രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി

രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു.

 

തിരഞ്ഞെടുത്ത സിനിമകളിലെ ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് ഇത്തവണത്തെ ചലച്ചിത്രമേള പുത്തൻ അനുഭവമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്നവർക്കും പ്രത്യേക സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ചലച്ചിത്ര മേളയുടെ രജത ജൂബിലി മികച്ച രീതിയിൽ നടത്താനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറിൽ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങൾക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തി ഡെലിഗേറ്റ് പാസുകൾ വാങ്ങാം. പാസുകൾക്കായി ഡെലിഗേറ്റുകൾ ദീർഘനേരം ക്യൂ നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനായി പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി ഏഴ് വരെ പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുന്നത്. നടൻ ഇന്ദ്രൻസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടീവ് ബോർഡ് അംഗം സിബി മലയിൽ, പ്രദീപ് ചൊക്ലി തുടങ്ങിയവർ പങ്കെടുത്തു.

 

 

Spread the love
Previous പൊതുമേഖലാ ബാങ്കുകള്‍ 4.91 ലക്ഷംകോടി രൂപ വായ്പ അനുവദിച്ചു
Next പൊതുമേഖലാ ബാങ്കുകള്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 4.91 ലക്ഷംകോടിരൂപ വായ്പ അനുവദിച്ചു

You might also like

MOVIES

നജീബായി പൃഥ്വി; ആടുജീവിതം രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങി

പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്റെ ഹിറ്റ് നോവല്‍ ആടുജീവിതത്തെ അടിസ്ഥാനപ്പെടുത്ത ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ചിത്രീകരണം ആരംഭിച്ചു. നോവലിലെ നായകകഥാപാത്രം നജീബായി പൃഥ്വിരാജ്. ജോര്‍ദ്ദാനില്‍ ചിത്രീകരണം നടക്കുന്ന ലൊക്കേഷനില്‍ നിന്നും പുറത്തെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് പൃഥ്വി.

Spread the love
MOVIES

കേരളത്തിലെ പ്രളയക്കെടുതി ലോകവുമായി പങ്ക് വെച്ച് ലിയാന്‍ഡോ ഡികാപ്രിയോ

പ്രളയകെടുതിയിലകപ്പെട്ട കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നാണ് കേരളത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞത്. ‘നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നു നേരിട്ട ഇന്ത്യന്‍ സംസ്ഥാനമായ കേരളം ദുരിതകയത്തില്‍. 300ലധികം പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് വീടു

Spread the love
Movie News

ജൂലി 2; ഹോട്ട് ടീസര്‍

റായ് ലക്ഷ്മി അതീവ ഗ്ലാമര്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ദീപക് ശിവ്ദാസാനി സംവിധാനം ചെയ്യുന്ന ജൂലി 2. റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാകും ചിത്രത്തിലേത്. സെപ്റ്റംബര്‍ നാലിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരും. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply