കോച്ചാവാന്‍ പ്രത്യേക പരിശീലനം : ദളപതി 63യുടെ വിശേഷങ്ങള്‍

കോച്ചാവാന്‍ പ്രത്യേക പരിശീലനം : ദളപതി 63യുടെ വിശേഷങ്ങള്‍

പുതിയ ചിത്രത്തിലെ കഥാപാത്രമാവാന്‍ ഇളയദളപതി വിജയ് പ്രത്യേക പരിശീലനം നേടുമെന്നു വാര്‍ത്തകള്‍. ദളപതി 63 എന്നാണു ചിത്രത്തിനു നല്‍കിയിരിക്കുന്ന താല്‍ക്കാലിക ടൈറ്റില്‍. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലാണു വിജയ് എത്തുന്നത്. ഏറെക്കാലമായി സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീതം പകരുന്നത് ഓസ്‌കര്‍ ജേതാവ് എ. ആര്‍. റഹ്മാനാണ്.

 

ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. വുമണ്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായിട്ടാണു ചിത്രത്തില്‍ വിജയ് എത്തുന്നത്. ഈ വേഷത്തിനായി പ്രത്യേക ശാരീരിക പരിശീലനം നേടും. ശരീരഭാരം കുറച്ചിട്ടായിരിക്കും ചിത്രത്തില്‍ വിജയ് പ്രത്യക്ഷപ്പെടുക. ഇതാദ്യമായാണ് ഒരു കഥാപാത്രമാവാന്‍ വേണ്ടി വിജയ് ശരീരഭാരം കുറയ്ക്കുന്നത്.

 

നയന്‍താരയാണു ചിത്രത്തിലെ നായിക. യോഗി ബാബു, വിവേക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Previous കുറഞ്ഞ ചിലവേ വരൂ; സുന്ദരമാക്കാം നിങ്ങളുടെ വീട്
Next മൂന്നാറില്‍ മഞ്ഞ് പെയ്യുമ്പോള്‍, വണ്‍ഡേ ട്രിപ്പുമായി ഡിടിപിസി

You might also like

MOVIES

കാത്തിരിപ്പിനൊടുവില്‍ പൂമരമെത്തി

ഒരു വര്‍ഷത്തോളമായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാമിന്റെ പൂമരം തിയേറ്ററുകളിലെത്തി. 2016 നവംബറില്‍ പുറത്തിറങ്ങിയ ഞാനും ഞാനുമെന്റാളും എന്ന ഗാനം ഒരവര്‍ഷത്തോളമായി ആസ്വാദകരുടെ കര്‍ണപുടങ്ങളെ ധന്യമാക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ട്രോളന്മാര്‍ എബ്രിഡ് ഷൈനിനെയും കാളിദാസ് ജയറാമിനെയും പരിഹസിച്ച് മതിയായിരിക്കുകയാണ്.

Movie News

കൂടെയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന കൂടെയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. അഞ്ജലി മേനോനാണ് ചിത്രം സംവിധാനെ ചെയ്യുന്നത്. പാര്‍വ്വതി , പൃഥിരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ

MOVIES

അങ്കിളിന്റെ വ്യാജപതിപ്പ്

മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ അങ്കിള്‍ സിനിമയുടെ വ്യാജന്‍ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. സ്റ്റോപ്പ് പൈറസി എന്ന സ്ഥാപനത്തിന്റെ ഉടമ തുഷറിനെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്.  പൈറസി തടയുന്നതിനായി പല സിനിമാ നിര്‍മ്മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ള ആളാണ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply