മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യം : ഫിഷറീസ് നയത്തിന് ക്യാബിനറ്റ് അംഗീകാരം

മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യം : ഫിഷറീസ് നയത്തിന് ക്യാബിനറ്റ് അംഗീകാരം

മത്സ്യമേഖലയിലെ  പ്രശ്‌നങ്ങൾ ഗൗരവമായി ചർച്ച ചെയ്ത് സമഗ്രവികസനവും കരുതലും ലക്ഷ്യമിട്ട് രൂപീകരിച്ച ഫിഷറീസ് നയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. മത്സ്യകൃഷിയിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ച് ഉത്പാദന ക്ഷമത വർദ്ധിപ്പിക്കൽ, മൂല്യവർദ്ധിത വിഭവങ്ങളുടെ ലഭ്യത, ആളോഹരി വരുമാനം ഇരട്ടിയാക്കൽ  എന്നിവയൊക്കെ ലക്ഷ്യം വച്ചാണ് നയം രൂപീകരിച്ചിട്ടുള്ളത്‌. നിർബന്ധമായും ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും,  ജലജീവികളുടെ പരിപാലനവും സംരക്ഷണവും പാലിക്കുന്നതിനുമുള്ള  നടപടികളാണ് നയത്തിലുള്ളത്.

 

മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി അവ  വില്പന നടത്തുന്നതിനുമുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം നയം ഉറപ്പാക്കും. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തും.  ഓരോ മത്സ്യഗ്രാമത്തിലും ഒരു മത്സ്യത്തൊഴിലാളി സഹകരണ സംഘമെങ്കിലും ഉറപ്പാക്കും. തൊഴിൽ ഉപകരണങ്ങൾക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനും നിലവിലുള്ള ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും നയം വ്യവസ്ഥ ചെയ്യുന്നു.  നിലവിലെ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കും.

 

മത്സ്യയാനങ്ങളുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയ്ക്ക് സ്വന്തമാക്കാവുന്ന ലൈസൻസുകളുടെ എണ്ണം നിജപ്പെടുത്തും. നശീകരണ മത്സ്യബന്ധന രീതികൾക്കെതിരെ നടപടികൾ ഉണ്ടാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും സഹകരണ സംഘങ്ങൾക്കും ആവശ്യമായ പരിശീലനം നൽകും.  ഗ്രീൻ ഫിഷറീസ് പദ്ധതിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
വ്യക്തമാക്കി. മത്സ്യമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി മത്സ്യ ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകൾ ഗ്രാമ-ജില്ലാ സംസ്ഥാന തലങ്ങളിൽ രൂപീകരിക്കും.

 

ദുരന്തനിവാരണ ഇടപെടലിന്റെ ഭാഗമായി  സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കും.  കടൽ രക്ഷാപ്രവർത്തനത്തിന് നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസിജിയേഴ്‌സ് കാലോചിതമായി പരിഷ്‌കരിക്കും. യാനങ്ങളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള  സംവിധാനം നിർബന്ധമാക്കും. ലാന്റിംഗ് സെന്റർ, ഹാർബർ, മാർക്കറ്റ്, മത്സ്യയിനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി മത്സ്യത്തിന് തറവില നിശ്ചയിക്കും. മത്സ്യബന്ധന മേഖലയിലെ വിനോദ സഞ്ചാര സാധ്യതകളുപയോഗിച്ച് മത്സ്യത്തൊഴിലാളികൾ മുഖേന ഉത്തരവാദിത്വ ഫിഷറീസ് ടൂറിസം നടപ്പാക്കും.

 

പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഉറപ്പാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ജലകൃഷിയിലെ നൂതന സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തും. ഇതിന്റെ ഭാഗമായി അയിരംതെങ്ങിൽ ഓര് ജല മത്സ്യകൃഷി വികസന കേന്ദ്രവും നെയ്യാറിൽ ശുദ്ധജല മത്സ്യകൃഷി വികസന കേന്ദ്രവും സ്ഥാപിക്കും. മത്സ്യകൃഷി മേഖലയിൽ ജനകീയ പങ്കാളിത്തം നടപ്പാക്കും. അലങ്കാര മത്സ്യവ്യാപാരത്തിന്റെ പ്രമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും. മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയ സ്ത്രീസൗഹൃദ മത്സ്യമാർക്കറ്റുകൾ നിലവിൽ വരും. മൂല്യവർദ്ധിത മത്സ്യഉത്പന്നങ്ങൾ റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, എന്നീ പേരുകളിൽ മാർക്കറ്റിൽ ലഭ്യമാകും.

 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണം ഉറപ്പാക്കും. ഫിഷറീസ് ബിരുദ കോഴ്‌സുകളിൽ നിശ്ചിത ശതമാനം സീറ്റുകൾ വൊക്കെഷണൽ ഹയർ സെക്കൻഡറി (ഫിഷറീസ്)  വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. എല്ലാ മത്സ്യഗ്രാമങ്ങളിലും കുടിവെള്ളം ലഭ്യത ഉറപ്പാക്കും.  മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത വാസം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Previous 'ഏലിയനുകള്‍ ഭൂമിയിലേക്കോ? ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ചത് നൂറിലധികം തരംഗങ്ങള്‍
Next ഇന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടനില്‍ നിന്നും 'ഹെക്ടര്‍' വരുന്നു

You might also like

Business News

ഒരു വിഭാഗം ബസുകള്‍ പണിമുടക്കില്‍

യാത്രാ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ ഇന്ന് പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് പണിമുടക്കു നടത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കെന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

Home Slider

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു

NEWS

നൂറ് കോടി കവിഞ്ഞ് കൊച്ചി മെട്രോയുടെ വരുമാനം

നൂറ് കോടി കടന്ന് കൊച്ചി മെട്രോയുടെ വരുമാനം. നവംബര്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ച്  105.76 കോടി രൂപയാണ് കൊച്ചി മെട്രോയുടെ  വരുമായി കണക്കാക്കുന്നത്. ടിക്കറ്റ് വരുമാനമായി 55.91 കോടി രൂപ ലഭിച്ചു. കൊച്ചി മെട്രോക്ക് ടിക്കറ്റിതര വരുമാനമായി ലഭിച്ചത് 49.85

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply