ജോലി ഒഴിവുകള്‍

ജോലി ഒഴിവുകള്‍

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒഴിവുകള്‍

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു മാസം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഇംപാക്ട് ഓഫ് ഫ്‌ളഡ് ഓൺ ഫ്‌ളോറൽ എലമെന്റസ് & സോയിൽ ബയോട്ട ഇൻ പമ്പ, പെരിയാർ, ഭാരതപ്പുഴ & ചാലക്കുടി റിവേഴ്‌സ് ഇൻ കേരള’യിൽ മൂന്ന് പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവുകളുണ്ട്. ജനുവരി 10 ന് രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദ വിവരങ്ങൾക്ക് www.kfri.res.in     സന്ദർശിക്കുക.

കേരള വനഗവേഷണ സ്ഥാപനത്തിൽ 2019 ഡിസംബർ മൂന്നുവരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ”സ്റ്റഡി ഓൺ ഡൈവേഴ്‌സിറ്റി & കറന്റ് സ്റ്റാറ്റസ് ഓഫ് ഫിഷ് & ഫിഷറീസ് ഇൻ ജി.ഇ.എഫ്. മൂന്നാർ ലാന്റ്‌സ്‌കെയ്പ് പ്രോജക്ട് ഏരിയാസ്” യിൽ ഒരു പ്രോജക്ട് ഫെല്ലോയുടെയും ഒരു പ്രോജക്ട് അസിസ്റ്റന്റിന്റേയും താൽക്കാലിക ഒഴിവുണ്ട്. ജനുവരി 10 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദ വിവരങ്ങൾക്ക്  www.kfri.res.in     സന്ദർശിക്കുക.

എൻജിനീയർ ഒഴിവ്

ഒരു അർദ്ധ സർക്കാർ സ്ഥാാപനത്തിൽ എൻജിനീയർ തസ്തികയിൽ ആറ് ഒഴിവുകളുണ്ട്.  ഓപ്പൺ-മൂന്ന്, ഇ.റ്റി.ബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലിം-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ ബിരുദം, ഫൗൺട്രി/ഹെവി എൻജിനിയറിംഗ് ഇൻഡസ്ട്രിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.  2 ഡി ഡ്രായിംഗിലും 3 ഡി മോഡലിംഗിലുള്ള (എഞ്ചിനീയറിംഗ് കംപോണന്റ്‌സ്) പ്രിപ്പറേഷനിൽ പ്രവർത്തിപരിചയമുള്ളത് അഭികാമ്യം.  2018 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ പ്രായമായിരിക്കണം.

ശമ്പളം:9590-16650/- രൂപ (31,300/- അടിസ്ഥാന ഡി.എ, എച്ച്.ആർ.എ ഉൾപ്പെടെ കുറഞ്ഞ വേതനം)

യോഗ്യതയും, പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 10 ന് മുൻപ് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലധികാരിയിൽ നിന്നുള്ള എൻ.ഒ.സി കൂടി ഹാജരാക്കണം.

കരാർ നിയമനം

സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.  അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്.  എം.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത.  സാമൂഹിക പ്രതിബദ്ധതയുള്ള ജോലികൾ ചെയ്തവർക്ക് മുൻഗണന.  പ്രോജക്ട് മാനേജർ, പ്രോജക്ട് സ്റ്റാഫ് എന്നിവയിൽ ഓരോ ഒഴിവ് വീതമാണ്.  രണ്ടിനും എം.ടെക് ആണ് യോഗ്യത.  പ്രോജക്ട് മാനേജ്‌മെന്റ് ജോലികൾ ചെയ്തവർക്ക് മുൻഗണന.  ലിഫ്റ്റ് ഓപ്പറേറ്റർ, ഓഫീസ് ബോയ് ഓരേ ഒഴിവു വീതം.  10-ാം ക്ലാസ് യോഗ്യതയുണ്ടാകണം.  കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഓഫീസ് ബോയ് തസ്തികയിൽ മുൻഗണന ഉണ്ടായിരിക്കും.

 

കണ്ടന്റ് ഡവലപ്പര്‍

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടന്റ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി.

ജേർണലിസം അല്ലെങ്കിൽ മാസ്സ് കമ്മ്യൂണിക്കേഷനിൽ ഡിഗ്രി / ഡിപ്ലോമ, ഓൺലൈൻ കണ്ടന്റ് ഡെവലപ്‌മെന്റിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മലയാളത്തിലും, ഇംഗ്ലീഷിലും ടൈപ്പിംഗ് കഴിവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്.

വാക്-ഇൻ-ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായി നിർദിഷ്ട വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ iprddirector@gmail.com     എന്ന ഇമെയിൽ വിലാസത്തിലേക്ക് ജനുവരി 20 നകം അയക്കേണ്ടതാണ്. അപേക്ഷിക്കുമ്പോൾ നിലവിലുള്ള വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ നിർബന്ധമായും നൽകണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ അസ്സൽ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.

Spread the love
Previous സിനിമ പരാജയം : ബാക്കി പ്രതിഫലം വേണ്ടെന്നു സായി പല്ലവി
Next മോഷണ ആരോപണം: വിശദീകരണവുമായി ദീപ നിശാന്ത്

You might also like

Others

എയര്‍ ഇന്ത്യ നിലമെച്ചപ്പെടുത്തുന്നു

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യ നില മെച്ചപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. 2016-17 കാലയളവില്‍ 298.03 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടിയെന്ന് വ്യോമയാന മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3991.51 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അതിനു മുന്‍പ് 5884.49

Spread the love
Others

എ ടി എമ്മില്‍ പണം നിറയ്ക്കുന്നതിനുള്ള പുതിയ നിബന്ധനകളുമായി കേന്ദ്ര ആഭ്യന്തര വകുപ്പ്

എ ടി എമ്മില്‍ പണം നിറയ്ക്കുന്നതിനായി പണം കൊണ്ട് പോകുന്നതിലും എ ടി എമ്മില്‍ പണം നിറയ്ക്കുന്നതിലും കര്‍ശന നിബന്ധനകളുമായി കേന്ദ്ര ആഭ്യന്തര വകുപ്പ്. നിബന്ധനകള്‍: 1. എ ടി എമ്മില്‍ നിറയ്ക്കാനായി ഒറ്റത്തവണ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ കൊണ്ട് പോകരുത്.

Spread the love
NEWS

നവോദയ വിദ്യാലയങ്ങളില്‍ 5000 സീറ്റുകള്‍ കൂടി അനുവദിച്ചു

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 5000 സീറ്റുകള്‍ കൂടുതലായി അനുവദിച്ചതായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. മുമ്പെങ്ങുമില്ലാത്തവിധം സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply