വായ്പാ പദ്ധതികൾക്ക് അപേക്ഷിക്കാം

വായ്പാ പദ്ധതികൾക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി’, ‘ഡീസൽ ഓട്ടോറിക്ഷാ പദ്ധതി’, ‘ആദിവാസി മഹിളാ സശാക്തീകരൺ യോജന’ എന്നിവയ്ക്കായി വായ്പ അനുവദിക്കുന്നതിന് കേരളത്തിലെ വിവിധ ജില്ലകളിലെ  പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 

രണ്ടുലക്ഷം രൂപ പദ്ധതി തുകയായ ‘പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി’ പ്രകാരം അനുവദനീയമായ വായ്പാതുകയ്ക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.

 

‘ഡീസൽ ഓട്ടോ പദ്ധതി’യ്ക്ക് പരമാവധി 2.30 ലക്ഷം രൂപയാണ് പദ്ധതി തുക. ഓട്ടോ ഓടിക്കാനുള്ള ലൈസൻസും ബാഡ്ജും ഉള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ഈ രണ്ടു പദ്ധതികൾക്കും വായ്പാ തുക ആറുശതമാനം പലിശ സഹിതം അഞ്ചുവർഷം കൊണ്ടു തിരിച്ചടയ്ക്കണം. 50,000 രൂപ പദ്ധതി തുകയുള്ള ‘ആദിവാസി മഹിളാ സശാക്തീകരൺ യോജന’ക്ക് െതാഴിൽരഹിത പട്ടികവർഗ യുവതികൾക്ക് അപേക്ഷിക്കാം. ഇതിന്റെ വായ്പാതുക നാലുശതമാനം വാർഷിക പലിശനിരക്കിൽ അഞ്ചുവർഷം കൊണ്ടു തിരിച്ചടയ്ക്കണം.

 

അപേക്ഷകർ പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരും, 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തുജാമ്യമോ ഹാജരാക്കണം. താത്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപറേഷന്റെ അതതു ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടണം.

Spread the love
Previous സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം
Next പൊതുവിഭാഗത്തിലെ പാവപ്പെട്ടവരുടെ സംവരണം ചരിത്രപരമായ നടപടി : പ്രധാനമന്ത്രി

You might also like

Business News

പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവ്

ഇന്ധന വില വീണ്ടും കുറയുന്നു. ഇത്തവണ പൈസകളുടെ കുറവാണുള്ളത്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 74.11 ആയിരുന്നു വില. ഇന്ന് അത് 73.88 രൂപയായി കുറഞ്ഞു. ഡീസലിന് 70.15

Spread the love
Uncategorized

ജയത്തോടെ ഓസീസ് പരമ്പര സമനിലയിലാക്കി

ധാക്ക : പരമ്പര ജയിക്കാന്‍ സമനില മാത്രം മതിയായിരുന്ന ബംഗ്ലാദേശിന് ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തോല്‍വി. രണ്ട് ഇന്നിങ്‌സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് മുന്നിലാണ് ബംഗ്ലാദേശ് തകര്‍ന്ന് തരിപ്പണമായത്. ഏഴ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ജയത്തോടെ

Spread the love
Business News

പാല്‍ ഉത്പന്നങ്ങളുമായി പതഞ്ജലി

ന്യൂഡല്‍ഹി: വരുമാനം ഉയര്‍ത്താന്‍ പുതിയ ഉത്പന്നങ്ങളുമായയി പതഞ്ജലി. 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്പന്നങ്ങളുമായി പതഞ്ജലി. പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി അവതരിപ്പിക്കുന്നത്. 2019-20 ആകുമ്‌ബോഴേയ്ക്കും ദിനംപ്രതി പത്ത് ലക്ഷം ലിറ്റര്‍ പാലെങ്കിലും ഉത്പാദിപ്പിക്കാനാകുമെന്നാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply