ഉലകം ചുറ്റും കുടുംബം : ട്രക്കില്‍ കറങ്ങിയത് 24 രാജ്യങ്ങള്‍

ഉലകം ചുറ്റും കുടുംബം : ട്രക്കില്‍ കറങ്ങിയത് 24 രാജ്യങ്ങള്‍

യാത്ര തുടരുകയാണ്. കാഴ്ച്ചയുടെ അനുഭൂതി നുകര്‍ന്ന്, അതിര്‍ത്തികള്‍ കടന്ന് ഒരിക്കലും തീരാത്ത യാത്ര. ഒരു വണ്‍ഡേ ട്രിപ്പ് പോകാന്‍, വണ്‍ ഇയറായി പ്ലാന്‍ ചെയ്തിട്ടും നടക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ ഈ കുടുംബം താണ്ടിയ യാത്രാദൂരങ്ങള്‍ അറിയണം. ഓസ്ട്രിയന്‍ സ്വദേശിയായ ലിയാണ്ടറും ഭാര്യ മറിയയും മകന്‍ ലിനോക്‌സും രണ്ടു വര്‍ഷം മുമ്പു തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ്. മറികടന്നത് ഇരുപത്തിനാലു രാജ്യങ്ങള്‍.

ഓസ്ട്രിയയില്‍ നിന്നാണ് ലിയാണ്ടറിന്റെയും കുടുംബത്തിന്റെയും യാത്ര തുടങ്ങിയത്. സകുടുംബമായുള്ള യാത്രക്കായി ഒരു ട്രക്ക് രൂപമാറ്റം വരുത്തി. കിടക്കയും അടുക്കളയും ടൊയ്‌ലെറ്റുമെല്ലാം ഒരുക്കി. യാത്രയ്ക്കുള്ള പണം കണ്ടെത്താന്‍ വീടുള്‍പ്പടെ ഉണ്ടായിരുന്നതെല്ലാം വിറ്റു. പ്രഫഷണല്‍ ഫോട്ടൊഗ്രഫറാണു ലിയാണ്ടര്‍. കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരു യാത്രയല്ലെന്നും, ജീവിതം തന്നെയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

യാത്രയിലുടനീളം നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നു. ഓരോ രാജ്യത്തും ഓരോ പ്രശ്‌നങ്ങള്‍. എല്ലാം മറികടന്ന് യാത്ര തുടരുകയാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണു ലിയാണ്ടറും കുടുംബവും. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അക്കേല എന്ന പേരില്‍ യാത്രാവിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട് രണ്ടു പേരും. അക്കേല എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട്. റുഡ്യാഡ് കിപ്ലിങ്ങിന്റെ ദ ജംഗിള്‍ ബുക്കിലെ ചെന്നായയുടെ പേരാണ് അക്കേല.

Spread the love
Previous മൂന്ന് എയിംസുകള്‍ ആരംഭിക്കുന്നതിന് അംഗീകാരം
Next ഗവേഷണ സഹകരണത്തിന് സിഎംഎഫ്ആർഐയും മഹാരാജാസ് കോളേജും

You might also like

NEWS

ന്യൂ ജനറേഷന്‍ തീവണ്ടി : വന്ദേ ഭാരത് എക്‌സ്പ്രസ് വരുന്നു

പുതുതലമുറ തീവണ്ടികളിലെ വിപ്ലവം വന്ദേ ഭാരത് എക്‌സ്പ്രസ് പാളങ്ങളിലേറാന്‍ ഒരുങ്ങുന്നു. ട്രെയിന്‍ 18 എന്നു താല്‍ക്കാലിക നാമം നല്‍കിയിരുന്ന തീവണ്ടിക്ക് കുറച്ചുദിവസം മുമ്പാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നു പേരു നല്‍കിയത്. ഡല്‍ഹി – വാരണാസി റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ആദ്യം

Spread the love
Travel

വനിതയുള്‍പ്പെടെ 100 പേര്‍ മല കയറി : അഗസ്ത്യാര്‍കൂടയാത്രയ്ക്ക് തുടക്കം

വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗസ്ത്യാര്‍കൂട സന്ദര്‍ശനയാത്രയ്ക്ക് തുടക്കമായി. ആദ്യദിനം ഒരു വനിതയുള്‍പ്പെടെ 100 പേര്‍ മലകയറാനെത്തി. ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ രാവിലെ ഏഴു മണിയോടെ എത്തിയ യാത്രക്കാരെ രജിസ്‌ട്രേഷനും മറ്റു പരിശോധനകള്‍ക്കും ശേഷം ഇരുപതു പേരടങ്ങുന്ന അഞ്ചു സംഘങ്ങളാക്കി തിരിച്ചു. യാത്രയില്‍

Spread the love
Travel

എല്ലാവര്‍ക്കും ടൂറിസം : ഐക്യരാഷ്ട്രസഭയുടെ പദ്ധതി നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി കേരളം.

ഐക്യരാഷ്ട്രസഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ മുന്നോട്ട് വച്ച ‘എല്ലാവർക്കും ടൂറിസം’  (Tourism for All)  എന്ന പ്രമേയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘ബാരിയർ ഫ്രീ കേരള ടൂറിസം’ പദ്ധതിയുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply