ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റ് വിപണിയില്‍

ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റ് വിപണിയില്‍

മുംബൈ: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ പുതു തലമുറ സെഡാന്‍ ടിഗോറിന്റെ ഫേസ്‌ലിഫ്റ്റ്‌ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. മനോഹരമായ ഇന്റീരിയര്‍, എക്സ്സ്റ്റീരിയര്‍ സഹിതം ആണ് പുതിയ കാര്‍ എത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 1.2 ലിറ്റര്‍ റിവോട്രോണ്‍ എഞ്ചിന്‍ ആണ് പെട്രോള്‍ പതിപ്പില്‍ ഉള്ളത്. ഡീസല്‍ പതിപ്പിന് കരുത്ത് പകരുന്നത് 1.05 ലിറ്റര്‍ റിവോ ടോര്‍ക് എന്‍ജിനാണ്. പ്രീമിയം ലുക്കും ആകര്‍ഷകമായ ഡിസൈനും ഉള്ള വാഹനങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ അനുയോജ്യമാണ് സെഡാന്‍ സെഗ്മെന്റ് എന്ന് ടാറ്റ മോട്ടോഴ്‌സ് എം ഡിയും സി ഇ ഒ യും ആയ ഗുവാന്‍ഡര്‍ ബുഷേക് പറഞ്ഞു. പുതിയ ടിഗോര്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സാങ്കേതിക വിദ്യയും ഗുണമേന്മയും ഒത്തിണങ്ങിയ വാഹനം ആണ് ടിഗോര്‍ എന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ പ്രീമിയം പ്രത്യേകതകളോടെ ആണ് ടിഗോര്‍ എത്തിയിരിക്കുന്നത്. ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ് വാഹനത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ഹെഡ്‌ലൈറ്റില്‍ ക്രോമിയം ഇന്‍സേര്‍ട്ടുകളും ഗ്രില്ലില്‍ പെയിന്റഡ് ഷെയ്ഡും ടെയില്‍ ലാമ്പില്‍ ക്ലീയര്‍ ലെന്‍സും ഉണ്ട്. ഡ്യുവല്‍ ടോണ്‍ ഉള്ള 15 ഇഞ്ച് അലോയ് വീല്‍ ആണ് വാഹനത്തില്‍ ഉള്ളത്. ഔട്ടര്‍ റിയര്‍വ്യൂ മിറര്‍ എല്‍ ഇ ഡി ലൈറ്റ് സഹിതം ആണ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം ബ്ലാക്ക്, ഗ്രേ ഇന്റീരിയര്‍ തീമാണ് വാഹനത്തിന്റെ ഉള്ളിലുള്ളത്. ടൈറ്റാനിയം കളര്‍ ലെതര്‍ സീറ്റ്, പ്രീമിയം റൂഫ് ലൈനര്‍, കപ്പ് ഹോള്‍ഡറോടെ ഉള്ള ആംറെസ്റ് എന്നിവ വാഹനത്തിനു ലക്ഷ്വറി ലുക്ക് നല്‍കുന്നു. ഡ്രൈവര്‍മാരുടെ ഉയരത്തിനു അനുയോജ്യമായി സീറ്റിന്റെ ഉയരം ക്രമീകരിക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയ താപ നിയന്ത്രിത സാങ്കേതിക വിദ്യ (FATC)ആണ് വാഹനത്തില്‍ ഉള്ളത്.419 ലിറ്റര്‍ ആണ് ബൂട്ട് സ്പേസ്.
ഹാര്‍മന്‍ ടി എമ്മിന്റെ ആന്‍ഡ്രോയ്ഡ് ഓട്ടോ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആണ് വാഹനത്തില്‍ ഉള്ളത്. മികച്ച ശബ്ദ അനുഭവത്തിനായി 4 സ്പീക്കറുകളും 4 ട്വീറ്ററുകളും ഉണ്ട്.
യാത്രക്കാരുടെ സുരക്ഷക്കും ടാറ്റ ടിഗോര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. മികച്ച സ്റ്റീലില്‍ ആണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. കൊക്കൂണിന്റെ ഘടനയില്‍ ആണ് വാഹനത്തിന്റെ രൂപ ഘടന. രണ്ട് എയര്‍ ബാഗുകളും ആന്റി ബ്രേക്കിംഗ് സംവിധാനവും സുരക്ഷാ ക്രമീകരണമായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനും കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്ട്രോളും ഉണ്ട്.
1.2 ലിറ്റര്‍ റിവോട്രോണ്‍ എഞ്ചിന്‍ ആണ് പെട്രോള്‍ പതിപ്പില്‍ ഉള്ളത്. ഡീസല്‍ പതിപ്പിന് കരുത്ത് പകരുന്നത് 1.05 ലിറ്റര്‍ റിവോ ടോര്‍ക് എന്‍ജിനാണ്. ഉയര്‍ന്ന പെര്‍ഫോമന്‍സ് വാഹനത്തിനു നല്‍കാന്‍ ശേഷി ഉള്ളതാണ് ഈ എന്‍ജിനുകള്‍. വാഹനത്തിന്റെ വൈബ്രേഷന്‍ കുറക്കാന്‍ ഉള്ള സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മള്‍ട്ടി ഡ്രൈവ് മോഡ് സൗകര്യപ്രദമായ യാത്ര പ്രദാനം ചെയ്യുന്നു. XE, XM, XZ, XZA, XZ+ എന്നീ അഞ്ച് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.
പുതിയ ടിഗോറിന്റെ പെട്രോള്‍ വേരിയന്റിന്റെ വില 5,20000 മുതല്‍ 6,65000 വരെയും ഡീസല്‍ വേരിയന്റിന്റെ വില 6,09000 മുതല്‍ 7,38000 വരേയുമാണ്

Spread the love
Previous നിസ്സാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആമിര്‍ ഖാന്‍
Next എസി കോച്ചുകളിലെ ബ്ലാങ്കറ്റും ബെഡ്ഷീറ്റും മോഷണം പോകുന്നു; റെയില്‍വേയുടെ നഷ്ടം നാലായിരം കോടി

You might also like

NEWS

ജാവ ഷോറൂമുകള്‍ കേരളത്തില്‍ ഏഴിടങ്ങളില്‍

  റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ശ്രേണിയെ വെല്ലുവിളിച്ച് മഹീന്ദ്ര ലെജന്‍ഡ്‌സ് & ക്ലാസിക്‌സ് വിപണിയിലെത്തിക്കുന്ന ജാവ മോഡലുകളുടെ ഷോറൂമുകള്‍ പ്രഖ്യാപിച്ചു. 27 സംസ്ഥാനങ്ങളിലുമായി 105 ഷോറൂമുകളാണ് ആകെയുള്ളത്. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളിലായി വിവിധ ഷോറൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ ഷോറൂമുകള്‍ അധികം

Spread the love
AUTO

ഞെട്ടിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി എര്‍ട്ടിഗയെത്തുന്നു

മള്‍ട്ടിപര്‍പ്പസ് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത വാഹനമാണ് സുസുക്കി എര്‍ട്ടിഗ. കാലഹരണപ്പെട്ട രൂപത്തില്‍ നിന്നും ഇതാ മുഖം മിനുക്കി എത്തിയിരിക്കുന്നു ഈ എംപിവി. 7.44 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന ഈ വാഹനത്തിന് മികച്ച ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. പെട്രോള്‍ വകഭേദത്തിന്

Spread the love
AUTO

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു; ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16 ന്‌

റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് എത്തുന്നു. സാധാരണ ക്വിഡിന്റെ രൂപഭാവങ്ങളില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയായിരിക്കും ഇലക്ട്രിക് ക്വിഡും എത്തുക. വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന് ഷാങ്ഹായ് മോട്ടോര്‍ഷോയില്‍ നടക്കും. വാഹനം ഈ വര്‍ഷം വിപണിയില്‍ വില്‍പ്പനക്കെത്തുമെന്നാണ് കമ്പനി അധികൃതര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply