കിഫ്ബി:  748.16 കോടിയുടെ  പദ്ധതികൾക്ക് അംഗീകാരം

കിഫ്ബി: 748.16 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 34ാമത് ബോർഡ് യോഗത്തിൽ 748.16 കോടി രൂപയുടെ ഒൻപത് പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിനുപുറമേ, 863.34 കോടി രൂപയുടെ ഉപപദ്ധതികൾക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകിയ അംഗീകാരം ബോർഡ് സാധൂകരിച്ചതായും ചെയ്തതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ 512 പദ്ധതികളിലായി ആകെ 41,325.91 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്.

പുത്തൂർ സുവോളജിക്കൽ പാർക്ക് (157.57 കോടി), എൽ.പി ആൻറ് യു.പി സ്‌കൂളുകൾക്കുള്ള ഹൈടെക് ലാബ് (292 കോടി), ആലപ്പുഴ മൊബിലിറ്റി ഹബ്-ഫേസ് 1- കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (129.12 കോടി), പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ (112.22 കോടി) തുടങ്ങിയ പ്രധാന പദ്ധതികൾ ഇതിൽ ഉൾപ്പെടും. കിഫ്ബി പദ്ധതികൾക്കായി ഇതുവരെ 1076.08 കോടി രൂപ റിലീസ് ചെയ്തതായും മന്ത്രി അറിയിച്ചു.

പുതിയ പദ്ധതികൾ അംഗീകരിച്ചതിനു പുറമേ മൂന്ന് യോഗങ്ങളിൽ അംഗീകരിച്ച പദ്ധതികളുടെ നിർവഹണ നടപടികളും യോഗം വിലയിരുത്തി. ഇതിനുപുറമേ നൂതന ധനസമാഹരണ മാർഗങ്ങൾ വഴി കിഫ്ബി പദ്ധതികൾക്ക് ധനസമാഹരണം നടത്തുന്നതിനാവശ്യമായ അസറ്റ് മാനേജ്‌മെൻറ് കമ്പനിയുടെ രൂപീകരണം വിലയിരുത്തി. ലണ്ടൻ, സിങ്കപ്പൂർ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വഴി മസാല ബോണ്ട് പുറപ്പെടുവിക്കുന്നതും, വിവിധ ബാങ്കുകളിൽ നിന്ന് ആദായകരമായ ലോണുകൾ എടുക്കുന്നതും, പ്രവാസി ചിട്ടി പദ്ധതി വഴിയുള്ള ധനസമാഹരണം സംബന്ധിച്ച പുരോഗതിയും യോഗം വിലയിരുത്തി.ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനും പുറമേ മറ്റ് ബോർഡ് അംഗങ്ങളും പങ്കെടുത്തു.

Spread the love
Previous ടിക്ക് ടോക്ക് അമ്മാമ്മ സിനിമയില്‍ : സുന്ദരന്‍ സുഭാഷില്‍ അമ്മാമ്മയ്‌ക്കൊപ്പം കൊച്ചുമകനും
Next തോറ്റതിന് കുറ്റം കേരളത്തിലെ പിച്ചിന്; ബാറ്റിംഗ് ദുഷ്‌കരമായിരുന്നുവെന്ന് ക്യാപ്റ്റന്‍

You might also like

NEWS

സഹകരണ ബാങ്കുകള്‍ക്ക് പുതിയ പദ്ധതിയുമായി റിസര്‍വ് ബാങ്ക്

രാജ്യത്തെ അര്‍ബര്‍ സഹകരണ ബാങ്കുകളെ സാമ്പത്തികമായി കരുത്തുറ്റവയാക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക്.  അര്‍ബര്‍ സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി അംബ്രല്ല ഓര്‍ഗനൈസേഷന്‍ (യുഒ) രൂപീകരിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. മൂന്ന് ദിവസമായി ദില്ലിയില്‍ ഗവര്‍ണറുടെ അദ്ധ്യക്ഷതയില്‍

Spread the love
Business News

ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍ . പ്രമുഖ അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന് നല്‍കിയ കണക്കില്‍ 45,680 കോടി രൂപ കിട്ടാക്കടം ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു. ഐ.ഡി.ബി.ഐ ബാങ്കിനെ ഉള്‍പ്പെടുത്താതുള്ള കണക്കാണിത്. ഇതു കൂടി പരിഗണിച്ചാല്‍  55,960 കോടി

Spread the love
Business News

നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.   ആദായനികുതി വെട്ടിച്ചതിനാണ് സിദ്ദുവിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. യാത്രക്കു ചെലവിട്ട 3824282 രൂപ, വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ചെലവിട്ട 2838405, ശമ്പളയിനത്തിലെ 4711400, ഇന്ധനത്തിന് ചെലവിട്ട

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply