ഊദ് നിര്‍മാണത്തിലൂടെ നേടാം പ്രതിമാസം ഒരു ലക്ഷം

സുഗന്ധം പരത്താന്‍ പുകയ്ക്കുന്ന ലക്ഷക്കണക്കിന് രൂപ വില വരുന്ന സുഗന്ധദ്രവമാണ് ഊദുകള്‍ അഥവാ അഗര്‍വുഡ് ദൂപ്പുകള്‍. ഇത് ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ഏത് സംരംഭകനും നിര്‍മിക്കാം. ഊദ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാണ്. അന്യ സംസ്ഥാനത്തെ ഈ വിപണികളില്‍ നിന്ന് ഇത് വാങ്ങിക്കൊണ്ടുവന്ന് പ്രത്യേക മോള്‍ഡുകളില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാം.

 

അസംസ്‌കൃത വസ്തുക്കളുടെ സംഭരണം സംരംഭകന് എളുപ്പമായിരിക്കില്ല, കാരണം ഇത് കേരളത്തില്‍ ലഭിക്കുന്നല്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ വിപണികളില്‍ ഊദിന്റെ അസംസ്‌കൃത വസ്തുക്കള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. നിര്‍മാണം പഠിക്കുക എന്നുള്ളതും ഒരു നിര്‍ണായക ഘടകമാണ്. ഇതിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്ന ഏജന്‍സികള്‍ കേരളത്തിലുണ്ട്. ആകര്‍ഷകമായ പായ്ക്കിംഗാണ് മറ്റൊരു ഘടകം.

 

സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ഊദിന്റെ ചെലവ് കുറഞ്ഞ രൂപമാണ് നാം നിര്‍മിക്കുന്നതെങ്കിലും അതിന്റെ പായ്ക്കിംഗ് ആകര്‍ഷകമാകണം. എന്നാല്‍ മാത്രമേ നല്ല വിപണി തുറന്നുകിട്ടുകയുള്ളൂ. ചെറുകിട സംരംഭകര്‍ക്ക് ഒരു ലക്ഷം രൂപ കൊണ്ട് ഈ മേഖലയിലേക്ക് പ്രവേശിക്കാം. ഊദിന്റെ ആരാധകരായ എല്ലാ രാജ്യങ്ങളിലും ഇതിന്റെ വിപണി കണ്ടെത്താം. പൊന്നിനേക്കാള്‍ വിലയുള്ള ഒറിജിനല്‍ ഊദിനെ വെല്ലുന്നവിധം നിര്‍മിച്ച് നല്‍കിയാല്‍ ഊദിന്റെ ആരാധാകരായ സാധാരണ ജനങ്ങളിലേക്ക് എത്താന്‍ സാധിക്കും. അപാരമായ വിപണിയും തുറന്നുകിട്ടും.

Spread the love
Previous ഏലക്കൃഷിയിലൂടെ നേടാം പ്രതിവര്‍ഷം ലക്ഷങ്ങള്‍
Next എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ വരില്ല

You might also like

SPECIAL STORY

 സലിം നായരുടെ ഡിജിറ്റല്‍ ആര്‍ട് സംഗീതത്തിലലിഞ്ഞ് ചേര്‍ന്ന് കൊച്ചി

കൊച്ചി: പ്രമുഖ ജാസ് ഫഌട്ടിസ്റ്റ് സലിം നായരുടെ നേതൃത്വത്തിലുള്ള ദി സലീം നായര്‍ ബാന്‍ഡ് അവതരിപ്പിച്ച ഡിജിറ്റല്‍ ആര്‍ട്ട് സംഗീതപരിപാടി ‘ഡികോഹിയേഴ്ഡ്’ സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. പനമ്പിള്ളി നഗറിലെ ഫോര്‍പ്ലേയില്‍ നടന്ന പരിപാടിയില്‍ ഡിജിറ്റല്‍ ഈണം പകര്‍ന്ന കവിതകള്‍, ഏബ്ള്‍ടണ്‍ ലൈവും

Spread the love
NEWS

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി

ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് നാളെ പത്തനംതിട്ട ജില്ലയ്ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ വ്യക്തമാക്കി. Spread the love

Spread the love
NEWS

ബിസിനസുകാരന്റെ മകള്‍ക്ക്‌ വരനെ ആവശ്യമുണ്ട്. പ്രതിഫലം 2 കോടി, പിന്നെ കോടികളുടെ സ്വത്തും

തന്റേതല്ലാത്ത കാരണത്താല്‍ കോടീശ്വരനായിപ്പോയ ഒരു ബിസിനസുകാരന്‍ മകള്‍ക്കു വരനെ അന്വേഷിക്കുകയാണ്. നിബന്ധനകള്‍ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ മകളുടെ വരനു നല്‍കുന്ന കാര്യങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. പ്രതിഫലമായി പ്രതിശ്രുത വരനു നല്‍കുന്നതു രണ്ടു കോടി 23 ലക്ഷത്തിലധികം രൂപ. പിന്നെ കോടികള്‍ വിലമതിക്കുന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply