ഡിജിറ്റല്‍ ഗ്രാമങ്ങള്‍ മുതല്‍ നവഭാരതം വരെ: ഇടക്കാല ബജറ്റ് ഒറ്റനോട്ടത്തില്‍

ഡിജിറ്റല്‍ ഗ്രാമങ്ങള്‍ മുതല്‍ നവഭാരതം വരെ: ഇടക്കാല ബജറ്റ് ഒറ്റനോട്ടത്തില്‍

കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ്കാര്യ റെയില്‍വെ, കല്‍ക്കരി മന്ത്രി  പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2019-20 ലെ ഇടക്കാല ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍  ;

പുതിയ പ്രഖ്യാപനങ്ങള്‍

 കര്‍ഷകര്‍
o    12 കോടി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പി.എം. കിസാന്‍ പദ്ധതിക്ക് കീഴില്‍ പ്രതിവര്‍ഷം 6,000 രൂപ വരുമാനം ഉറപ്പാക്കല്‍
o    2018-19 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 20,000 കോടി രൂപ കൂടാതെ 2019-20 ല്‍ കാര്‍ഷിക മേഖലയുടെ മൊത്തം അടങ്കല്‍ 75,000 കോടി രൂപ
o    രാഷ്ട്രീയ ഗോകുല്‍ ദൗത്യത്തിന്റ അടങ്കല്‍ 750 കോടി രൂപയായി ഉയര്‍ത്തി.
o    പശുക്കളുടെ ജനിതക നിലവാരം സുസ്ഥിരമായി ഉയര്‍ത്തുന്നതിന് രാഷ്ട്രീയ കാമധേനു ആയോഗ്.
o    1.5 കോടി മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫിഷറീസ് വകുപ്പ്
o    മൃഗ സംരക്ഷണത്തിനും മത്സ്യ വളര്‍ത്തലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് 2% പലിശ ഇളവ്. കൃത്യമായ തിരിച്ചടവിന് 3% അധിക ഇളവ്.
o    ദുരന്ത വേളകളില്‍ നല്‍കുന്ന 2% പലിശ ഇളവ് പുനക്രമീകരിക്കപ്പെട്ട വായ്പയുടെ മുഴുവന്‍ കാലയളവിലേയ്ക്കും ബാധകമാക്കും.

 

·    തൊഴില്‍
o    അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന 10 കോടിയോളം പേര്‍ക്ക് നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുന്ന പ്രധാനമന്ത്രി ശ്രമ യോഗി മാന്‍ധന്‍ പദ്ധതി.
o    പ്രതിമാസം 100/55 രൂപയുടെ താങ്ങാവുന്ന വിഹിതത്തിലൂടെ 60 വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ പെന്‍ഷന്‍.

·    ആരോഗ്യം
o    22-ാമത് എയിംസ് ഹരിയാനയില്‍ സ്ഥാപിക്കും.

·    തൊഴിലുറപ്പ് പദ്ധതി
o    മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 2019-20 ല്‍ 60,000 കോടി രൂപയുടെ വിഹിതം.

·    പ്രത്യക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍
o    5 ലക്ഷം രൂപ വരെയുള്ള വരുമാനം ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി
o    3 കോടിയോളം ഇടത്തരക്കാരായ നികുതി ദായകര്‍ക്ക് 23,000 കോടിയിലധികം രൂപയുടെ നികുതി ഇളവ്.
o    സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി.
o    നികുതി കണക്കാക്കുന്നതിന് ബാങ്കുകള്‍ / പോസ്റ്റോഫീസ് നിക്ഷേപങ്ങള്‍ എന്നിവയുടെ റ്റി.ഡി.എസ്. പരിധി 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി ഉയര്‍ത്തും.
o    നിലവിലുള്ള ആദായ നികുതി നിരക്കുകള്‍ അതേപടി തുടരും.
o    സ്വന്തമായി താമസിക്കുന്ന രണ്ടാമത്തെ വീടിന്റെ നാമമാത്ര വാടകയ്ക്ക് മേലുള്ള നികുതി ഒഴിവാക്കി.
o    ഭവന നിര്‍മ്മാണ റിയല്‍എസ്റ്റേറ്റ് മേഖലയ്ക്ക് കുതിപ്പേകും-
o    വാടകയ്ക്ക് മേല്‍ നികുതി കണക്കാക്കുന്നതിനുള്ള ടി.ഡി.എസ്. പരിധി 1,80,000 രൂപയില്‍ നിന്ന് 2,40,000 രൂപയാക്കി ഉയര്‍ത്തി.
o    താങ്ങാവുന്ന നിരക്കിലുള്ള വീടുകള്‍ക്കുള്ള നികുതി ഒഴിവുകള്‍ 2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.

 

·    സാമ്പത്തികം
o    2019-20 ലെ ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പദനത്തിന്റെ 3.4 ശതമാനമാക്കി നിജപ്പെടുത്തി.
o    3% എന്ന ലക്ഷ്യം 2020-21 ഓടെ കൈവരിക്കും.
o    2018-19 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകമ്മി 7 വര്‍ഷം മുമ്പുള്ള 6% ല്‍ നിന്ന് 3.4% ആയി കുറച്ചു.
o    2019-20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൊത്തം ചിലവ് 13% ല്‍ അധികം വര്‍ദ്ധിച്ച്, 27,84,200 കോടി രൂപയായി.
o    2019-20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൂലധന ചെലവ് 3,36,292 കോടി രൂപ.
o    കേന്ദ്രാവിഷ്‌കൃത പദ്ധതിക്കുള്ള വിഹിതം 2019-20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 3,27,679 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.
o    ദേശീയ വിദ്യാഭ്യാസ ദൗത്യത്തിനുള്ള വിഹിതം 20% വര്‍ദ്ധിപ്പിച്ച് 38,572 കോടിരൂപയാക്കി.
o    ഐ.സി.ഡി.എസ്. നുള്ള വിഹിതം 18% വര്‍ദ്ധിപ്പിച്ച് 27,584 കോടി രൂപയാക്കി.

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധന
·    പട്ടികജാതിക്കാര്‍ക്കുള്ള വിഹിതം 35.6% ന്റെ വര്‍ദ്ധന
o    2018-19 ലെ 56,619 കോടി രൂപയില്‍ നിന്ന് 2019-20 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 76,801 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു
o    പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വിഹിതത്തില്‍ 28 % ന്റെ വര്‍ദ്ധന
o    2018-19 ലെ 39,135 കോടി രൂപയില്‍ നിന്ന് 2019-20 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 50,086 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.

പാവപ്പെട്ടവരും, പിന്നോക്ക വിഭാഗങ്ങളും 
o    പാവപ്പെട്ടവര്‍ക്കുള്ള 10% സംവരണം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 25% അധിക സീറ്റുകള്‍.
o    2019 മാര്‍ച്ചോടെ എല്ലാ വീടുകള്‍ക്കും വൈദ്യുതി കണക്ഷന്‍.

·    വടക്ക് കിഴക്ക് 
2018-19 ലെ ബജറ്റ് എസ്റ്റിമേറ്റിനെക്കാള്‍ 21% വിഹിതം വര്‍ദ്ധിപ്പിച്ച് 2019-20 ല്‍ 58,166 കോടി രൂപയാക്കി.
അരുണാചല്‍പ്രദേശ് വ്യോമയാന മാപ്പില്‍ ഇടംതേടി.
ഇത് ആദ്യാമായി മേഘാലയ, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ റെയില്‍വെ മാപ്പില്‍  ഇടംപിടിച്ചു.

നാടോടി ഗോത്രങ്ങളെ കണ്ടെത്താന്‍ സമിതി
അവശേഷിക്കുന്ന വിജ്ഞാപനം ചെയ്യപ്പെടാത്ത നാടോടി, അര്‍ദ്ധ നാടോടി ഗോത്രങ്ങളെ കണ്ടെത്തുന്നതിന് നിതി ആയോഗിന് കീഴില്‍ ഒരു പുതിയ സമിതി.  ഇവരുടെ വികസനത്തിനും ക്ഷേമത്തിനുമായി കേന്ദ്ര സാമൂഹിക നിതീ ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ പുതിയ ബോര്‍ഡ് രൂപീകരിക്കും.

 

പ്രതിരോധം
ഇത് ആദ്യമായി പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി രൂപ കടന്നു.

റെയില്‍വെ
2019-20 ബജറ്റില്‍ നിന്നും 64,587 കോടി രൂപയുടെ മൂലധന സഹായം.
1,58,658 കോടി രൂപയുടെ മൊത്തം മൂലധന ചെലവ്

വിനോദ വ്യവസായം
ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് സിനിമ ഷൂട്ടിംഗിന് അനുമതി ലഭിക്കുന്നതിന് ഏകജാലക സംവിധാനം.
നിയന്ത്രണ സംവിധാനങ്ങള്‍ കൂടുതലായും സ്വയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനതില്‍.
വ്യാജപതിപ്പികള്‍ തടയുന്നതിന് സിനിമാറ്റോഗ്രാഫ് നിയമത്തില്‍ ആന്റി ക്യംകോര്‍ഡിംഗ് വകുപ്പുകള്‍ ചേര്‍ത്ത്.

എം.എസ്.എം.ഇ.യും, വ്യാപാരികളും
ജി.എസ്.ടി.ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപയുടെ വായ്പയ്ക്ക് 2% പലിശ ഇളവ്.
ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേയ്ക്കുള്ള പര്‍ച്ചേസുകളുടെ 25% ല്‍ കുറഞ്ഞത് 3% എങ്കിലും വനിതകളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നായിരിക്കും.
കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പിനെ, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്യും.

ഡിജിറ്റല്‍ ഗ്രാമങ്ങള്‍
അഞ്ച് വര്‍ഷത്തിനകം ഗവണ്‍മെന്റ് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി മാറ്റും.

 

 

 

Spread the love
Previous നെറ്റിയിലെ ചുളുവുകള്‍ ഒരു രോഗ ലക്ഷണം കൂടിയാണ്
Next ചിരിതൂകി ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി : ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍

You might also like

NEWS

ആശ്വാസ വെളിച്ചമേകി ജീവനം : കാരുണ്യത്തിന്റെ തിരികള്‍ തെളിഞ്ഞു

വൃക്ക രോഗികള്‍ക്ക് പ്രതിമാസം മൂവായിരം രൂപ ധനസഹായം നല്‍കുന്ന ജീവനം പദ്ധതിക്ക് വയനാട്‌ ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ 2019 20 വാര്‍ഷിക പദ്ധതിയില്‍ നൂതന പദ്ധതിയായി നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ചന്ദ്രഗിരി ഹാളില്‍ ആരോഗ്യ കുടുംബക്ഷേമ

Spread the love
NEWS

ലഡു വില 17 ലക്ഷം !

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചു ലേലത്തില്‍വച്ച ലഡു വിറ്റു പോയതു പതിനേഴു ലക്ഷം രൂപയ്ക്ക്. ഹൈദരാബാദിലാണു ബലാപുര്‍ ഗണേശ് ലഡു കൂടിയ തുകയ്ക്കു വിറ്റുപോയത്. പത്തൊമ്പതു പേര്‍ പങ്കെടുത്ത ലേലത്തില്‍ ബിസിനസുകാരനായ കൊലാനു റാം റെഡ്ഡിയാണു പതിനേഴു ലക്ഷം രൂപയ്ക്കു ലഡു സ്വന്തമാക്കിയത്. ഇരുപത്തൊന്നു

Spread the love
Special Story

ലാലേട്ടന്‍ സൂപ്പറാ കൈരളി ടിഎംടിയും

വര്‍ഷം 1978. കണ്ണൂരില്‍ സംസ്ഥാന ഗുസ്തി ചാംപ്യന്‍ഷിപ്പാണ് വേദി. എണ്‍പതു കിലോഗ്രാം വിഭാഗത്തില്‍ തിരുവനന്തപുരത്തുകാരനൊരു പയ്യന്‍ മത്സരിച്ചു. പൂര്‍വകാലത്തിന്റെ ചടുലനീക്കങ്ങളില്‍ അടിപതറാതെ, അടവുകള്‍ പതറാതെ നിറഞ്ഞുനിന്നൊരാള്‍. എന്നാല്‍ പിന്നീടുള്ള കാലം ആ പേരു രേഖപ്പെടുത്തിയതു ഗുസ്തിയുടെ ഗോദയിലായിരുന്നില്ല. ആയിരങ്ങളുടെ മനസിലായിരുന്നു. അന്നത്തെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply