കാബില്‍…പ്രണയം കൊണ്ടൊരു പ്രതികാരം

നിരവധി പ്രണയവും പ്രതികാര കഥകളും കേട്ടുപഴകിയ ബോളിവുഡില്‍ പ്രണയം കൊണ്ടൊരു വ്യത്യസ്ത പ്രതികാര കഥ പറയുകയാണ് ഹൃഥ്വിക് റോഷന്റെ കാബില്‍. അന്ധയായ യുവാവിന്റെയും യുവതിയുടെയും പ്രണയം കൊണ്ടുതന്നെ മികച്ചതായ കാബില്‍ പ്രതികാരത്തിന്റെ വ്യത്യസ്തതയിലൂടെ ഒരു മികച്ച ചിത്രമെന്ന ലേബല്‍ സ്വന്തമാക്കുന്നു. മോഹന്‍ ജൊദാരോ എന്ന ചിത്രത്തിന്റെ പരാജയത്തില്‍ നിന്നും ഹൃഥ്വിക് റോഷനെ വിജയ വഴിയിലേക്കെത്തിച്ചിരിക്കുകയാണ് സഞ്ജയ് ഗുപ്ത. അതിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത് ഹൃഥ്വികിന്റെ പിതാവായ രാകേഷ് റോഷനും.
ആനിമേഷന്‍ സിനിമകള്‍ക്ക് ഡബ്ബിംഗ് ചെയ്യുന്ന റോഹന്‍ ഭട്‌നാഗര്‍ എന്ന അന്ധയായ യുവാവ് അന്ധയായ സുപ്രിയയെ കോഫി ഷോപ്പില്‍ പെണ്ണു കാണുന്നതിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. ഈ പെണ്ണുകാണല്‍ ചടങ്ങ് അവരുടെ ഉള്ളിലുള്ള പ്രകാശത്തിന്റെ വെളിച്ചത്തിലാണ്. രണ്ട് നെഗറ്റീവ് ചേര്‍ന്നാല്‍ ഒരു പോസിറ്റീവുണ്ടായാലോ എന്ന തിരിച്ചറിവ് അവരെ വിവാഹത്തിലേക്കെത്തിക്കുന്നു. വിവാഹ ശേഷമുള്ള അവരുടെ മധുവിധു നാളുകള്‍ ഭീതിയുടേതാക്കിക്കൊണ്ട് അമിത് ഷെല്ലാറും സുഹൃത്തും എത്തുകയാണ്. അവിടെ നിന്ന് കാബില്‍ പ്രണയത്തിന്റെ ട്രാക്ക് വിട്ടു പ്രതികാരത്തിന്റെ ട്രാക്കിലേക്ക് മാറുകയാണ്. പിന്നീടുള്ള നിമിഷങ്ങള്‍ റോഹന്‍ ഭട്‌നാഗറിന്റെ പ്രതികാരമാണ്. പ്രേക്ഷകനെ കണ്ണീരണിയിപ്പിക്കുന്നതും മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ രംഗങ്ങളിലൂടെ കാബില്‍ പൂര്‍ണതയിലേക്കെത്തുന്നു.
റോഹന്‍ ഭട്‌നാഗറെന്ന ഹൃഥ്വിക് റോഷന്റെയും സുപ്രിയയെന്ന യാമി ഗൗതത്തിന്റെയും മികച്ച പ്രകടനമാണ് കാബിലില്‍ കാണാന്‍ സാധിക്കുക. സഹോദരന്‍മാരായ രോണിത് റോയും രോഹിത് റോയും ചിത്രത്തില്‍ സഹോദരന്‍മാരായിതന്നെ പ്രതിനായക വേഷം ഭംഗിയാക്കിയിട്ടുണ്ട്. ജസ്ബ എന്ന ചിത്രത്തിന്റെ വിജയ പാത തുടരാന്‍ സഞ്ജയ് ഗുപ്ത എന്ന സംവിധായകന് കാബിലിലൂടെ സാധിച്ചിട്ടുണ്ട്. രാജേഷ് റോഷന്റെ സംഗീതത്തില്‍ വിരിഞ്ഞ ഗാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. 2013ല്‍ ക്രിഷ് ത്രി ക്കുശേഷം വിജയ ചിത്രങ്ങളൊന്നും ഇല്ലാതിരുന്ന ഹൃഥ്വിക് റോഷന്റെ ഗംഭീര തിരിച്ചുവരവാണ് കാബില്‍.

Spread the love
Previous 200 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് മൈജി
Next ഓസ്‌കാര്‍ വേദിയില്‍ ദീപികയെത്തിയില്ല, കാരണം പ്രിയങ്ക ?

You might also like

MOVIES

ഡിജിറ്റല്‍ ഇന്ത്യക്കെതിരെ വിശാലിന്റെ ചെക്ക്

Sujeesh K S പണക്കാരനും പാവപ്പെട്ടവനും മധ്യവര്‍ഗവുമടങ്ങുന്ന ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രത്തില്‍ ഇവരെയെല്ലാം പൊതുവായി ബന്ധിപ്പിക്കുന്ന ഒന്നാണ് പണം. ഈ പണത്തെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാര്‍ഡ്‌ലെസ് മണിയാക്കിവത്കരിച്ചതിന്റെ സുരക്ഷിതത്വമില്ലായ്മയും, എന്തിനും ഏതിനും ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച് അതിലൂടെ ഇന്ത്യക്കാരുടെ ഓരോരുത്തരുടെയും

Spread the love
MOVIES

പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

Vinu V Nair   വിനു വി നായര്‍ ഞങ്ങളേ രക്ഷിക്കൂ… നായകന്റെ നിലവിളി തിയേറ്ററില്‍ മുഴങ്ങിയപ്പോള്‍ പ്രേക്ഷകരും ഒപ്പം നിലവിളിച്ചു… ഞങ്ങളേയും രക്ഷിക്കൂ ഈ നീരാളിപ്പിടുത്തതില്‍ നിന്നും… മഹാനടനായിരുന്നു ഈ മനുഷ്യന്‍. സിനിമ കഴിഞ്ഞാലും തിയേറ്ററില്‍ നിന്നും ഇറങ്ങി പോരാന്‍

Spread the love
MOVIES

ഈ. മ. യൗ…ഒരു മരണ വീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ്…

Sujeesh K S ടൈറ്റിലില്‍ എഴുതി കാണിക്കുന്നപോല ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ആണ്. സംവിധായകന്റെ മുഴുവന്‍ കരവിരുതും പ്രകടമായ  ഈ മ യൗ കണ്ട് തിയേറ്റര്‍ വിടുന്നവരിലേക്ക് ഒരു മരണവീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ് പകരാന്‍ കഴിഞ്ഞിടത്താണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply