ഓഫീസ് ഫര്‍ണീച്ചറുകളുടെ ലോകമൊരുക്കി ക്ലാസിക്ക് ഫര്‍ണീച്ചര്‍

ഓഫീസ് ഫര്‍ണീച്ചറുകളുടെ ലോകമൊരുക്കി ക്ലാസിക്ക് ഫര്‍ണീച്ചര്‍

എട്ടു മണിക്കൂറോളം സുഖകരമായി ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉള്ളതാവണം തൊഴിലിടങ്ങള്‍. ഈയൊരു അനുഭവം ജോലിക്കാരന്റെ പ്രൊഡക്റ്റിവിറ്റിയും ജോലി ചെയ്യാനുള്ള താല്‍പ്പര്യവും വളരെയധികം വര്‍ധിപ്പിക്കും. ഓഫീസിലെ വസ്തുക്കളും ഫര്‍ണീച്ചറുകളുമൊക്കെയാണു സുഖദമായ ഈ അനുഭവം നല്‍കേണ്ടത്. അവിടെയാണു ക്ലാസിക്ക് ഫര്‍ണീച്ചര്‍ കളം നിറയുന്നത്. ഒരു ഓഫീസിന് ഇണങ്ങുന്ന വിധത്തില്‍, ഒരു ജോലിക്കാരനു മനസിനു ചേരുന്ന വിധത്തിലുള്ള ഓഫീസ് ഫര്‍ണീച്ചറുകള്‍ ഉത്പാദിപ്പിച്ചു വിപണനം നടത്തുകയാണ് എറണാകുളം ആസ്ഥാനമായുള്ള ക്ലാസിക്ക് ഫര്‍ണീച്ചര്‍. പതിനെട്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ക്ലാസിക് ഫര്‍ണീച്ചേഴ്‌സ് ഇന്നു ഓഫീസ് ഫര്‍ണീച്ചറുകളുടെ ഉല്‍പ്പാദനത്തിലേയും വിപണനത്തിലേയും അവസാനവാക്ക് തന്നെയായി മാറിയിരിക്കുന്നു. ഫര്‍ണീച്ചര്‍ ഉല്‍പ്പാദനത്തിലെ ഈ സ്‌പെഷ്യലൈസേഷന്‍ തിരിച്ചറിഞ്ഞതിനെക്കുറിച്ചും, മുന്‍നിരയില്‍ എത്തിയതിനെക്കുറിച്ചും ക്ലാസിക്ക് ഫര്‍ണീച്ചേഴ്‌സ് ചെയര്‍മാന്‍ പ്രിന്‍സ് മാത്യൂ സംസാരിക്കുന്നു.

 

ബാംഗ്ലൂരില്‍ കണ്ടറിഞ്ഞു, കൊച്ചിയില്‍ തുടക്കമിട്ടു

2001 ലാണ് ഫര്‍ണീച്ചര്‍ ഷോപ്പായി തുടക്കം കുറിക്കുന്നത്. പിതാവിനു നേരത്തെ സ്റ്റീല്‍ ഫര്‍ണീച്ചര്‍ യൂണിറ്റുണ്ടായിരുന്നു. യൂണിറ്റുള്ളതു കൊണ്ടു തന്നെ അതിന്റെ സമീപത്തായി ഷോപ്പും ആരംഭിക്കുകയായിരുന്നു. 2005ലാണ് ഓഫീസ് ഫര്‍ണീച്ചര്‍ മാനുഫാക്ച്ചറിങ് യൂണിറ്റിലേക്കു തിരിയുന്നത്. അതിനുമുമ്പ് ബാംഗ്ലൂരില്‍ നിന്നും വാങ്ങി വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ബിരുദപഠനത്തിനു ശേഷം ബാംഗ്ലൂരില്‍ ജോലിക്കു പോയി. അവിടുത്തെ ഓഫിസ് ഫര്‍ണീച്ചര്‍ ഉല്‍പ്പാദനത്തെക്കുറിച്ചും വിപണനത്തെക്കുറിച്ചും അറിയാന്‍ സാധിച്ചു. അത്തരമൊരു സംരംഭം ഇവിടെയും തുടങ്ങാം എന്നൊരു ആശയം അന്നേ മനസില്‍ ഉണ്ടായിരുന്നു.

 

ഓഫീസ് ഫര്‍ണീച്ചറുകളുടെ ലോകത്തേക്ക്

ബാംഗ്ലൂരില്‍ ഓഫീസ് ഫര്‍ണീച്ചറിന്റെ സാധ്യത തിരിച്ചറിഞ്ഞിരുന്നു. അക്കാലത്തു കേരളത്തില്‍ ഈവിധം അധികമാരും ചിന്തിച്ചു തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ആ മേഖലയിലൊരു സംരംഭം തുടങ്ങിയാല്‍ വിജയിക്കുമെന്നൊരു തോന്നലുണ്ടായി. പിന്നീട് ആ മോഹത്തിനു ചിറകു നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബാംഗ്ലൂരില്‍ നിന്നു സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വില്‍ക്കുന്ന രീതി നാലഞ്ചു വര്‍ഷം തുടര്‍ന്നു. 2005ല്‍ സ്വന്തം യൂണിറ്റും ആരംഭിച്ചു. ചെറിയ രീതിയിലായിരുന്നു ഓഫീസ് ഫര്‍ണീച്ചറിന്റെ യൂണിറ്റിനു തുടക്കമിട്ടത്. അപ്പോഴും സ്റ്റീല്‍ ഫര്‍ണീച്ചറിന്റെ വര്‍ക്കും തുടര്‍ന്നു. എന്നാല്‍ കുറച്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓഫീസ് ഫര്‍ണീച്ചറിന് ആവശ്യക്കാര്‍ കൂടി. അതോടെ സ്റ്റീല്‍ ഫര്‍ണീച്ചറിന്റെ ജോലികള്‍ അവസാനിപ്പിച്ച്, പൂര്‍ണ്ണമായും ഓഫീസ് ഫര്‍ണീച്ചര്‍ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ERGOTECH, സ്വന്തം ബ്രാന്‍ഡ്

ഓഫീസ് ഫര്‍ണീച്ചര്‍ മാനുഫാക്ച്ചറിങ്ങില്‍ പുറമേ നിന്നു വളരെ കുറച്ചു പാര്‍ട്‌സ് മാത്രമേ വാങ്ങുന്നൂള്ളൂ. സ്വന്തമായി ഉത്പാദിപ്പിക്കുന്നതാണ് എപ്പോഴും നല്ലത്. പുറത്തു നിന്നു വാങ്ങുന്ന പലതിനും കാണാനുള്ള ഭംഗി മാത്രമേ ഉണ്ടാവുകയുള്ളൂ. ഗുണനിലവാരം ഉറപ്പ് നല്‍കാന്‍ കഴിയില്ല. ERGOTECH എന്ന സ്വന്തം ബ്രാന്‍ഡിന്റെ പേരിലാണു ഇപ്പോള്‍ ഓഫീസ് ഫര്‍ണീച്ചറുകള്‍ വില്‍ക്കുന്നത്. ആറു വര്‍ഷത്തോളമായി ഈ ബ്രാന്‍ഡിങ് തുടങ്ങിയിട്ട്.

 

പുതിയ ബ്രാന്‍ഡ് വരുന്നു, അതികായര്‍ ഒന്നിക്കുന്നു
ഏകദേശം ഇരുപത്തഞ്ചു കൊല്ലത്തെ ഫര്‍ണീച്ചര്‍ ഉല്‍പ്പാദന പാരമ്പര്യമുള്ള ക്ലാസിക് ഫര്‍ണീച്ചറും, ഇരുപതു വര്‍ഷത്തെ പാരമ്പര്യമുള്ള റോയല്‍ ഫര്‍ണീച്ചര്‍ അങ്കമാലിയും ചേര്‍ന്നു പുതിയൊരു സംരംഭം ആരംഭിക്കുകയാണ്. നാഷണല്‍ ഫര്‍ണീച്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ് എന്നു പേരു നല്‍കിയിരിക്കുന്ന ഈ സംരംഭം അങ്കമാലിക്കടുത്തുള്ള മൂക്കന്നൂരില്‍ ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗവണ്‍മെന്റിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും പുതിയ സംരംഭത്തിനു നല്ല പിന്തുണയാണ് ലഭിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഫര്‍ണീച്ചര്‍ ഉല്‍പ്പാദന വിപണനരംഗത്തെ അതികായര്‍ ഒന്നിക്കുമ്പോള്‍, ഓഫീസ് ഫര്‍ണീച്ചറുകളുടെ പുതിയൊരു ബ്രാന്‍ഡായി തന്നെ രംഗപ്രവേശം ചെയ്യുകയാണ്. ഗുണനിലവാരത്തില്‍ ശ്രദ്ധ ചെലുത്തി എല്ലാ തലത്തിലുള്ളവര്‍ക്കും താല്‍പ്പര്യം ജനിപ്പിക്കുന്ന വിധത്തിലുള്ള പുതുതലമുറ ഫര്‍ണീച്ചറുകളായിരിക്കും ഉല്‍പ്പാദിപ്പിക്കുക.

ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഫര്‍ണീച്ചറുകളോട് കിടപിടിക്കത്തക്ക രീതിയിലായിരിക്കും ഉല്‍പ്പാദനം. അതിനൂതനമായ മെഷിനറികളും അതിപ്രഗത്ഭരായ തൊഴിലാളികളേയും അണിനിരത്തിക്കൊണ്ടാണ് നാഷണല്‍ ഫര്‍ണീച്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ് പിറവി കൊള്ളുന്നത്. ഇത്രയധികം വര്‍ഷത്തെ അനുഭവപാരമ്പര്യമുള്ള രണ്ടു സ്ഥാപനങ്ങള്‍ ഒന്നിക്കുമ്പോള്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

ഗുണമേന്മയുള്ള ഫര്‍ണീച്ചറുകള്‍ നല്‍കിയതു കൊണ്ടാണു ഇത്രയും കാലം വിപണിയിലെ മുന്‍പന്തിക്കാരായി മുന്നോട്ടു പോകാന്‍ സാധിച്ചത്. അതുകൊണ്ടു തന്നെ ഗുണനിലവാരത്തിന് അത്രയേറെ പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുക.

 

ക്ലാസിക്ക് ഫര്‍ണീച്ചറിലെ ഉല്‍പ്പന്നങ്ങള്‍

എക്‌സിക്യൂട്ടീവ് ലെതര്‍ ചെയര്‍
ക്ലാസിക്ക് ലെതര്‍ ചെയര്‍
കംപ്യൂട്ടര്‍ ചെയര്‍
വൈവിധ്യമാര്‍ന്ന മെഷ് ചെയര്‍ കളക്ഷന്‍
മോള്‍ഡഡ് എക്‌സിക്യൂട്ടീവ് ചെയര്‍
മോള്‍ഡഡ് കംപ്യൂട്ടര്‍ ചെയര്‍
പെര്‍ഫോ കുഷ്യന്‍ ചെയര്‍
ബാങ്കറ്റ് ചെയര്‍ കളക്ഷന്‍
സോഫ സിരീസ്
ഓഫീസ് ടേബിള്‍
ഓഫീസ് കബോര്‍ഡ്
സ്റ്റീല്‍ റാക്ക്
മാനേജീരിയല്‍ ചെയര്‍

Spread the love
Previous RESTOFIX : റസ്റ്ററന്റുകളുടെ വഴികാട്ടി
Next രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകൾക്കായി കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം

You might also like

SPECIAL STORY

യുനാനി ചികിത്സയെ ജനകീയമാക്കി യുറാനസ്

വൈദ്യശാസ്ത്ര മേഖലയിലെ അതിപുരാതന ചികിത്സാ രീതിയായ യുനാനി വൈദ്യശാസ്ത്രത്തെ അതിന്റെ പൂര്‍ണതയോടെ അവതരിപ്പിച്ചുകൊണ്ടാണ് മലപ്പുറം മഞ്ചേരിയിലുള്ള യുറാനസ് കേരളത്തില്‍ ചുവടുറപ്പിക്കുന്നത്. കേരള യുനാനി ഹോസ്പിറ്റല്‍ എന്ന പേരില്‍ തുടങ്ങി യുറാനസ് എന്ന പേരിലേക്ക് ബ്രാന്‍ഡ് ചെയ്തുകൊണ്ട് ആഗോള തലത്തില്‍ അറിയപ്പെടുന്ന യുനാനി

Spread the love
Business News

കുട്ടികളുടെ തനിച്ചുള്ള യാത്ര; അധിക ചാര്‍ജ് ഈടാക്കുമെന്ന് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയില്‍ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് അധിക ചാര്‍ജ് ഈടാക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇയിലെ ട്രാവല്‍ എജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് തനിച്ച് യാത്ര ചെയ്യുന്ന കുട്ടികളുടെ ഓരോ യാത്രക്കും 165 ദിര്‍ഹം

Spread the love
NEWS

ഇന്ധന വിലവര്‍ധനയില്‍ മങ്ങാതെ വാഹന വിപണി

പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചുയര്‍ന്നിട്ടും വാഹനവിപണിയെ ഇത് ഒട്ടും ബാധിച്ചില്ല. പത്ത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ വര്‍ധനവാണ് വാഹന വിപണി കീഴടക്കിയത്.  തുടര്‍ച്ചയായി രണ്ടാംമാസവും ഇതേ വര്‍ധനവ് തുടരുന്നുണ്ട്. മാരുതി സുസുകിഇന്ത്യാ, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട കാര്‍സ് എന്നിവ രണ്ടക്ക വളര്‍ച്ച

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply