പേര് വിക്കിപീഡിയ, പ്രായം പതിനെട്ട്‌

പേര് വിക്കിപീഡിയ, പ്രായം പതിനെട്ട്‌

വിജ്ഞാനവ്യാപനത്തിന്റെ പതിനെട്ട്‌ വര്‍ഷങ്ങള്‍ താണ്ടുന്നു സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയ. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി വളര്‍ന്ന വിക്കിപീഡിയ താണ്ടിയ അറിവിന്റെ ദൂരങ്ങള്‍ നിരവധിയാണ്. ഇന്ന് മുന്നൂറിനടുത്തു ഭാഷകളില്‍ അമ്പത്തൊന്നു ലക്ഷത്തിലധികം ലേഖനങ്ങളുമായി വിക്കിപീഡിയ വിവരസങ്കേതിക വിദ്യയുടെ ലോത്തു വിജ്ഞാനം വിളമ്പുകയാണ്. മലയാളം അടക്കം ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളിലും വിക്കിപീഡിയ ലഭ്യമാണ്.

സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചതു റിച്ചാര്‍ഡ് സ്റ്റാള്‍മാനായിരുന്നു. ആ ആശയത്തില്‍ നിന്നാണു വിക്കിപീഡിയ പിറവിയെടുക്കുന്നത്. അമെരിക്കന്‍ സ്വദേശിയായ ജിമ്മി വെയില്‍സും ലാറി സാങ്ങറുമാണു വിക്കിപീഡിയയുടെ ശില്‍പ്പികള്‍. വളരെ ചെറിയ തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് അമ്പരിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു. ഇന്ന് ആറു ലക്ഷത്തിലധികം പേരാണ് ഒരുദിവസം മാത്രം വിക്കിപീഡിയയുടെ താളുകള്‍ പരിശോധിക്കുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

2002ലാണു മലയാളം വിക്കിപീഡിയയുടെ തുടക്കം. ആദ്യമൊക്കെ പുതിയ വിജ്ഞാനമാര്‍ഗത്തെ സ്വീകരിക്കാന്‍ മലയാളികള്‍ വിമുഖത കാണിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മാറ്റം കണ്ടുതുടങ്ങി. കൂടുതല്‍ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ഇടംപിടിച്ചു. കൂടാതെ മലയാളം ആര്‍ക്കും ഉപയോഗിക്കാം എന്ന സ്ഥിതി വന്നതോടെ സ്വീകാര്യത പതിന്മടങ്ങ് വര്‍ധിച്ചു. ഇന്നു മലയാളം വിക്കിപീഡിയയില്‍ അറുപതിനായിരത്തിലധികം ലേഖനങ്ങളുണ്ട്.

അറിവു തേടി ആധുനിക സാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ പരിശോധിക്കുക എന്നത് അധികമാരും ചിന്തിക്കാന്‍ പോലും മുതിരാതിരുന്ന കാലത്താണു വിക്കിപീഡിയക്കു തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇനിയങ്ങോട്ട് ലോകത്തെ മനുഷ്യരുടെ ജീവിതത്തില്‍ വിവരസാങ്കേതിക വിദ്യ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നു തിരിച്ചറിഞ്ഞുള്ള തുടക്കമായിരുന്നു. ആ തിരിച്ചറിവ് സത്യമാവുകയും ചെയ്തു.

Spread the love
Previous പഠനമുറി അരങ്ങായി : കഥാപാത്രങ്ങളായി അധ്യാപകനും
Next നീരജ് മാധവ് സംവിധായകനാകുന്നു

You might also like

NEWS

ശിവജിയുടെ പ്രതിമ എല്‍ ആന്‍ഡ് ടി നിര്‍മിക്കും

മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍മിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമ പ്രമുഖ എന്‍ജിനീയറിങ് കമ്പനി ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ (എല്‍ ആന്‍ഡ് ടി) പണിതുനല്‍കും. 2500 കോടി രൂപയ്ക്കാണ് എല്‍ ആന്‍ഡ് ടി കരാര്‍ സ്വന്തമാക്കിയത്. ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഇത്രയും തുക സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.

Spread the love
SPECIAL STORY

ചുരിദാര്‍ കട്ട് പീസ് വിപണനത്തിലൂടെ പ്രതിമാസം അരലക്ഷം വരുമാനം

ചുരുങ്ങിയ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ഒരു ബിസിനസ് ആണ് ചുരിദാറിന്റെ കട്ട് പീസ് വിപണനം. ഒരു ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്താല്‍ പ്രതിമാസം 50,000 രൂപ പോക്കറ്റിലെത്തും. കേരളത്തില്‍ ചുരിദാറിന് അനുദിനം മാര്‍ക്കറ്റ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.   അഞ്ചു വയസ് മുതല്‍ അറുപത്

Spread the love
Business News

വിറ്റഴിക്കപ്പെടാതെ വീടുകള്‍ റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ച്ചയിലേക്കോ

ഇന്ത്യയില്‍ നോട്ട് നിരോധനവും ജിഎസ്ടിയും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നട്ടെല്ലൊടിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ക്ക് ഒരു പരിധിവരെ മൂക്കുകയറിടാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജെഎല്‍എല്‍ ഇന്ത്യ അടുത്തിടെ നടത്തിയ സര്‍വെയില്‍ ഇന്ത്യയിലെ ഏഴു മഹാനഗരങ്ങളിലായി നാലരലക്ഷത്തോളം വാസയോഗ്യമായ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply