ഗവേഷണ സഹകരണത്തിന് സിഎംഎഫ്ആർഐയും മഹാരാജാസ് കോളേജും

ഗവേഷണ സഹകരണത്തിന് സിഎംഎഫ്ആർഐയും മഹാരാജാസ് കോളേജും

അക്കാദമിക, ഗവേഷണ രംഗങ്ങളിൽ സഹകരിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) മഹാരജാസ് കോളേജും ധാരണയായി. സമുദ്ര ജൈവവൈവിധ്യം, മറൈൻ ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണങ്ങൾക്കും ശാസ്ത്രാവബോധ പ്രചാരണ പ്രവർത്തനങ്ങൾക്കുമുള്ള സഹകരണമാണ് ലക്ഷ്യം. ഇതോടെ, മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്ക് സിഎംഎഫ്ആർഐയിൽ പഠനാനുബന്ധ ഗവേഷണ പ്രവർത്തനങ്ങൾ നടത്താനും പരിശീലനം നേടാനും അവസരമുണ്ടാകും.
സമുദ്ര പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികൾ, പൊതുജനങ്ങളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കൽ തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്. കടലാസ് ഉപയോഗിച്ച് നിർമിച്ച ചിലവ് കുറഞ്ഞ മൈക്രോസ്‌കോപ്പുകളെ കുറിച്ചുള്ള പ്രചാരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ബോധവൽക്കരണം എന്നിവ ഇതിൽ ഉൾപെടും.
ധാരണാ പത്രത്തിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ കെ എൻ കൃഷ്ണകുമാറും ഒപ്പുവെച്ചു
Spread the love
Previous ഉലകം ചുറ്റും കുടുംബം : ട്രക്കില്‍ കറങ്ങിയത് 24 രാജ്യങ്ങള്‍
Next ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25ന് എത്തും

You might also like

NEWS

വേനൽക്കാലത്ത് ആഹാരത്തിലും ദിനചര്യകളിലും ശ്രദ്ധിക്കണം

വേനലിൽ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടരണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി. വേനൽക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും.   ശരീരബലം കുറഞ്ഞിരിക്കുന്നതിനാൽ ആഹാരത്തിൽ

Spread the love
NEWS

2018 ലോകത്തെ ഏറ്റവും ചൂടേറിയ വര്‍ഷം

കാലാവസ്ഥയില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഓരോ വര്‍ഷം കഴിയും  തോറും മഴയും ചൂടിന്റെ തോതും മാറി വരികയാണ്. കഴിഞ്ഞ വര്‍ഷം കേരളം മഹാ പ്രളയത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ആ വര്‍ഷം തന്നെ റെക്കോര്‍ഡ് താപനിലയ്ക്ക് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്.

Spread the love
Others

ഓഫ്‌റോഡിംഗിലെ രാജാവാകാന്‍ ഗൂര്‍ഖ എക്‌സ്ട്രീം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം യുവ ഉപയോക്താക്കളുള്ള വാഹനവിഭാഗമാണ് ഓഫ്‌റോഡ് വാഹനങ്ങള്‍. ടഫ് & സ്റ്റര്‍ഡി എന്ന ചിന്താഗതിയുള്ളവരാണ് സാധാരണഗതിയില്‍ ഈ വിഭാഗം തെരഞ്ഞെടുക്കുന്നത്. കാര്യമായ മത്സരാര്‍ത്ഥികള്‍ ഇല്ലാതിരുന്ന വിഭാഗമായിരുന്നതിനാല്‍ മഹീന്ദ്രയുടെ ഥാര്‍ തന്നെയായിരുന്നു വിഭാഗത്തില്‍ കേമന്‍. എന്നാല്‍ ഇതാ പുതിയൊരങ്കത്തിന് കളമൊരുങ്ങുകയാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply