യാത്ര ട്രെയിലര്‍ എത്തി : അമ്പരപ്പിച്ച് മമ്മൂട്ടി

യാത്ര ട്രെയിലര്‍ എത്തി : അമ്പരപ്പിച്ച് മമ്മൂട്ടി

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന യാത്രയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണു ട്രെയിലര്‍ പുറത്തിറക്കിയത്. അമ്പരപ്പിക്കുന്ന പ്രകടനമാണു മമ്മൂട്ടി ട്രെയിലറില്‍ കാഴ്ച വച്ചിരിക്കുന്നത്. ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.

 

മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വൈ എസ് ആറിന്റെ പദയാത്രയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. പതിനാറു വര്‍ഷത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും യാത്ര എന്ന സിനിമയ്ക്കുണ്ട്. സുഹാസിനി, ജഗപതി റാവു, റാവു രമേശ് തുടങ്ങിയവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതു ശ്രീകര്‍ പ്രസാദ്. ഫെബ്രുവരി എട്ടിനു ചിത്രം തിയറ്ററുകളിലെത്തും.

Spread the love
Previous ഹരിവരാസനം പുരസ്‌കാരം ഗായിക പി. സുശീലയ്ക്ക്
Next മൊബൈല്‍ വാലറ്റുകള്‍ക്ക് താഴ് വീഴുന്നു!

You might also like

Reviews

ഇന്‍ടു ദി വൈല്‍ഡ്…. കാട് കയറുന്നവരെക്കുറിച്ച്…

നീല്‍ മാധവ് പറഞ്ഞു പറഞ്ഞു കാടു കയറുന്നതിനു മുമ്പ്, കാടു കയറിയ ഒരു കഥയെക്കുറിച്ചു പറയാം. ഇന്റര്‍നെറ്റില്‍ സിനിമ ആസ്വാദകരുള്ള കോണുകളില്‍ ഊളിയിടുന്നതിനിടയ്ക്ക് ഒരു ഫോട്ടോ എന്റെ കണ്ണില്‍പ്പെട്ടു. 142 എന്ന് രേഖപ്പെടുത്തിയ ഒരു പഴഞ്ചന്‍ ബസ്സിനു മുകളില്‍ ഒരു സഞ്ചാരി,

Spread the love
MOVIES

76ന്റെ നിറവില്‍ ബോളിവുഡിന്റെ കാരണവര്‍

  ബോളിവുഡിന്റെ ‘ഷഹന്‍ഷാ’ അഥവാ രാജാവ്, ഇന്ത്യന്‍ സിനിമയുടെ ‘ബിഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 76-ാം പിറന്നാള്‍. 1942 ഒക്ടോബര്‍ 11ന് പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മൂത്തമകനായി ജനിച്ചു. നൈനിത്താള്‍ ഷെയര്‍വുഡ്

Spread the love
MOVIES

മോഹന്‍ലാലിന്റെ വില്ലന്‍ തെലുങ്കില്‍ പുലിജൂതം : ട്രെയിലര്‍ കാണാം

മലയാളത്തിന്റെ മോഹന്‍ലാലിന് തെലുങ്കിലും ആരാധകര്‍ ഏറെയാണ്. രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചതോടെ ഇദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം കൂടി. ഇപ്പോള്‍ പുതിയൊരു ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. പുലിജൂതം എന്നു പേരിട്ടിരിക്കുന്ന ചിത്രം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന സിനിമയുടെ ഡബ്ഡ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply