പ്രത്യക്ഷ നികുതി പിരിവില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന

പ്രത്യക്ഷ നികുതി പിരിവില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് പ്രത്യക്ഷ നികുതി ഇനത്തില്‍ 8.47 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. തൊട്ട് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.1 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്.

2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.30 ലക്ഷം കോടി രൂപയുടെ റീഫണ്ട് അനുവദിച്ചു. ഇത് മുന്‍വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 17 ശതമാനം വര്‍ദ്ധനയാണ്. റീഫണ്ട് അടച്ചതിന് ശേഷമുള്ള മൊത്തം പിരിവ് 2018 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ 13.6 ശതമാനം വര്‍ദ്ധിച്ച് 7.43 ലക്ഷം കോടിയിലെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രത്യക്ഷ നികുതിയുടെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 64.7 ശതമാനമാണ് മൊത്തം പ്രത്യക്ഷ നികുതി പിരിവ് (11.50 ലക്ഷം കോടി രൂപ).

കോര്‍പ്പറേറ്റ് ആദായ നികുതി പിരിവില്‍ 14.8 ശതമാനത്തിന്റെയും, വ്യക്തിഗത ആദായ നികുതി പിരിവില്‍ 17.2 ശതമാനവും വളര്‍ച്ചയുണ്ടായി.

മുന്‍കൂര്‍ നികുതി ഇനത്തില്‍ 3.64 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തത്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.

Spread the love
Previous മോഷണ ആരോപണം: വിശദീകരണവുമായി ദീപ നിശാന്ത്
Next നവോദയ വിദ്യാലയങ്ങളില്‍ 5000 സീറ്റുകള്‍ കൂടി അനുവദിച്ചു

You might also like

NEWS

മൂന്ന് എയിംസുകള്‍ ആരംഭിക്കുന്നതിന് അംഗീകാരം

മൂന്ന് പുതിയ എയിംസുകള്‍ ( ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) കൂടി ആരംഭിക്കുന്നതിന്  കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ജമ്മുവിലെ സാമ്പയിലെ വിജയനഗറില്‍ 1661 കോടി രൂപയും , കാശ്മീരിലെ ഫുല്‍വാമയിലെ ആവന്തിപുരില്‍ 1828 കോടി രൂപയും , ഗുജറാത്തിലെ

Spread the love
Business News

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിനെ അറിഞ്ഞിരിക്കാം

ന്യൂഡല്‍ഹി: പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ (ഐ.പി.പി.ബി) റെഗുലര്‍, ഡിജിറ്റല്‍, ബേസിക് എന്നീ മൂന്ന് തരം നിക്ഷേപങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച്ചയാണ് ഐ.പി.പി.ബി കൊണ്ട് വന്നത്. ഇതില്‍ ആദ്യത്തെതാണ് ഡിജിറ്റല്‍ സേവിങ് അക്കൗണ്ട്. ഈ അക്കൗണ്ട് വഴി ഐ.പി.പി.ബി

Spread the love
Business News

എം.എം.മുരുഗപ്പന്‍ ചുമതലയേറ്റു

ചെന്നൈ: മുരുഗപ്പ ഗ്രൂപ്പ് എക​്സിക്യൂട്ടീവ് ചെയര്‍മാനായി എം.എം.മുരുഗപ്പന്‍ ചുമതലയേറ്റു. കന്പനിയുടെ വൈസ് ചെയര്‍മാനായിരുന്നു. എ.വെല്ളയന്‍ എക​്സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നു കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ മുരുഗപ്പന്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply