേക്കെത്തിക്കഴിഞ്ഞു. ലൂസിഫര്‍ ട്രെയിലര്‍ സൃഷ്ടിച്ച

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply