ഓമനക്കുട്ടന്റെ ദുരന്ത സാഹസിക കഥ

തെറ്റില്‍ നിന്ന് കൂടുതല്‍ തെറ്റിലേക്ക് എന്ന് പറയുന്നത് പോലെയാണ് ആസിഫ് അലി എന്ന യുവതാരത്തിന്റെ കാര്യം. മോശം പടങ്ങളില്‍ നിന്ന് കൂടുതല്‍ മോശം പടങ്ങളിലേക്ക് എങ്ങനെ പോകാമെന്ന് തിരക്ക് കൂട്ടുകയാണ് ആസിഫ് അലി എന്ന് തോന്നിപ്പോകും. അത്രയ്ക്ക് വിരസത നിറഞ്ഞതും പേരിനുപോലും കഥയോ, തിരക്കഥയോ ( ഇതൊക്കെയുണ്ടോയെന്ന് പോലും സംശയം) ഇല്ലാത്ത സാഹസിക സിനിമയാണ് അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ഏറ്റവും പുതിയ ആസിഫ് അലി ചിത്രം. ഹണീബി 2 എന്ന മഹാപ്രക്ഷാളനത്തിന്റെ ചൂടൊന്ന് ആറിത്തുടങ്ങിയതിനു പിന്നാലെയാണ് ഓമനക്കുട്ടനും എത്തുന്നത്.
 ഒരു ഹെയര്‍ ഓയില്‍ സ്ഥാപനത്തിലെ നമ്പര്‍ വണ്‍ എംപ്ലോയി ആണ് നമ്മുടെ ഓമനക്കുട്ടന്‍. ഏകദേശം പച്ചക്കുതിരയിലെ സോഡാക്കുപ്പിക്കണ്ണട ദിലീപിന്റെ ചില മാനറിസങ്ങളാണ് ഓമനക്കുട്ടന്. പക്ഷെ സോഡാക്കുപ്പി കണ്ണടയില്ലെന്ന് മാത്രം. ബോധവുമുണ്ട്. എന്താണ് ഓമനക്കുട്ടന്റെ പ്രശ്‌നങ്ങളെന്നൊന്നും വിവരിക്കാന്‍ ലേഖകന്‍ മുതിരുന്നില്ല. കാരണം അതിന് സംവിധായകനും മുതിര്‍ന്നിട്ടില്ല. സഹജീവനക്കാരിയെ പ്രപ്പോസ് ചെയ്യുന്ന ഓമനക്കുട്ടന് പോസിറ്റീവായുള്ള മറുപടി ലഭിക്കാത്തതാണ് ചിത്രത്തിലെ പ്രധാന വഴിത്തിരിവ്. തുടര്‍ന്ന് ഓമനക്കുട്ടന് തന്റെ ബോസ് ചന്ദ്രശേഖര്‍ (സിദ്ദിഖ്) ബുദ്ധി പകര്‍ന്നു നല്‍കുകയാണ്. അങ്ങനെ ഓമനക്കുട്ടന്‍ പഴയ ഒരു ഫോണ്‍ തപ്പിയെടുത്ത് അതില്‍ ഒരു സിമ്മും ഇട്ട് കുറെ പെണ്‍കുട്ടികളെ വളച്ചെടുക്കുകയാണ്. ഹണി 1, ഹണി 2, ഹണി 3 എന്ന് തുടങ്ങിയ പേരുകളില്‍ സേവ് ചെയ്ത് വളച്ചെടുക്കുന്ന സ്ത്രീകളില്‍ പോലീസുദ്യോഗസ്ഥ, ബോസിന്റെ ഭാര്യ തുടങ്ങി നമ്മുടെ നായിക പല്ലവി വരെയുണ്ട്. ഇവനിതെങ്ങനെ പെട്ടെന്ന് വളച്ചെടുക്കുന്നു. ഫോണിലൂടെ പെട്ടെന്ന് വളച്ചെടുക്കാന്‍ സാധിക്കുന്ന ഒന്നാണോ പെണ്ണ്. അതും ഇത്രയുംപേരെ. അത് സംവിധായകനോട് ചോദിക്കണം. ഇതിനിടക്ക് നായകന് തലക്കടിയേറ്റ് ഉള്ള ബോധം പോകുന്നു. അവിടെ പ്രേക്ഷകന്റെയും ബോധം ലവലേശം ഇല്ലാതാകുന്നു. പിന്നെ എന്തരാണോ എങ്ങനെയാണോ ഓമനക്കുട്ടന്റെ അഡ്വെഞ്ചറെന്നത് ഒരു ഒച്ചിഴയുന്ന വേഗത്തില്‍ കണ്ട് തീര്‍ക്കണം. പിന്നെ ഈ ഓമനക്കുട്ടന്‍ ആരാ എന്തരാ എന്നതൊക്കെ ഒടുക്കത്തെ ട്വിസ്റ്റാണ്.

രോഹിത് വി എസ് എന്ന നവാഗത സംവിധായകന് ഇതൊരു തിരിച്ചടിയാണെന്ന് പറയുന്നതില്‍ ഖേദിക്കുന്നു. രോഹിതിന്റെയും സമീര്‍ അബ്ദുളിന്റെയും കഥയ്ക്ക് പേരിനുപോലും ഒരു നട്ടെല്ലില്ല. അത്രയ്ക്ക് ശുഷ്‌കമാണ് അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ കഥയും തിരക്കഥയുമെല്ലാം. വിരലിലെണ്ണാവുന്ന അഭിനേതാക്കള്‍ മാത്രമുള്ള ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മാത്രമായി ആസിഫ് അലി, ഭാവന, സിദ്ദിഖ്, സൈജു കുറുപ്പ്, ശ്രിന്ദ എന്നിവര്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളു. അഭിനയമെല്ലാം എല്ലാവരും പേരിനു മാത്രം ചെയ്തുതീര്‍ത്തു എന്ന് പറയുന്നതാകും ശരി. കാരണം ചെയ്യാന്‍ മാത്രം ഒന്നുമില്ല. കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ് എന്നിവരൊക്കെയുണ്ട് ഓമനക്കുട്ടനില്‍. ആകെ മൊത്തത്തില്‍ ഓമനക്കുട്ടന്റെ സാഹസിക കഥ പ്രേക്ഷകന് ഒരു ദുരന്തകഥയാണ് സമ്മാനിക്കുക.

റേറ്റിംഗ് – 1.5/5

(വാല്‍ക്കഷ്ണം – ഫസ്റ്റ് ഡേ മൂന്നാമത്തെ ഷോയ്ക്ക് മുപ്പത് പേരൊക്കെ ധാരാളമാണ്. ഗുസ്തി തുടങ്ങാന്‍ കുറച്ച് ലേറ്റായതാണ് ഈ സാഹസികത എഴുതിപ്പിടിപ്പിക്കാന്‍ ഇടയാക്കിയത്)

Spread the love
Previous രണ്ടു സെല്‍ഫി ക്യാമറകളുമായി എഫ്3 ഒപ്പോ
Next ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സിന് മികച്ച നേട്ടം

You might also like

Reviews

ഈ. മ. യൗ…ഒരു മരണ വീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ്…

Sujeesh K S ടൈറ്റിലില്‍ എഴുതി കാണിക്കുന്നപോല ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ആണ്. സംവിധായകന്റെ മുഴുവന്‍ കരവിരുതും പ്രകടമായ  ഈ മ യൗ കണ്ട് തിയേറ്റര്‍ വിടുന്നവരിലേക്ക് ഒരു മരണവീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ് പകരാന്‍ കഴിഞ്ഞിടത്താണ്

Spread the love
Reviews

പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

Vinu V Nair   വിനു വി നായര്‍ ഞങ്ങളേ രക്ഷിക്കൂ… നായകന്റെ നിലവിളി തിയേറ്ററില്‍ മുഴങ്ങിയപ്പോള്‍ പ്രേക്ഷകരും ഒപ്പം നിലവിളിച്ചു… ഞങ്ങളേയും രക്ഷിക്കൂ ഈ നീരാളിപ്പിടുത്തതില്‍ നിന്നും… മഹാനടനായിരുന്നു ഈ മനുഷ്യന്‍. സിനിമ കഴിഞ്ഞാലും തിയേറ്ററില്‍ നിന്നും ഇറങ്ങി പോരാന്‍

Spread the love
Reviews

കാബില്‍…പ്രണയം കൊണ്ടൊരു പ്രതികാരം

നിരവധി പ്രണയവും പ്രതികാര കഥകളും കേട്ടുപഴകിയ ബോളിവുഡില്‍ പ്രണയം കൊണ്ടൊരു വ്യത്യസ്ത പ്രതികാര കഥ പറയുകയാണ് ഹൃഥ്വിക് റോഷന്റെ കാബില്‍. അന്ധയായ യുവാവിന്റെയും യുവതിയുടെയും പ്രണയം കൊണ്ടുതന്നെ മികച്ചതായ കാബില്‍ പ്രതികാരത്തിന്റെ വ്യത്യസ്തതയിലൂടെ ഒരു മികച്ച ചിത്രമെന്ന ലേബല്‍ സ്വന്തമാക്കുന്നു. മോഹന്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply