ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി വിവോ

ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി വിവോ

ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ, ഇന്ത്യയിൽ 10000-15000രൂപ വിലയുള്ള സ്മാർട്ഫോൺ ശ്രേണിയിൽ 22.5ശതമാനം വിപണി വിഹിതത്തോടെ ഒന്നാമതെത്തി. ഈ വിഭാഗത്തിൽ മൂല്യാടിസ്ഥാനത്തിൽ നിലവിലെ ഏറ്റവും ഉയർന്ന വിപണി വിഹിതമായ 22.5 ശതമാനവും വിൽപ്പന എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 21.4 ശതമാനവുമാണ് വിവോ രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ ജിഎഫ്‌കെ പ്രകാരം  വിവോ,  വിൽപ്പന എണ്ണത്തിൽ  48% വളർച്ചയും,  മൂല്യത്തിന്റെ വാർഷിക വളർച്ചയിൽ 33% മുന്നേറ്റവും രേഖപ്പെടുത്തി. ഇക്കാലയളവിൽ  വ്യവസായ വളർച്ച യഥാക്രമം 11 ശതമാനം, 9 ശതമാനം എന്നിങ്ങനെയാണ്.

 

2019 ൽ വിവിധ വിലകളുടെ സ്മാർട്ഫോൺ ശ്രേണികളിലുടനീളം നൂതനവും മികച്ചതുമായ സാങ്കേതികവിദ്യകളുള്ള സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ചുകൊണ്ട് വിവോ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി.  ജി‌എഫ്‌കെ പ്രകാരം മൂന്നാം പാദത്തിൽ  10000മുതൽ 15000വരെ വിലയുള്ള  സ്മാർട്ടഫോൺ ശ്രേണിയിൽ  മികച്ച ബ്രാൻഡായി വിവോ മാറി.  കൂടാതെ, അടുത്തിടെ പുറത്തിറക്കിയ എസ്-സീരീസ്-വിവോ എസ് 1 ന്റെ ആദ്യ മോഡൽ സെപ്റ്റംബറിൽ 15ക  -20ക വില വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറി.

 

“ഉപഭോക്തൃ കേന്ദ്രീകൃതമാണ് വിവോയുടെ പ്രധാന യു‌എസ്‌പി, ഇത്  ഇന്ത്യയിലെ വിവോയുടെ  വളർച്ചയുടെയും വിജയത്തിൻറെയും കാതലായി തുടരുന്നു.  ഇന്ത്യയിലെ ഞങ്ങളുടെ വിപണി വിഹിതം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ഉപഭോക്താക്കൾ  ഞങ്ങളുടെ ശ്രമങ്ങളെ നിരന്തരം അംഗീകരിക്കുന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ ജി‌എഫ്‌കെ റിപ്പോർട്ട്‌. പുതുവർഷത്തിലും ഞങ്ങൾ സ്മാർട്ട്‌ഫോൺ പ്രേമികളെ ആശ്ചര്യപ്പെടുത്തുന്നത് തുടരുകയും തടസ്സമില്ലാത്ത അനുഭവം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.  ” ഏറ്റവും പുതിയ ജി‌എഫ്‌കെ റിപ്പോർട്ടിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ, നിപുൻ മാര്യ പറഞ്ഞു.

 

 

Spread the love
Previous സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിക്ക് ശേഷം പുതിയ സിനിമയുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്
Next കോളേരി സിമന്റ് ഒരു വിശ്വസ്ത ബ്രാന്‍ഡ്

You might also like

TECH

ഈ ഫോണ്‍ മടക്കിവയ്ക്കാം : പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

  മടക്കിവയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. ഫ്‌ളെക്‌സ്‌പൈ എന്നാണു ഫോള്‍ഡ് അപ്പ് ഫോണിനു നല്‍കിയിരിക്കുന്ന പേര്. ഫോണിന്റെ നടുവില്‍ നിന്നും മടക്കാവുന്ന വിധത്തിലാണു രൂപകല്‍പ്പന. ഡ്യുവല്‍ ക്യാമറയുള്ള ഈ ഫോണ്‍ ചൈനയിലാണു പുറത്തിറക്കിയിരിക്കുന്നത്.     റൊയോലേ എന്ന കമ്പനിയാണു ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

Spread the love
TECH

കിടിലൻ ഓഫറുകളുമായി വീണ്ടും BSNL

ദുരന്തം വേട്ടയാടിയ സമയത്ത് മറ്റ് മൊബൈൽ നെറ്റ്വർക്കുകൾ ചതിച്ചെങ്കിലും  BSNL കൂടെ ഉണ്ടായിരുന്നു. എപ്പോളും എവിടെയും bsnl ന് റേഞ്ചും കിട്ടുന്നുണ്ടായിരുന്നു.  ഇത് BSNL ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ പുതിയ ഓഫറുകളുമായി വീണ്ടും ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചിരിക്കുകയാണ് BSNL. അൺലിമിറ്റഡ് വോയിസ്‌

Spread the love
TECH

ലെനോവാ Z5 ഉടന്‍ വിപണിയില്‍

ചൈനീസ് ടെക് കമ്പിനിയുടെ ലെനോവ സെഡ് 5 ഉടന്‍ വിപണിയിലെത്തും. അടുത്ത മാസം 14 ന് പുറത്തിറങ്ങുന്ന സെഡ് 5 ന്റെ ഫീച്ചറുകള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയാണ്. മറ്റു സ്മാര്‍ട്ട് ഫോണുകളെ കടത്തിവെട്ടുന്ന തരത്തില്‍ 4 ടിബി സ്‌റ്റോറേജ് കാപ്പാസിറ്റിയാണ് പ്രധാന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply